റോബിനേയും ബ്ലസ്ലിയേയും കുടഞ്ഞ് ജാസ്മിൻ; 'അന്ന് ഞാൻ അങ്ങനെ ചെയ്തതിന് നിമിഷ എന്നോട് ദേഷ്യപ്പെട്ടു'
റോബിൻ നല്ല ജീവിതം നയിക്കുന്നൂ, എന്നാൽ നിങ്ങളുടെ ജീവിതം നോക്കൂ എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇതിന് ജാസ്മിൻ ചുട്ട മറുപടിയും നൽകുന്നുണ്ട്.

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും റിയാൽ ആയി നിന്ന് കളിച്ച മത്സരാർത്ഥി ആരെന്ന് ചോദിച്ചാൽ പലരുടേയും മറുപടി ജാസ്മിൻ എം മൂസ എന്നാണ്. ബിഗ് ബോസ് ഷോയിൽ ഫേയ്ക്ക് ആയി താൻ നിൽക്കില്ലെന്ന് ജാസ്മിൻ ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നാൽ ജാസ്മിന്റെ ഈ രീതിയെ ചിലർ വിമർശിച്ചിരുന്നു. ബിഗ് ബോസ് പോലൊരു ഷോയിൽ റിയൽ ആയി നിൽക്കുകയല്ല മറിച്ച് ഏത് തന്ത്രങ്ങളും പയറ്റി വിജയി ആകുകയാണ് വേണ്ടതെന്നായിരുന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്.
ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ജാസ്മിൻ. ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലൂടെയാണ് താരത്തിന്റെ പ്രതികരണം. മാത്രമല്ല സഹ മത്സരാർത്ഥിയായിരുന്ന ബ്ലസ്ലിയെ കുറിച്ചുള്ള ചോദ്യത്തിനും ക്യൂ ആന്റ് എയിൽ ജാസ്മിൻ തുറന്നടിച്ചു. വായിക്കാം

റോബിനെ തനിക്കും ഇഷ്ടമായിരുന്നില്ല,
'റോബിനെ തനിക്കും ഇഷ്ടമായിരുന്നില്ല, എന്നാൽ ജാസ്മിൽ ബിഗ് ബോസ് പോലൊരു ഷോയിൽ എങ്ങനെ വേണമെങ്കിലും കളിക്കാനുള്ള സ്വാതന്ത്രം മത്സരാർത്ഥികൾക്കില്ലേ, ആളുകൾക്ക് വേണ്ട കണ്ടന്റ് നൽകി അവിടെ പിടിച്ച് നിൽക്കാൻ അയാൾ ശ്രമിച്ചത് എന്തെങ്കിലും വലിയ കുറ്റമാണെന്ന് തോന്നുന്നില്ല. അതിൽ നിങ്ങൾ ഇത്ര പ്രകോപിതയാകേണ്ടതുണ്ടെന്നും കരുതുന്നില്ല', എന്നായിരുന്നു ഒരാൾ കുറിച്ചത്. ഇത് പങ്കുവെച്ച് കൊണ്ട് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ

കണ്ടന്റ് കൊടുക്കാനല്ല ഞാൻ ആ ഷോയിൽ പോയത്
'ഓഡിയൻസിന് വേണ്ട കണ്ടന്റും കാര്യങ്ങളും കൊടുത്ത് അവിടെ നിലനിന്ന ആളുകൾ ഉണ്ട്. ആളുകൾക്ക് കണ്ടന്റ് കൊടുക്കാനല്ല ഞാൻ ആ ഷോയിൽ പോയത്. അത് അവരുടെ സ്ട്രാറ്റജി ആയിരിക്കാം. ഞാൻ അവിടെ അഭിനയിക്കാൻ പോയതല്ല. ഞാൻ ഫേക്ക് ആയി നിന്നിട്ടില്ല. അതുകൊണ്ട് തന്നെ പിആറും പൈസയും കൊടുത്ത് നമ്മളെ സൈബർ ആക്രമണം നടത്താൻ വരുന്നവരോടൊക്കെ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല', ജാസ്മിൻ പറഞ്ഞു.

ബിഗ് ബോസിൽ നിന്ന് ഇറങ്ങി വരൂ എന്നായിരുന്നു
ബിഗ് ബോസിൽ നിന്ന് ഇറങ്ങി വരൂ എന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. മറുപടി ഇങ്ങനെ -'ഒരു ഏണി കിട്ടിയിരുന്നെങ്കിൽ ഇറങ്ങി വരാമായിരുന്നു. ചന്ദനമഴ , പരസ്പരം എന്നീ ,ീരിയൽ കണ്ടിട്ട് അതിന് പുറകെ വരുന്ന ബിഗ് ബോസ് കണ്ട നിങ്ങൾക്ക് അതൊരു ഷോയാണ്. പക്ഷേ എന്നെ സംബന്ധിച്ച് എനിക്ക് അതൊരു റിയാലിറ്റി ഷോയായിരുന്നു. ഈ സ്റ്റാർ സിംഗർ പോലെ പാട് ജയിക്കേണ്ട പരിപാടി. ശരിയാണ് എന്റെ തെറ്റായിരുന്നു അങ്ങനെ ചിന്തിച്ചത്. സനാതന ധർമ്മമൊക്കെ പറഞ്ഞ് റിയൽ ആയല്ല ഫേക്കായി നിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു', ജാസ്മിൻ പറഞ്ഞു.

റോബിൻ അയാളുടെ നല്ല ജീവിതം ജീവിക്കുകയാണ്
ഇനിയെങ്കിലും മൂവ് ഓൺ ചെയ്യൂ, റോബിൻ അയാളുടെ നല്ല ജീവിതം ജീവിക്കുകയാണ്, അതേ സമയം നിങ്ങളെ നോക്കൂ, എന്നായിരുന്നു മറ്റൊരാൾ പരിഹസിച്ചത്. ഇതിന് ശരിയാണ് പ്രോട്ടീൻ പൗഡർ വാങ്ങാൻ പോലും പണമില്ലാതെ ഞാൻ കഷ്ടപ്പെടുകയാണ് എന്ന് പറഞ്ഞ് ട്രോളി കൊണ്ടായിരുന്നു ജാസ്മിന്റെ മറുപടി.

ബ്ലസ്ലിയെ കുറിച്ച് എന്താണ് അഭിപ്രായം
ഇതിനിടയിലാണ് ഒരാൾ ബ്ലെസ്ലിയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. ബ്ലസ്ലിയെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം. ജാസ്മിൻ പറഞ്ഞത് ഇതാണ്'
നമ്മുക്കെല്ലാം ബിഗ് ബോസിൽ ഒരു ഇഷ്ട മത്സരാർത്ഥി ഉണ്ടായിരുന്നിരിക്കാം. അതുപോലെ എനിക്കും ഉണ്ടായിരുന്ന ഇഷ്ട മത്സരാർത്ഥി. ബ്ലസ്ലിയെ എനിക്ക് ഇഷ്ടമായിരുന്നു. അവന് വേണ്ടി ഞാൻ നിലകൊണ്ടിരുന്നു. ഫിനാലെയുടെ അന്ന് ഞാൻ ബ്ലസ്ലിയോട് പോയി സംസാരിച്ചത് നിങ്ങൾ കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. അന്ന് അവനോട് പോയി സംസാരിച്ചതിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ നിമിഷ എന്നോട് ദേഷ്യപ്പെട്ടു.

പുറത്ത് നടക്കുന്ന കാര്യങ്ങൾ പോയി പറയാൻ
നീ എന്തിനാണ് പുറത്ത് നടക്കുന്ന കാര്യങ്ങൾ പോയി പറയാൻ നിന്നത്, ഇനി അവൻ നാടകം അഭിനയിക്കില്ലേ, സിമ്പതി അഭിനയിക്കില്ലെയെന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ ഞാൻ അത് ആലോചിച്ചില്ല. കാരണം പുറത്ത് ആളുകൾ എങ്ങനെയാണ് അതിനെയൊക്കെ എടുക്കുന്നതെന്ന് ഞാൻ കണ്ടതാണ്. ബ്ലസ്ലി പുറത്തിറങ്ങിയാൽ അവനെ പ്രിഡേറ്റർ എന്ന നിലയിൽ പോർട്രൈ ചെയ്യുമെന്നൊക്കെ എനിക്ക് അറിയാമായിരുന്നു.

പക്ഷേ അവൻ കാണിച്ചത് എനിക്ക് ക്ഷമിക്കാൻ പറ്റില്ല
ഫിനാലെ പാർട്ടിയിൽ കഞ്ചാവിനും കള്ളിനുമൊക്കെ എതിരായി പറഞ്ഞയാൾ സിഗരറ്റും വലിച്ച് നടക്കുന്നത് കണ്ടതാണ്. അവൻ കഴിവുള്ളവനാണ്, നന്നായി പാട്ട് പാടും, അതിൽ അവൻ കരിയർ കണ്ടെത്തി, അവന്റെ ശബ്ദം എനിക്ക് ഇഷ്ടമാണ്. അത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ അവൻ കാണിച്ചത് എനിക്ക് ക്ഷമിക്കാൻ പറ്റില്ല', ജാസ്മിൻ പറഞ്ഞു.












Click it and Unblock the Notifications