Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്കാനർ ഇട്ട് 100 ഉം 500 ഉം തരാൻ ഇതെന്താണ്?, എനിക്ക് മനസിലാകുന്നില്ല';ചുട്ടമറുപടിയുമായി ജാസ്മിൻ

 jasmine-1675158129.jpg -Proper

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലൂടെയാണ് ജാസ്മിൻ മൂസയെ മലയാളികൾ അടുത്തറിഞ്ഞത്. ഗെയിമിന്റെ തുടക്കം മുതൽ തന്നെ വളരെ ശക്തമായ ഗെയിം പുറത്തെടുത്താണ് ജാസ്മിൻ ആരാധകരുടെ കൈയ്യടി നേടിയത്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസിൽ ഇടം നേടാനും ജാസ്മിനായി. ജാസ്മിൻ ബിഗ് ബോസ് ഫിനാലെ വരെ ഉണ്ടാകുമെന്ന വിലയിരുത്തലുകൾക്കിടെയായിരുന്നു അവർ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഷോയിൽ നിന്നും വാക്ക് ഔട്ട് നടത്തിയത്.

എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ജാസ്മിൻ. പലപ്പോഴും അവർ ആരാധകരുമായി തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുമുണ്ട്. ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കും താരം മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ ആരാധകർ നിരന്തരം ചോദിക്കുന്ന ചില ചോദ്യങ്ങൾ മറുപടിയുമായി വീണ്ടും രംഗതെത്തിയിരിക്കുകയാണ് ജാസ്മിൻ.

ജാസ്മിന്റെ വർക്ക് ഔട്ടും ഡയറ്റിനെ കുറിച്ചും

ജാസ്മിന്റെ വർക്ക് ഔട്ടും ഡയറ്റിനെ കുറിച്ചും


ആദ്യം പലർക്കും അറിയേണ്ടിയിരുന്നത് വർക്ക് ഔട്ടുകളെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചുമൊക്കെയായിരുന്നു. പിരിയഡ്സിന്റെ സമയങ്ങളിൽ വർക്ക് ഔട്ട് ചെയ്യാൻ പാടുണ്ടോ, ജാസ്മിന്റെ കഴിക്കുന്ന ഭക്ഷണങ്ങൾ , താരത്തിൻറെ ഡയറ്റ്, പാലിക്കേണ്ട ഭക്ഷണ രീതികൾ എന്നിവയെല്ലാമായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. ഇതിനെല്ലാം ജാസ്മിൻ മറുപടി നൽകുന്നുണ്ട്. തനിക്ക് 26 വയസാണെന്നും ശരീരഭാരം 52 കിലോയാണെന്നും ഇത് സംബന്ധിച്ചുള്ള ചിലരുടെ ചോദ്യത്തിന് ജാസ്മിൻ ഉത്തരം നൽകി.

എങ്ങനെ ബിഗ് ബോസിൽ എത്തിപ്പെടാം എന്നതായിരുന്നു

എങ്ങനെ ബിഗ് ബോസിൽ എത്തിപ്പെടാം എന്നതായിരുന്നു


ബിഗ് ബോസ് സീസൺ 5 വരാനിരിക്കുന്നത് കൊണ്ട് തന്നെ ചിലർക്ക് അറിയേണ്ടത് എങ്ങനെ ബിഗ് ബോസിൽ എത്തിപ്പെടാം എന്നതായിരുന്നു. ഇതിനെ കുറിച്ചും നിരവധി പേർ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്ന് ജാസ്മിൻ പറയുന്നു. ബിഗ് ബോസിൽ പങ്കെടുക്കാനുള്ള ഓഡിഷനെ കുറിച്ചോ എങ്ങനെയാണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്നോ ആർക്കും വ്യക്തതയില്ലാത്തതിനാൽ എങ്ങനെ ഷോയുടെ ഭാഗമാകാം എന്നായിരുന്നു ചോദ്യം.
ഇതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ

ജാസ്മിന്റെ മറുപടി ഇങ്ങനെ


'ബിഗ് ബോസിൽ എത്തിപ്പെടാനുള്ള വഴി എനിക്ക് യഥാർത്ഥത്തിൽ അറിയില്ല. നിങ്ങൾ ആ ഷോയ്ക്ക് യോഗ്യരെന്ന് അവർക്ക് തോന്നിയാൽ തീർച്ചയായും അവർ നിങ്ങളെ സമീപിക്കും.ഇനി അങ്ങനെയല്ലാത്ത സാഹചര്യത്തിൽ നിങ്ങൾക്ക് ഹോൾഡ് ഉണ്ടെങ്കിൽ നടക്കും.അറിയാലോ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. കഷ്ടപ്പെട്ട് പരീക്ഷ എഴുതാൻ പോകുന്നവരും ഓൾറെഡി ചോദ്യങ്ങളുടെ ഉത്തരം അറിഞ്ഞ് പോകുന്നവരും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങളെ നിരാശപ്പെടുത്തുന്നതല്ല. അവർക്ക് ആളുകളെ തിരഞ്ഞെടുക്കാൻ ഒരു ടീം ഉണ്ട്.പൊട്ടൻഷ്യൽ ആയ ആളുകളാണെങ്കിൽ അവർ നിങ്ങളെ സമീപിക്കും', ജാസ്മിൻ പറഞ്ഞു.

ബാംഗ്ലൂരിൽ വെച്ച് പലപ്പോഴും കാണാറുണ്ടെന്നും

ബാംഗ്ലൂരിൽ വെച്ച് പലപ്പോഴും കാണാറുണ്ടെന്നും


ജാസ്മിനെ ബാംഗ്ലൂരിൽ വെച്ച് പലപ്പോഴും കാണാറുണ്ടെന്നും എന്നാൽ ഭയം കാരണം അടുത്ത് വരാറില്ലെന്നുമായിരുന്നു മറ്റൊരാൾ പറഞ്ഞത്. എന്നാൽ തന്നെ കണ്ടാൽ സംസാരിക്കാൻ വരുന്നതിന് യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു ജാസ്മിന്റ് മറുപടി. 'സോഷ്യലി ഭയങ്കര ഓക്ക്വേഡ് ആണ് ഞാൻ. പക്ഷേ ഫോട്ടോ എടുക്കാൻ വരാൻ ആളുകൾ എന്തിനാണ് ഭയപ്പെടുന്നതെന്ന് അറിയില്ല. നിർഭാഗ്യവശാൽ എന്റെ മുഖം ഇങ്ങനെ ഗൗരവം നിറഞ്ഞതായി പോയി. പക്ഷേ നിങ്ങൾക്ക് എന്നെ കാണുമ്പോൾ വരാനും മിണ്ടാനും സെൽഫിയെടുക്കാനുമൊക്കെ തോന്നിയാൽ വരാം സംസാരിക്കും. അതിൽ യാതൊരു പ്രശ്നവും ഇല്ല', ജാസ്മിൻ വ്യക്തമാക്കി.

നൂറ് രൂപ അയച്ച് തരുമോയെന്നാണ്

നൂറ് രൂപ അയച്ച് തരുമോയെന്നാണ്


ഇതിനിടയിൽ ഒരാൾ നൂറ് രൂപ അയച്ച് തരുമോയെന്നാണ് ജാസ്മിനോട് ചോദിച്ചത്. കടുത്ത ഭാഷയിലാണ് ജാസ്മിൻ ഇതിന് മറുപടി നൽകിയത്. 'പണം എത്ര കിട്ടിയാലും നമ്മുക്ക് മതിയാവൂല. ചില സമയത്ത് ആളുകൾ വളരെ അധികം കഷ്ടപ്പെടുന്ന സമയം ഉണ്ടാകും. ഒരു നൂറ് രൂപ തരുവോ എന്നൊക്കെ ഇൻസ്റ്റയിൽ വന്ന് ചോദിച്ചാൽ എന്താണ് പറയുക. നോക്കൂ നിങ്ങളെ പോലെ തന്നെയാണ് ഞാനും ജോലി ചെയ്യുന്നത്. അങ്ങനെയാണ് ഞാൻ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നത്. നൂറ് രൂപ തരുവോ 500 തരുവോ എന്നൊക്കെ ആളുകൾ ചോദിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+