'എല്ലാ സീസണിലും ലൈല മജ്നുവും ട്വിസ്റ്റുമൊക്കെ കാണും, ബാലാമണിയായി കരഞ്ഞ് ഇരിക്കാനല്ല തീരുമാനിച്ചത്'; ജാസ്മിൻ
ബിഗ് ബോസ് സീസൺ 5 ലേക്ക് വരുന്ന മത്സരാർത്ഥികൾക്കുള്ള ചില നിർദ്ദേശങ്ങളാണ് വീഡിയോയിൽ ജാസ്മിൻ പങ്കുവെയ്ക്കുന്നത്

കൊച്ചി: ബിഗ് ബോസ് സീസൺ 5 ഉടൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പുതിയ പതിപ്പിന്റെ ലോഗോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതേസമയം മത്സരാർത്ഥികൾ ആരൊക്കൊകും എന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
അതിനിടെ ഇതാ ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥികൾക്ക് ചില നിർദ്ദേശങ്ങൾ നൽകുകയാണ് സീസൺ 4 താരമായ ജാസ്മിൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം. വായിക്കാം

ബിഗ് ബോസിന്റ ലക്ഷ്യം എന്നത്
സീസൺ 5 വരാൻ പോകുകയാണ്. കഴിഞ്ഞ സീസൺ സീസൺ ഓഫ് കളേഴ്സ് ആയിരുന്നു. ഇത്തവണ കോമണേഴ്സിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്നവരായിരിക്കും ഷോയിലെത്തുക. ബിഗ് ബോസിന്റ ലക്ഷ്യം എന്നത് എന്റർടെയിൻ ഓഡിയൻസ് എന്നതാണ്.

എത്ര പിന്തുണ കിട്ടുന്നു എന്നത്
എല്ലാ വീട്ടിലും ആസിഡ് അറ്റാക്ക്, ഗാർഹിക പീഡനം, പീഡനം ഇങ്ങനെയുള്ളവ അനുവഭിവിച്ച ആളുകൾ ഉണ്ടാകണമെന്നില്ല. പക്ഷേ നിങ്ങൾ അനുഭവിച്ച ഈ ട്രോമ റിലേറ്റ് ചെയ്യാൻ പറ്റുന്ന ധാരാളം ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. അവർ തീർച്ചയായും ന്യൂനപക്ഷമായിരിക്കും. അതൊക്കെ സാധാരണമാണ്. എത്ര പിന്തുണ കിട്ടുന്നു എന്നത് ആളുകളെ ഡിഫൈൻ ചെയ്യുന്നില്ല.

നിങ്ങളുടെ കോർ വാല്യു എന്നത്
ഓരോ സീസൺ വരും പോകും. നിങ്ങളുടെ കോർ വാല്യു എന്നത് എന്റർടെയിൻമെന്റ് ആകണമെന്നില്ല. നിങ്ങൾ എപ്പോഴും നല്ല കുട്ടിയായി തന്നെ പ്രസന്റ് ചെയ്യണമെന്നും ഇല്ല.
ഭൂരിപക്ഷമാളുകളും ഈ ഷോയിൽ പ്രതീക്ഷിക്കുന്നത് എന്റർടെയിൻമെന്റാണ്. അവർക്ക് നിങ്ങളുടെ അനുഭവങ്ങളൊന്നും മനസിലായി കൊള്ളണമെന്നില്ല.

റൊമാന്റിക് ട്വിസ്റ്റും ലൈല മജ്നുവും കാണും
എല്ലാവർക്കും അവരുടേതായ കുറ്റവും കുറവുകളും ഉണ്ട്. അതൊന്നും മറച്ച് വെച്ച് പെരുമാറണമെന്നില്ല. എല്ലാ സീസണിലും റൊമാന്റിക് ട്വിസ്റ്റും ലൈല മജ്നുവും ഒരു മോഹൻലാലും മമ്മൂക്കയും ഒക്കെ കാണും. പക്ഷേ എല്ലാ സീസണിലും ഒരു അതിജീവിത ഉണ്ടാകണമെന്നില്ല. പക്ഷേ അതിജീവിച്ചവരാണ് നിങ്ങൾ എങ്കിൽ റിയൽ ആയിരിക്കാൻ നോക്കാം.

19 പേരും ഓർമ്മയായി പോകാൻ പോകുന്നില്ല
ഗെയിമിന്റെ ഭാഗമായി ഒരാൾ കുളത്തിൽ വീണാൽ അവരെ രക്ഷിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. രക്ഷിക്കുകയോ രക്ഷിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ ഞാൻ ഇങ്ങനെ ചെയ്താലേ ഓഡിയൻസിന്റെ പിന്തുണ കിട്ടൂവെന്ന് ആവശ്യമില്ല. ഒരാൾ മാത്രമാണ് വിജയി ആകുന്നതെങ്കിലും മത്സരാർത്ഥികളായെത്തുന്ന ബാക്കി 19 പേരും ഓർമ്മയായി പോകാൻ പോകുന്നില്ല.

പുരുഷ മേധാവിത്വ മനോഭാവം ഉള്ളവരായിരിക്കും
ഭൂരിഭാഗം ആളുകൾ പുരുഷ മേധാവിത്വ മനോഭാവം ഉള്ളവരായിരിക്കും. ഒരു ആണ് കയർത്ത് നീ ആരാടി എന്ന് ചോദിക്കുമ്പോ നീ ആരാടായെന്ന് തിരിച്ച് മറുപടി കൊടുക്കുന്ന സ്ത്രീകൾ കുറവായിരിക്കും. ബിഗ് ബോസിലേക്ക് വരുന്നത് എല്ലാവരും നടനും നടിയും ആകാൻ വേണ്ടിയല്ല. എന്റെ മുൻ വിവാഹ ജീവിത്തിൽ ഭർത്താവായിരുന്ന ആൾ നിരന്തരം പറഞ്ഞൊരു വാക്ക് നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ്. ഞാൻ തീരുമാനിക്കുന്നതാണ് നടക്കുകയെന്നാണ് പറയുക. വലിയ പീഡനമായിരുന്നു നേരിട്ടത്. എന്നാൽ ഇപ്പോൾ ഞാൻ എവിടെയെങ്കിലും എത്തി.

ബിഗ് ബോസിലേക്ക് എത്തി
ബിഗ് ബോസിലേക്ക് എത്തി. ബിഗ് ബോസിൽ ഒരു നടിയാവാൻ എനിക്ക് താത്പര്യമില്ലായിരുന്നു. നീയൊന്നുമില്ല എന്നത് കേട്ട് ബാലാമണിയായി സങ്കടപ്പെട്ട് വിഷാദയായി ഒരു സൈഡിൽ പോയിരിക്കാം. എനിക്ക് പറ്റില്ലെന്ന് പറയാൻ നീയാരാണെന്ന് നല്ല രീതിയിൽ പറയാം, അല്ലെങ്കിൽ നീയാരാട അത് പറയാൻ എന്ന് ചോദിക്കാം. എന്നാൽ എന്റ് ഓഫ് ദി ഡേ ചിലരുടെ കഥയിൽ നമ്മളായിരിക്കും വില്ലൻമാർ. എല്ലാവരുടെ കഥയിലും നമ്മുക്ക് നായികയും നായകനും ഒന്നും ആകാൻ സാധിക്കില്ല. റിയൽ ആയി നിക്കുകയെന്നത് ഒകെയാണ്. അതിനെ ഭയക്കേണ്ടതില്ല.












Click it and Unblock the Notifications