Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെസ്ബിയൻ ആണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു? തുറന്നുപറയാൻ ജാസ്മിൻ..പക്ഷേ

എന്നാൽ ഇതേക്കുറിച്ച് വിശദമായി പറയാനുള്ളത് കൊണ്ട് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താലോ എന്നാണ് ആരാധകരോട് ചോദിച്ചിരിക്കുന്നത്

Jamine

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 വളരെ വ്യത്യസ്തത നിറഞ്ഞ സീസണ്‍ ആയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഉള്‍പ്പെടെ ആ വ്യത്യസ്തത ഉണ്ടായിരുന്നു. അതുകൊണ്ട് സീസണ്‍ അവസാനിച്ചിട്ടും ഷോയിലെ മത്സരാര്‍ത്തികളെക്കുറിച്ചുള്ള ചര്‍ച്ച അവസാനിച്ചിട്ടില്ല.

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ന്റെ ഫൈനല്‍ വരെ എത്തുമെന്ന് ആരാധകര്‍ കരുതിയിരുന്ന ഒരു മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. എന്നാല്‍ ഞാന്‍ തന്നെ മത്സരത്തില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. പക്ഷേ ജാസ്മിന് ധാരാളം ആരാധകരുണ്ട്. തന്റെ വിശേഷങ്ങള്‍ ജാസ്മിന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയം മുന്നോട്ട് വെച്ചിരിക്കുകയാണ് ജാസ്മിന്‍.

ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി...

ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി...

സോഷ്യല്‍മീഡിയയിലൂടെ വരുന്ന ആരാധകരുടെ ചോദ്യത്തിന് ജാസ്മിന്‍ മറുപടി നല്‍കാറുണ്ട്. ഇപ്പോള്‍ തനിക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തെക്കുറിച്ചാണ് ജാസ്മിന്‍ പറയുന്നത്. ആ ചോദ്യം നിരന്തരം കേള്‍ക്കേണ്ടി വരുന്നത് കൊണ്ട് ആ വിഷയത്തെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നാണ് ജാസ്മിന്‍ ചോദിക്കുന്നത്.

ലെസ്ബിയൻ ആണ് എന്ന് എങ്ങനെയാണ് മനസ്സിലാക്കിയത്

ലെസ്ബിയൻ ആണ് എന്ന് എങ്ങനെയാണ് മനസ്സിലാക്കിയത്

ജാസ്മിൻ ലെസ്ബിയൻ ആണ് എന്ന് എങ്ങനെയാണ് മനസ്സിലാക്കിയത്, സ്ത്രീകളോടാണ് താല്പര്യം എന്ന് എങ്ങനെ മനസ്സിലായി എന്നൊക്കെയുള്ള സംശയങ്ങളാണ് വരുന്നു. എന്നാൽ ഇതേക്കുറിച്ച് വിശദമായി പറയാനുള്ളത് കൊണ്ട്. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താലോ എന്നാണ് ആരാധകരോട് ജാസ് ചോദിച്ചിരിക്കുന്നത്. എന്താണ് ആരാധകരുടെ അഭിപ്രായം എന്നറിഞ്ഞതിന് പിന്നാലെയായിരിക്കും ജാസ്മിൻ വീഡിയോ ചെയ്യുക.

​ഗേൾഫ്രണ്ട്...

​ഗേൾഫ്രണ്ട്...

ജാസ്മിൻ ബി​ഗ്ബോസിനകത്ത് ഉണ്ടാവുമ്പോൾ തന്റെ ​ഗേൾഫ്രണ്ടിനെ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ ഇരുവരും പിരിഞ്ഞിരിക്കുകയാണ്.തന്റെ പങ്കാളിയായ മോണിക്കയുമായി ബിഗ് ബോസിന് പിന്നാലെയായിരുന്നു ജാസ്മിൻ പിരിഞ്ഞത്. തനിക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിന് മോണിക്കയും വിധേയമാകുന്നുണ്ടെന്നും മോണിക്കയെ പോലുള്ള നല്ലൊരു വ്യക്തിക്ക് ഇത്രയും സഹിക്കേണ്ടതില്ലെന്നും അതിനാൽ താൻ ബ്രേക്ക് അപ് ആവുകയാണെന്നുമായിരുന്നു ജാസ്മിൻ പ്രതികരിച്ചത്.

ചോദ്യങ്ങൾ....

ചോദ്യങ്ങൾ....

നേരത്തെ ക്യൂ ആന്റ് എയിൽ ജീവിതത്തിൽ ഇനി ഒരു ഗേൾഫ്രണ്ട് ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഒറ്റക്ക് ജീവിച്ച് മരിക്കാൻ തനിക്ക് പ്ലാൻ ഇല്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി.തനിക്ക് സിംഗിൾ ജീവിതം ജീവിക്കാൻ താത്പര്യമില്ല. അതൊക്കെ ആകേണ്ട സമയത്ത് സംഭവിക്കും. ഓരോത്തിനും ഓരോ സമയം ഉണ്ടല്ലോയെന്നും ജാസ്മിൻ പറഞ്ഞു.

മുൻകാമുകി...

മുൻകാമുകി...

അതേസമയം ദിൽഷ ജാസ്മിന്റെ മുൻ കാമുകിയാണോയെന്നും അറിയാത്തൊരു ക്രഷ് സ്റ്റോറിയുണ്ടോ എന്നും ജാസ്മിന് ആളുകൾ ചോദിച്ചിരുന്നു. പക്ഷേ അങ്ങനെയൊന്നും ഇല്ലായിരുന്നുവെന്നും താൻ ലെസ്ബിയൻ ആയതിനാൽ പെൺകുട്ടികളുമായി സൗഹൃദം പുലർത്തുന്നത് കൊണ്ട് അത് പ്രണയം ആകണമെന്ന് നിർബന്ധമില്ലെന്നും ജാസ്മിൻ പറഞ്ഞു. ദിൽഷ എന്ന വ്യക്തിയോട് തനിക്ക് സഹോദരി തുല്യമായ സ്നേഹമാണെന്നും ജാസ്മിൻ പറഞ്ഞു. തന്നെക്കാൾ പ്രായം കൂടിയ ആളാണ് ദിൽഷയെങ്കിലും തന്റെ ഇളയ സഹോദരിയെ പോലെ മാത്രമാണ് ദിൽഷയെ താൻ കണ്ടിട്ടുള്ളതെന്നും ജാസ്മിൻ വ്യക്തമാക്കിയതാണ്...

എന്തിനാണ് ഇത്തരം ചോദ്യം

എന്തിനാണ് ഇത്തരം ചോദ്യം

എന്തുകൊണ്ടാണ് ആളുകൾ ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് മനസിലാകുന്നില്ല എന്നും അവർ തനിക്ക് ഒരു സഹോദരിയെ പോലെ മാത്രമാണ്. അതല്ലേ ഏറ്റവും നല്ല കാര്യമെന്നും ജാസ്മിൻ പറഞ്ഞു. ഇച്ചിരി ബുദ്ധി ഉണ്ടായിരുന്നേൽ എന്ന വരികളോടെ ദിൽഷയേയും ഈ മറുപടിയിൽ ടാഗ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+