''അവന്റെ അണ്ണാക്കിലേക്കുള്ള കുത്താണെങ്കിലും..'' ബിഗ് ബോസ് പ്രമോയിൽ റോബിനെ കുത്തി ജാസ്മിൻ, വൈറൽ
പുതിയ പ്രമോ കണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് ക്യൂ ആന്റ് എ സെഷനിലൂടെയായിരുന്നു ജാസ്മിൻ മറുപടി നൽകിയത്.

കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ മത്സാർത്ഥികൾ ആരൊക്കെയാകുമെന്നതിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകൾ വരുന്നുണ്ടെങ്കിലും ആരൊക്കെയാകും പുതിയ പതിപ്പിൽ കൊമ്പ് കോർക്കാൻ എത്തുകയെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ അണിയറ പ്രവർത്തകർ നടത്തിയിരുന്നില്ല.
അതിനിടെ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കി മത്സാർത്ഥികളെ കുറിച്ച് സൂചന നൽകുന്ന സീസൺ 5 ന്റെ പുതിയ പ്രമോ വീഡിയോ എത്തിയിരിക്കുകയാണ്. മോഹൻലാൽ മത്സരാർത്ഥികളെ കുറിച്ച് പറയുന്നതാണ് വീഡിയോ. ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.

ബിഗ് ബോസിന്റെ പുതിയ സീസൺ എങ്ങനെയാകുമെന്ന്
ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ച് ബിഗ് ബോസിന്റെ പുതിയ സീസൺ എങ്ങനെയാകുമെന്ന് മൂന്ന് പെൺകുട്ടികൾ മോഹൻലാലിനോട് ചോദിക്കുന്ന രംഗം ഉൾപ്പെടുത്തികൊണ്ടുള്ള വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജിമ്മൻമാർ കാണുമോ? ഗേൾ റൈഡേഴ്സ്? കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ? എന്നൊക്കെയാണ് ഇവരുടെ ചോദ്യം.

റോബിന്റെ ആരാധകർ വലിയ ആവേശത്തിലാണ്
ഇതിന് മോഹൻലാൽ മറുപടി നൽകുന്നത് ഇങ്ങനെ- എന്തൊക്കെ അറിയണം, ഒറ്റവാക്കിൽ പറയട്ടെ, ഒറിജിനൽ , ഒറിജിനൽ ആളുകളാണ് വരാൻ പോകുന്നത് , തീ പാറും, കണ്ടില്ലേ? ഒരോ സീസൺ കഴിയുന്തോറും ചാലഞ്ചിംഗ് ആകുകയാണ് ബിഗ് ബോസ്, ആവണമല്ലോ നോക്കാം', വീഡിയോയിൽ മോഹൻലാൽ പറയുന്നു. അതേസമയം കലിപ്പൻ ഡോക്ടർ എന്ന് പ്രമോ പറഞ്ഞതോടെ സീസൺ 4 താരം ഡോ റോബിന്റെ ആരാധകർ വലിയ ആവേശത്തിലാണ്.

സീസൺ 4 മത്സരാർത്ഥിയായ ജാസ്മിൻ
റോബിന്റെ പേരില്ലാതെ ബിഗ് ബോസ് സീസൺ ഇല്ലെന്ന് പറയാനാകുന്നില്ലെന്നായിരുന്നു റോബിൻ ആരാധകരുടെ പലരുടേയും കമന്റ്. എന്നാൽ ഇതിനെതിരെ അപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ജാസ്മിൻ. പുതിയ പ്രമോ കണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് ക്യൂ ആന്റ് എ സെഷനിലൂടെയായിരുന്നു ജാസ്മിൻ മറുപടി നൽകിയത്.

റിയൽ ആയി ഇരിക്കുകയെന്നതാണ് പറയുന്നത്
ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ-ബിഗ് ബോസ് സീസൺ 5 പ്രമോ കണ്ടോയെന്ന് പലരും ചോദിക്കുന്നുണ്ട്. ഇപ്പോൾ പ്രമോ കണ്ടു. റിയൽ ആയി ഇരിക്കുകയെന്നതാണ് പറയുന്നത്.ഒറിജിനിൽ ആയിരി ഇരിക്കാൻ വരുന്ന സീസൺ 5 ലെ രാജാവും രാജ്ഞിയും പ്രജകളും, ഒറിജിനലേ , ഒറിജിനൽ', ജാസ്മിൻ പരിഹസിച്ചു.

രാജാവിനെ വെളുപ്പിക്കാൻ
രാജാവ് ഫാൻസ് പ്രമോ ഇട്ട് രാജാവിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനോട് ജാസ്മിന്റെ പ്രതികരണം ഇങ്ങനെ'-പരോക്ഷമായിട്ട് ആയിട്ട് അവന്റെ അണ്ണാക്കിലേക്കുള്ള കുത്താണെങ്കിലും വളരെ ക്രൂരമായുള്ള ഒരു വീഡിയോ എടുത്തിട്ട് അതിൽ സാഡ് ബീജിഎം ഇട്ടാൽ തീർന്ന്. എന്ത് പറഞ്ഞാലും അത് അയാളെ ഫേവർ ചെയ്യുന്ന രീതിയിൽ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. ബേസിക്കലി ഒറിജിനൽ എന്നാണ് മെൻഷൻ ചെയ്തിരിക്കുന്നത്. തമ്പുരാനറിയാം വരുന്നത് എന്തായിരിക്കുമെന്ന്. അപ്പോഴും അതിനിടയിൽ മെസ് ഡാ എന്ന് പറഞ്ഞ് വരുന്ന്',ജാസ്മിൻ പരിഹസിച്ചു.

റോബിൻ രാധാകൃഷ്ണൻ മത്സരിച്ചതെന്ന വിമർശനം
ബിഗ് ബോസിൽ ഫെയ്ക്കായി നിന്നാണ് റോബിൻ രാധാകൃഷ്ണൻ മത്സരിച്ചതെന്ന വിമർശനം പലപ്പോഴും ജാസ്മിൻ ഉയർത്തിയിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ താൻ റിയൽ ആയി നിന്നാണ് ഗെയിം കളിച്ചതെന്നും ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആയാണ് താൻ കരുതിയതെന്നുമായിരുന്നു ജാസ്മിൻ പലപ്പോഴായി പറഞ്ഞത്.












Click it and Unblock the Notifications