ആരെയാണ് പ്രൊപ്പോസ് ചെയ്യുക? ഒരുപക്ഷേ നിങ്ങളെ ആയിരിക്കാമെന്ന് ജാസ്മിന്റെ മറുപടി; കളിയോ, കാര്യമോ?
പലപ്പോഴും റോബിനുമായുള്ള വഴക്കും ബിഗ്‌ബോസിലെ കാര്യങ്ങളും ഒക്കെയാണ് ആളുകള്‍ ചോദിക്കാറുള്ളതെങ്കില്‍ ഇത്തവണ മറ്റൊരു ചോദ്യമാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. എന്താണ് ആ ചോദ്യമെന്നോ...

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍. ഏറ്റവും കൂടുതല്‍ കണ്ടന്റുകള്‍ ഉണ്ടാക്കിയ വ്യക്തി കൂടിയായിരുന്നു ജാസ്മിന്‍. ജാസ്മിനും റോബിനും തമ്മില്‍ ബിഗ്‌ബോസിനകത്ത് വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇവര്‍ തമ്മില്‍ പുറത്തും നടന്നിട്ടുണ്ട്. കുറച്ചുദിവസങ്ങളായി ജാസ്മിനും റോബിനും തമ്മിലുള്ള വഴക്കാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത് എങ്കില്‍ ഇനി പറയാന്‍ പോകുന്നത് പ്രണയത്തെക്കുറിച്ചാണ്..
ബിഗ്‌ബോസിന് അകത്ത് നിന്ന് പുറത്തുവന്ന ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്റ് എയിലൂടെ ആളുകള്‍ ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ജാസ്മിന്‍ ഉത്തരം നല്‍കാറുണ്ട്. പലപ്പോഴും റോബിനുമായുള്ള വഴക്കും ബിഗ്‌ബോസിലെ കാര്യങ്ങളും ഒക്കെയാണ് ആളുകള്‍ ചോദിക്കാറുള്ളതെങ്കില്‍ ഇത്തവണ മറ്റൊരു ചോദ്യമാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. എന്താണ് ആ ചോദ്യമെന്നോ...

ഇത്തവണ ചോദ്യം പ്രണയത്തെക്കുറിച്ച്
പ്രണയത്തെക്കുറിച്ചാണ് ഇത്തവണ ചോദ്യം ഉണ്ടായത്. നിങ്ങള്‍ ആരെയാണ് പ്രൊപ്പോസ് ചെയ്യുക എന്നായിരുന്നു ചോദ്യം. മുമ്പ് പലപ്പോഴും ജാസ്മിന്റെ പ്രണയങ്ങളെക്കുറിച്ച് പല ആളുകളും ചോദിച്ചിരുന്നു. ബിഗ്‌ബോസില്‍ ഉണ്ടാവുന്ന സമയത്ത് ജാസ്മിന് ഒരു പ്രണയമുണ്ടായിരുന്നു. എന്നാല്‍ പുറത്തുവരുമ്പോഴേക്കും ആ പ്രണയം ബ്രേക്ക് ആയിരുന്നു. ജാസ്മൻ ഗേൾഫ്രണ്ടുമായി ബ്രേക്ക്അപ്പാവുകയായിരുന്നു.

ആരെ ആണ് പ്രൊപ്പോസ് ചെയ്യുക...
ആരെയാണ് പ്രൊപ്പോസ് ചെയ്യുക എന്ന ചോദ്യത്തിന് ജാസ്മിന്‍ മറുപടി നല്‍കിയിട്ടുണ്ട്. എനിക്കറിയില്ല ..ചിലപ്പാള്‍ നിങ്ങളെ ആവാം എന്നാണ് ജാസ്മിന്‍ നല്‍കിയ മറുപടി. എന്നാല്‍ ജാസ്മിആണുങ്ങളോട് എപ്പോഴെങ്കിലും താല്പര്യം തോന്നിയിട്ടുണ്ടോ..എന്നായിരുന്നു ചോദ്യം..തനിക്ക് എല്ലാവരോടും ഫീലിംഗ്സ് തോന്നാറുണ്ട്. പക്ഷേ ഒരു കല്യാണം അല്ലെങ്കിൽ റിലേഷൻ ഷിപ്പിന്റെ കാര്യം നോക്കുകയാണെങ്കിൽ താൻ ലെസ്ബിയൻ ആണെന്നും തനിക്ക് അത് അറിയാമെന്നും അതിൽ ഉത്തരമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട്സൊക്കെ ആണുങ്ങളാണ്. വളരെ കുറച്ച് ഫ്രണ്ട്സേ ഉള്ളൂ പക്ഷേ അത് ആണുങ്ങളാണ്.. ശരിക്കും ഒരു പെൺകുട്ടി എന്റെ ബെസ്റ്റ് ഫ്രണ്ടാകുന്നത് നിമിഷയാണ്.എന്നും ജാസ്മിൻ പറഞ്ഞു..

ഗേൾഫ്രണ്ടാണോ..
നേരത്തെ ഏറ്റവും ആലോസരപ്പെടുത്തുന്ന ചോദ്യം ഏതായിരുന്നു എന്ന ചോദ്യത്തിന് ഗേൾഫ്രണ്ടുമായി പുറത്തുപോകുമ്പോൾ ഫ്രണ്ട് ആണല്ലേ എന്നു ചോദിക്കുന്നതും ഫ്രണ്ടിനൊപ്പം പോകുമ്പോൾ ഗേൾഫ്രണ്ട് ആണോ എന്ന ചോദ്യവുമാണ് എന്ന് ജാസ്മിൻ പറഞ്ഞിരുന്നു. അതുപോലെ ദിൽഷയോട് ഇഷ്ടമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ദിൽഷ തനിക്ക് സഹോദരിയെ പോലെ ആണെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്...

റോബിൻ- ജാസ്മിൻ ഫൈറ്റ്...
ജാസ്മിനും റോബിനും തമ്മിൽ വൻവഴക്കായിരുന്നു സോഷ്യൽമീഡിയയിൽ നടന്നിരുന്നത്. റോബിന്റെയും ആരതിയും തമ്മിലുള്ള വിവാഹം നിശ്ചയത്തിനിടെയായിരുന്നു ഈ ഫൈറ്റ്. റോബിൻ ബിഗ്‌ബോസിനകത്ത് പ്രണയവും സാഹോദര്യവും ഒക്കെ അഭിനയിച്ച് പറ്റിക്കുകയായിരുന്നു എന്നാണ് ജാസ്മിൻ ആരോപിച്ചിരുന്നത്.

കാണിച്ച കാര്യങ്ങളിൽ താനൊരു ഫിൽട്ടറും വെച്ചിട്ടില്ല
അതുപോലെ ബിഗ് ബോസ് കാണുന്ന പ്രേക്ഷകരെ കാണിക്കാൻ താൻ ഒന്നും ചെയിതിട്ടില്ലെന്നും ഓഡിയൻസിന് വേണ്ട കണ്ടന്റ് എന്താണെന്ന് നോക്കിയിട്ടില്ലെന്നും, കാണിച്ച കാര്യങ്ങളിൽ താനൊരു ഫിൽട്ടറും വെച്ചിട്ടില്ലെന്നും ജാസ് പറഞ്ഞിരുന്നു. താന്‍ ഒരു ബിബി മെറ്റീരിയല്‍ ആണ്...അതിനുള്ളില്‍ പോയി അവിടെയുള്ള ഞാന്‍ തന്നെയാണ് ഇവിടെ ഉള്ളത്. കണ്ടന്റ് വേണ്ടി ദേഷ്യമുണ്ടാക്കി, കണ്ടന്റിന് വേണ്ടി വെറുപ്പ് ഉണ്ടാക്കുക അതൊന്നും ഇല്ലെന്നും ജാസ്മിൻ പറഞ്ഞിരുന്നു..












Click it and Unblock the Notifications