Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈനലി ഐ ഡിഡ് ഇറ്റ്; സ്വപ്നം യാഥാർത്ഥ്യമായി, ഒടുവിൽ സന്തോഷം പങ്കിട്ട് ജാസ്മിൻ

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ മൂസ. ബാംഗ്ലൂരിൽ ജിം ട്രെയിനറായി ജോലി ചെയ്യവേയായിരുന്നു ജാസ്മിൻ ഷോയിലേക്ക് എത്തുന്നത്. മികച്ച ഗെയിമിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതി നേടിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു.

ഷോയിൽ ഫൈനലിൽ വരെ എത്താൻ യോഗ്യതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നുവെങ്കിലും അവർ ഷോയിൽ നിന്ന് വാക്ക് ഔട്ട് ചെയ്തു. ഷോ കഴിഞ്ഞെങ്കിലും ജാസ്മിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. കരിയറിലെ വലിയ സ്വപ്നം നേടിയെടുത്ത സന്തോഷവും ജാസ്മിൻ പങ്കുവെയ്ക്കുന്നുണ്ട്.

ജാസ്മിനൊപ്പം സെൽഫിയെടുത്തോട്ടെ

നിരവധി ചോദ്യങ്ങൾ ആരാധകർ ജാസ്മിനോട് ചോദിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു നേരിൽ കാണുമ്പോൾ വന്ന് സെൽഫിയെടുക്കട്ടെയെന്നത്. ഇതിനോട് ജാസ്മിൻ പ്രതികരിച്ചത് ഇങ്ങനെ- എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യമുണ്ട്, നേരിൽ കാണുമ്പോൾ വന്ന് സംസാരിച്ചോട്ടെ, സെൽഫിയെടുത്തേട്ടെയെന്നെല്ലാം. യഥാർത്ഥത്തിൽ അതിനൊന്നും യാതൊരു പ്രശ്നവുമില്ല'

വളരെ അധികം നെർവെസ് ആവും

'എന്താണ് സംഭവിക്കുകയെന്ന് വെച്ചാൽ ഞാൻ വളരെയധികം ആ സമയത്ത് ഭയപ്പെട്ട് പോകും, എന്ത് പറയണം എങ്ങനെ സംസാരിക്കണമെന്നൊക്കെ. ഇനി കൂടിപ്പോയാൽ ഞാൻ ചോദിക്കുക നാട്ടില് എവിടെയാണെന്നാണ്. ആരെങ്കിലും വന്ന് മിണ്ടുമ്പോൾ പെട്ടെന്ന് ഞാൻ ചിലപ്പോൾ ഓക്ക്വേഡ് ആയി പെരുമാറിയേക്കും. എന്നിരുന്നാലും തീർച്ചയായും നിങ്ങൾക്ക് എന്നെ വന്ന് കാണാം സംസാരിക്കാം, യാതൊരു പ്രശ്നവുമില്ല', ജാസ്മിൻ പറഞ്ഞു.

ഒരുമിച്ച് കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നില്ല

നമ്മുക്കൊരു വർക്കൗട്ട് ഡെയിറ്റിന് പോയാലോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ- ഞാൻ വർക്ക് ഒട്ട് ചെയ്യുക എന്റെ ക്ലയന്റ്സിന് ഒപ്പമാണ്. അപ്പോൾ ഞാൻ അവരുടെ ട്രെയിനറാനാണ്. ഞാനൊരിക്കലും വർക്കൗട്ടും ഡേറ്റിംഗും ഒരുമിച്ച് കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നില്ല.

ദുബായിൽ പോകുന്നത് നിമിഷയോട് ചോദിക്കൂ

എപ്പോഴാണ് ദുബായിൽ പോകുന്നതെന്നായിരുന്നു മറ്റൊരു ആൾക്ക് അറിയേണ്ടിയിരുന്നത്. തീർച്ചയായും എനിക്ക് പോകണമെന്ന് ആഗ്രഹമുണ്ട്, അതിന് മുൻപ് അത് ചോദിക്കേണ്ടത് നിമിഷയോടാണ്. എനിക്ക് ടിക്കറ്റ് എടുത്ത് തരാനും അവളുടെ അപ്പാർട്ട്മെന്റിൽ താമസിക്കാനും അവൾ അനുവദിക്കണം, പക്ഷേ അവൾ അതിന് ഒരിക്കലും തയ്യാറാവില്ല, തന്റെ നായയെ നോക്കാൻ തനിക്ക് ഒരാളേയും ലഭിക്കണമെന്നും ജാസ്മിൻ പറയുന്നു.

പുതിയ ഗേൾഫ്രണ്ടിന്റെ പേര്


പുതിയ ഗേൾ ഫ്രണ്ടിന്റെ പേരെന്താണെന്ന ചോദ്യത്തിന് എനിക്ക് ഗേൾഫ്രണ്ട് ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ജാസ്മിൻറെ തിരിച്ചുള്ള ചോദ്യം. എനിക്ക് ഗേൾ ഫ്രണ്ട് ഇല്ലേ ഇല്ല ജാസ്മിൻ പറഞ്ഞു.

സാന്തോഷകരമായ വാർത്ത


എന്തെങ്കിലും സന്തോഷകരമായ വാർത്ത പങ്കിടൂവെന്ന ചോദ്യത്തിനാണ് കരിയറിലെ നേട്ടത്തെ കുറിച്ച് ജാസ്മിൻ പറഞ്ഞത്. 'വളരെ സന്തോഷമുണ്ട്. ഇന്നലെ ഞാൻ ആദ്യമായി 100 കിലോ ഡെഡ് ലിഫ്റ്റ് ചെയ്തു. തന്റെ വലിയ സ്വപ്നമായിരുന്നു അത്. തുടക്കത്തിൽ 40 കിലോയായിരുന്നു ഞാൻ ഡെഡ് ലിഫ്റ്റ് ചെയ്തത്. രണ്ടര വർഷമായി , ഇതിനിടയിൽ ഞാനൊരു ബ്രേക്ക് എടുത്തിട്ടുണ്ടായിരുന്നു. എന്നാൽ ഞാൻ എന്റെ സ്വപ്നം നേടിയെടുത്തു. എല്ലാവരും എന്നെ നോക്കുകയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അതിന്റെ വീഡിയോ പകർത്താൻ സാധിച്ചില്ല. അതിൽ എനിക്ക് തീർച്ചയായും നിരാശയുണ്ട്', ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+