'അങ്ങനെ ഒരാളുടെ കൂടെ ജീവിച്ചതിന് ശേഷം ഇവിടെ നില്‍ക്കുന്ന ഒരാളാണ് ഞാന്‍'; തുറന്നുപറഞ്ഞ് ജാസ്മിൻ

അങ്ങനെ ഒരാളെ പ്രകോപിച്ച ശേഷം അത് കഴിഞ്ഞ് ഗെയിമിന്റെ ഭാഗമാണെന്നു പറഞ്ഞിട്ടു കാര്യമില്ല.

jammine bigg boss

മറ്റ് സീസണുകൾ പോലെയായിരുന്നില്ല ബിഗ്‌ബോസ് മലയാളം സീസണ്‍ 4 . ഷോ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പുതയി സീസണെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടും ഇപ്പോഴും സീസണ്‍ 4നെക്കുറിച്ചുള്ള ചര്‍ച്ച തീര്‍ന്നിട്ടില്ല. ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളായിരുന്നു റോബിന്‍. ജാസ്മിന്‍, റിയാസ്, നിമിഷ എന്നിവരെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ട്. അടുത്തിടെ ജാസ്മിനും റോബിനും സോഷ്യല്‍മീഡിയയില്‍ വലിയ വാക്‌പോര് നടന്നിരുന്നു.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്റ് എയില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍..ജാസു ബിഗ്‌ബോസ് കഴിഞ്ഞു..ഇങ്ങനൊക്കെ സ്‌റ്റോറി ഇട്ട് എന്തിനാണ് ഇങ്ങനെ വഴക്ക് കേള്‍ക്കുന്നേ എന്നാണ് ഒരാള്‍ ചോദിച്ചത്. ഇതിന് ജാസ്മിന്‍ വീഡിയോയിലെത്തിയാണ് മറുപടിനല്‍കുന്നത്..

എന്തുകൊണ്ടാണ് ഇങ്ങനെ വീഡിയോയുമായി വരുന്നത്...

എന്തുകൊണ്ടാണ് ഇങ്ങനെ വീഡിയോയുമായി വരുന്നത്...

ദാസപ്പാ ബിഗ്‌ബോസ് കഴിഞ്ഞു. പക്ഷേ ഞാന്‍ ഇപ്പോള്‍ വീഡിയോസുമായി വരുന്നത് എന്താണ് എന്ന് വെച്ചാല്‍ പുതിയൊരു സീസണ്‍ തുടങ്ങുന്നു സീസണ്‍ 5 ഞാന്‍ ഒരു ബിബി മെറ്റീരിയല്‍ ആണ്...അതിനുള്ളില്‍ പോയി അവിടെയുള്ള ഞാന്‍ തന്നെയാണ് ഇവിടെ ഉള്ളത്. കണ്ടന്റ് വേണ്ടി ദേഷ്യമുണ്ടാക്കി, കണ്ടന്റിന് വേണ്ടി വെറുപ്പ് ഉണ്ടാക്കുക അതൊന്നും ഇല്ല. പല കാര്യങ്ങളുണ്ട് ലൈഫില്‍ ..ഒരു ഗ്ലാസ് ബ്രേക്ക് ചെയ്തിട്ട് ഒരു100 ദിവസം കഴിഞ്ഞ ശേഷം അത് കണ്ടന്റിന്റെ ഭാഗമായി ബ്രേക്ക് ചെയ്തതാണ് അത് കഴിഞ്ഞ് എനിക്ക് യാതൊരു പ്രശ്‌നമില്ല..അതുപോലെ ആണ് ബിഗ്‌ബോസില്‍ ഒരു ഓപ്പോണന്റിനെ കിട്ടിയാല്‍ അവരുടെ സ്പിരിറ്റ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് നാര്‍സിസ്റ്റ് വേയാണ്.

നാർസിസിറ്റ് ആയ ഒരാളുടെ കൂടെ ജീവിച്ചതിന് ശേഷം ഇവിടെ നില്‍ക്കുന്ന ഒരാള് ഞാന്‍

നാർസിസിറ്റ് ആയ ഒരാളുടെ കൂടെ ജീവിച്ചതിന് ശേഷം ഇവിടെ നില്‍ക്കുന്ന ഒരാള് ഞാന്‍

ഒരു നാർസിസിറ്റ് ആയ ഒരാളുടെ കൂടെ ജീവിച്ച, ജീവിച്ചതിന് ശേഷം ഇവിടെ നില്‍ക്കുന്ന ഒരാള് ഞാന്‍ ..എന്റെ സ്‌ട്രോങ്ങ് പോയിന്റ് എന്താണ് വീക്ക് പോയിന്റ് എന്താണ് എന്ന് എനിക്കറിയാം...ഒരു ദിവസത്തിന്റെ അവസാനം എല്ലാവര്‍ക്കും ഉണ്ടാവും നമ്മള്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്ത കുറേ ഓര്‍മ്മകള്‍..എനിക്ക് വേണ്ടി സംസാരിക്കാന്‍ ജീവിതത്തില്‍ ആരും ഉണ്ടായിരുന്നില്ല ഞാന്‍ മാത്രമാണ് ഉണ്ടായത് ..ഈ ഷോയില്‍ വന്ന് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് ഞാന്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്ന് നിങ്ങള്‍ കണ്ടുകാണുമായിരിക്കും..

അത് ശരിയല്ല..

അത് ശരിയല്ല..

ഒരാളെ ഗെയിമിന്റെ ഭാഗമായിട്ടാണെങ്കിലും വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നത് ആളുകള്‍ക്ക് എങ്ങനെ ആസ്വാദകര്യമാകുന്നുവെന്ന് മനസ്സിലാവുന്നില്ല... നാളെ അല്ലെങ്കില്‍ അടുത്ത വരുന്ന സീസണില്‍ ഒരു പെണ്‍കുട്ടി, അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയിട്ടുള്ള ആള്‍ വന്നു എന്നിട്ട് അവരോട് നീ ആണുംപെണ്ണും കെട്ടവനാ എന്ന് കണ്ടന്റ് ഉണ്ടാക്കാന്‍ പറഞ്ഞാല്‍ അവര്‍ പ്രതികരിക്കും ചിലപ്പോള്‍ പ്രതികരിക്കുന്ന ആളായിരിക്കും ചിലപ്പോള്‍ പ്രതികരിക്കാത്ത ആളായിരിക്കും. അങ്ങനെയുള്ള സിറ്റുവേഷണില്‍ എനിക്കത് മനസ്സിലാകും..

അങ്ങനെ വരുന്ന ഒരുപാട് പേരുണ്ടാകും..

അങ്ങനെ വരുന്ന ഒരുപാട് പേരുണ്ടാകും..


അങ്ങനെ ഒരാളെ പ്രകോപിച്ച ശേഷം അത് കഴിഞ്ഞ് ഗെയിമിന്റെ ഭാഗമാണെന്നു പറഞ്ഞിട്ടു കാര്യമില്ല.. ആ പാട് ഉണ്ടാവും..അത് വിറ്റ് , അത് എങ്ങനെ തനിക്ക് വേണ്ടി മാര്‍ക്കറ്റ് ചെയ്യാമെന്ന് കണക്കുകൂട്ടിവരുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ടായിരിക്കാം.. അതിനകത്ത് ഉള്ളത് ബൊമ്മകളൊന്നുമല്ല.. മനുഷ്യരാണ് ..വേദനയും കരച്ചലും സങ്കടവുമൊക്കെ ഉള്ള ആള്‍ക്കാരാണ്..

മറ്റുള്ളവർക്ക് വേണ്ടിയാണ് ...

മറ്റുള്ളവർക്ക് വേണ്ടിയാണ് ...

ചില ആളുകള്‍, ജീവിത്തതില്‍ അഭിനയിക്കാന്‍ അറിയാത്തവരുണ്ടാകും..അങ്ങനെയുള്ളവർ പോകുന്നുണ്ടെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ട്.. ഞാന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയ തല്ലിനെക്കാള്‍ കൂടുതല്‍ ആണ് ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ തല്ല് ..അതറിയാം..അതു തന്നെയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+