'നിങ്ങളുടെ റിലേഷനില്‍ ആരാണ് 'പുരുഷന്‍'?'; ആ ചോദ്യങ്ങളെക്കുറിച്ച് ജാസ്മിൻ
ബിഗ്‌ബോസ് മലയാളം സീസൺ 5നെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചുവെങ്കിലും ഇപ്പോഴും ബിഗ്‌ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. സോഷ്യൽമീഡിയയിലെ ചർച്ചകളിൽ ഇവർ ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. ബിഗ്‌ബോസ് മലയാളം സീസൺ 4 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന രണ്ട് മത്സരാർത്ഥികളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണനും ജാസ്മിനും.
എന്നാൽ ഇവർ രണ്ടും പേരും ഷോയുടെ അവസാനം വരെ ഉണ്ടായിരുന്നില്ല, റോബിനെ മത്സരത്തിൽ നിന്ന് പുറത്താക്കുകയും ജാസ്മിൻ ഷോയിൽ നിന്ന് സ്വയം പിന്മാറി പോവുകയുമായിരുന്നു. എന്നാൽ ഇവർക്കുള്ള ആരാധകർ കുറഞ്ഞിട്ടില്ല. ഇപ്പോൾ ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജാസ്മിൻ.

ആരാധകരിൽ ഒരാൾ ചോദിച്ച ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്. ആളുകളിൽ നിന്ന് കേൾക്കേണ്ടി വരുന്ന അരോചകരമായ ചോദ്യം ഏതായിരുന്നു എന്നാണ് ചോദ്യം. ഈ ചോദ്യത്തിനാണ് ജാസ്മിൻ ഉത്തരം നൽകിയിരിക്കുന്നത്..

ഒരു സുഹൃത്തുമായി പുറത്തുപോകുമ്പോൾ, അത് പെൺകുട്ടിയാവും, ഇത് കാണുമ്പോൾ ചില ആൾക്കാർ വന്ന് നിങ്ങൾ കപ്പിൾ ആണോ എന്ന് ചോദിക്കാറുണ്ട് ഇത്തരം ചോദ്യങ്ങൾ വളരെ ആരോചകമായി തോന്നാറുണ്ടെന്ന് ജാസ്മിൻ വ്യക്തമാക്കി. എന്നാൽ അതേസമയം, ശരിക്കും ഗേൾഫ്രണ്ടുമായി ഡേയ്റ്റിന് പോകുമ്പോൾ ചില ആളുകൾ വന്ന് ചോദിക്കും നിങ്ങൾ സുഹൃത്തുക്കളാണോ എന്ന് ഈ ചോദ്യവും തനിക്ക് അരോചകമാണെന്ന് ജാസ്മിൻ പറയുന്നു. അതുപോലെ നിങ്ങളുടെ റിലേഷനിൽ ആരാണ് പുരുഷൻ എന്ന് ചോദിക്കാറുണ്ട് ഈ ചോദ്യവും അരോചകമാണെന്ന് ജാസ്മിൻ പറഞ്ഞു..

കഴിഞ്ഞദിവസം ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ ക്യൂ ആന്റ് എ നടത്തിയിരുന്നു. അങ്ങനെ വരുന്ന ചോദ്യങ്ങൾക്കാണ് ജാസ്മിൻ ഉത്തരം നൽകുന്നത്.
പ്രണയാഭ്യർത്ഥനകൾ ലഭിക്കാറുണ്ടോ എന്നായിരുന്നു ആരാധകരിൽ ഒരാൾ ചോദിച്ച ചോദ്യം. അത്തരത്തിവൽ വരുന്ന പ്രണയാഭ്യർത്ഥനയ്ക്ക് ജാസ്മിൻ നൽകുന്ന മറുപടിയെക്കുറിച്ചും ചോദ്യം ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ജാസ്മിൻ മറുപടി നൽകിയിട്ടുണ്ട്..

ക്യൂ ആന്റ് എയിലും ഇന്സ്റ്റ ഡിഎമ്മിലുമൊക്കെ അത്തരത്തിൽ മെസേജ് ലഭിക്കാറുണ്ടെന്നും എന്നാൽ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും അതുകൊണ്ട് തന്നെ പ്രതികരിക്കാറില്ലെന്നുമായിരുന്നു ജാസ്മിൻ നൽകിയ മറുപടി. അതുപോലെ തന്നെ ദിൽഷയെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു, ഷോയുടെ തുടക്കത്തിൽ ഇവർ രണ്ടുപേരും നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ഷോയ്ക്ക് പുറത്തുവന്ന ശേഷം ഇവർ തമ്മിലുള്ള ഫോട്ടോസൊക്കെ കുറവായിരുന്നു, നിമിഷയ്ക്കൊപ്പവും റിയാസിനൊപ്പവമുള്ള ചിത്രങ്ങൾ ജാസ്മിൻ പങ്കുവെച്ചിരുന്നു.

അതുകൊണ്ട് തന്നെ ജാസ്മിനും ദിൽഷയും തമ്മിൽ അകൽച്ച ആണോ എന്ന് ആരാധകർക്ക് സംശയം ഉണ്ടായിരുന്നു. ദിൽഷയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നിങ്ങൾ തമ്മിലുള്ള ദിൽജാസ് കോമ്പോ വളരെ ഇഷ്ടമായിരുന്നുവെന്നാണ് ഒരാൾ പറഞ്ഞത്. ദിൽഷ, റിയാസ്, നിമിഷ , ജാനകി എന്നിവരുമായൊന്നും ഫോട്ടോ ഇടുന്നില്ല, നിങ്ങൾ എല്ലാവരും തല്ലി പിരിഞ്ഞോയെന്ന് പലരും ചോദിക്കാറുണ്ട്. ഈ പറയുന്ന ആളുകളെയെല്ലാം എന്‌റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെട്ടതും ബിഗ് ബോസ് ഹൗസിൽ വെച്ചാണ്' എന്നാണ് ഇതിന് ജാസ്മിൻ നൽകിയ മറുപടി.

ബിഗ് ബോസ് ഷോ കഴിഞ്ഞു. നമ്മൾ എല്ലാവരും പല വഴിക്കാണ്. ദിൽഷ കോഴിക്കോടാണ്. നിമിഷ ദുബായിൽ കഴിയുകയാണ്,റിയാസ് കൊച്ചിയിലാണ് ഉള്ളത്, അങ്ങനെ എല്ലാവരും ഓരോ ദിക്കിലാണ്. നമ്മളെല്ലാവരേയും ഒരുമിച്ച് കാണുന്നില്ല എന്നത് കൊണ്ട് നമ്മൾ തല്ലിപിരിഞ്ഞു എന്ന് അർത്ഥമില്ല. എല്ലാവരും ഒരുമിച്ച് നിന്നപ്പോഴും എല്ലാവരും നല്ല കമ്പനിയൊന്നും ആയിരുന്നില്ലല്ലോ അതിനുള്ളിലും. എന്നിരുന്നാലും ഞങ്ങൾക്ക് എല്ലാവർക്കും അവരുടേതായ തിരക്കുകൾ ഉണ്ടല്ലോ?', ജാസ്മിൻ പറഞ്ഞു.












Click it and Unblock the Notifications