' എന്റെ എച്ചിക്കണക്ക് പുസ്തകം നീ വെറുതെ തുറപ്പിക്കരുത്,'; നിമിഷയുടെ സ്റ്റോറിക്ക് പിന്നാലെ ജാസ്മിൻ..
ജാസ്മിനും നിമിഷയും ഷോയ്ക്കകത്തും പുറത്തും നല്ല സുഹൃത്തുക്കളാണ്.

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് മാസങ്ങള്‍ ആയി, സീസണ്‍ 5 ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. പക്ഷേ ഇപ്പോഴും ചര്‍ച്ച സീസണ്‍ 4 നെക്കുറിച്ചുതന്നെ, കാരണം സീസണ്‍ 4 ലരെ ചില മത്സരാര്‍ത്ഥികള്‍ ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലത്തുന്നുണ്ട്.
റോബിന്‍, ജാസ്മിന്‍, നിമിഷ എന്നീ മത്സരാര്‍ത്ഥികള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഷോയ്ക്കകത്തും ഇവര്‍ ഒരുപാട് കണ്ടന്റ് ഉണ്ടാക്കിയിരുന്നു. പുറത്തിറങ്ങിയ ശേഷവും അങ്ങനെ തന്നെയാണ്. ജാസ്മിനും നിമിഷയും ഷോയ്ക്കകത്തും പുറത്തും നല്ല സുഹൃത്തക്കളാണ്. ബിഗ്‌ബോസില്‍ നിന്ന് ആരംഭിച്ച സൗഹൃദം ഇപ്പോഴും ഇവര്‍ കൊണ്ടുപോകുന്നുണ്ട്.

നിമിഷയുടെ സ്റ്റോറി, ജാസ്മിന്റെ തഗ് മറുപടി..
ഇപ്പോള്‍ നിമിഷ വിദേശത്താണ്. അതുകൊണ്ടുതന്നെ ഇവര്‍ ഒരുമിച്ച വീഡിയോകള്‍ അധികം ഉണ്ടാവാറില്ല. അത് വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് ആരാധകര്‍ പറയാറുമുണ്ട്.. ഇവര്‍ പരസ്പരം തമാശ ഒപ്പിക്കാറുമുണ്ട്. ഇപ്പോള്‍ നിമിഷ പങ്കുവെച്ച ഒരു സ്റ്റോറിക്ക് ജാസ്മിന്‍ നല്‍കിയ മറുപടിയാണ് വൈറല്‍ ആയിരിക്കുന്നത്.

കട്ട സൗഹൃദം...
ബിഗ്‌ബോസിനകത്തും പുറത്തും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രണ്ടുപേരാണ് ജാസ്മിനും നിമിഷയും. അകത്തും പുറത്തും ഇവര്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഷോയ്ക്കകത്ത് ഇവര്‍ രണ്ട് പേരും എല്ലാ കാര്യങ്ങളിലും ഒരുമിച്ചുനിന്നിരുന്നു. നിമിഷ പുറത്തായി ഏറെ കഴിയും മുന്നേതന്നെ ജാസ്മിനും ഷോയ്ക്ക് പുറത്തുവന്നിരുന്നു. ജാസ്മിന്‍ പകുതിവെച്ച് ഷോ ഉപേക്ഷിക്കുകയായിരുന്നു.

ജാസ്മിന് രസകരമായ കൊട്ട്..
രണ്ടുപേരും ഷോയ്ക്ക് പുറത്തുവന്നതോടെ ഇവര്‍ രണ്ടുപേരും ഒരുമിച്ച് ഒരുപാട് വീഡിയോകള്‍ ചെയ്തിരുന്നു. പിന്നീടാണ് നിമിഷ വിദേശത്തേക്ക് പോകുന്നത്. ഇപ്പോള്‍ ജാസ്മിനെ മെന്‍ഷന്‍ ചെയ്ത് നിമിഷ സ്‌റ്റോറി ഇടുകയായിരുന്നു. ഒരാള്‍ ചോദിച്ച ചോദ്യത്തിനാണ് നിമിഷ മറുപടി നല്‍കിയത്. ഭരണഘടനയിലെ ഏതെങ്കിലും നിയമം മാറ്റാന്‍ അവസരം കിട്ടിയാല്‍ ഏത് നിയമമാണ് മാറ്റുക എന്നായിരുന്നുചോദ്യം. ഈ ചോദ്യത്തിനാണ് നിമിഷ മറുപടി നല്‍കിയത്..

ജാസ്മിനും പിശുക്കും..
ഭരണഘടന മാറ്റേണ്ടതില്ല പക്ഷേ താന്‍ ഗേ മാരേജ് നിയമാനുസൃതമാക്കും എന്നാണ് നിമിഷ പറഞ്ഞത്. അതിനുള്ള കാരണം പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ജാസ്മിന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ പണം ലാഭിക്കാമെന്നാണ് നിമി പറയുന്നത്. അവള്‍ എന്റെ ടിക്കറ്റിന് മാത്രമല്ല, അവളുടെ ടിക്കറ്റിന് പോലും പണം ചെലവാത്തില്ലെന്നാണ് നിമിഷ പറയുന്നത്.

ജാസ്മിന്റെ മറുപടി
നിമിഷയ്ക്ക് രസകരമായ മറുപടിയാണ് ജാസ്മിന്‍ നല്‍കിയത്. എന്റെ എച്ചിക്കണക്ക് പുസ്തകം നീ എന്നെ കൊണ്ട് നീ വെറുതേ തുറപ്പിക്കരുത് എന്നാണ് ജാസ്മിന്‍ മറുപടി നല്‍കിയത്. ഇതുപോലെ ഇവര്‍ രണ്ടുപേരും പരസ്പരം രസകരമായ പണി കൊടുക്കാറുണ്ട്. നേരത്തെ ജാസ്മിന്റെ കല്യാണം ആയാൽ പോലും വരാൻ തനിക്ക് സമയമുണ്ടാകില്ലെന്ന് നിമിഷ തമാശ പറഞ്ഞിരുന്നു. കൂടുതൽ ആൺസുഹൃത്തുക്കൾ ഉള്ള തനിക്ക് ആകെയുള്ള അടുത്ത പെൺ സുഹൃത്ത് നിമിഷയാണെന്ന് ജാസ്മിൻ പറയുന്നുണ്ട്. ഇവർ തമ്മൽ വളരെ അടുത്ത സൗഹൃദമാണ്. പലരും ഇവർ തമ്മിൽ റിലേഷനിലാണോ എന്ന സംശയം ചോദിച്ചിരുന്നെങ്കിൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ഇവർ നേരത്തെ പറഞ്ഞതാണ്..












Click it and Unblock the Notifications