'ദിൽഷയുമായി പ്രശ്നം? റിയാസും നിമിഷയുമായി അടിച്ച് പിരിഞ്ഞു?'; ഒടുവിൽ മറുപടിയുമായി ജാസ്മിൻ
കൊച്ചി: ബിഗ് ബോസ് സീസൺ 4 ലെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ. ഫൈനൽ 3 യിൽ വരെ സാധ്യത കൽപ്പിച്ചിരുന്ന വ്യക്തിയായിരുന്നു താരം. എന്നാൽ ഷോയിൽ നിന്നും ജാസ്മിൻ വാക്കൗട്ട് ചെയ്യുകയായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് ഏഴ് മാസം കഴിഞ്ഞെങ്കിലും ജാസ്മിൻ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. പലപ്പോഴും ആരാധകരുടെ ചോദ്യത്തിന് സോഷ്യൽ മീഡിയയിലൂടെ താരം മറുപടി നൽകാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലൂടെ ആരാധകരുടെ അന്വേഷണങ്ങളോട് പ്രതികരിക്കുകയാണ് താരം. വായിക്കാം

പ്രണയാഭ്യർത്ഥനകൾ ലഭിക്കാറുണ്ടോയെന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. എന്താണ് അവയ്ക്ക് ജാസ്മിൻ നൽകുന്ന മറുപടി എന്നും ചോദ്യമുയർന്നു. ഇതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു - ക്യൂ ആന്റ് എയിലും ഇന്സ്റ്റ ഡിഎമ്മിലുമൊക്കെ അത്തരത്തിൽ മെസേജ് ലഭിക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല, അതുകൊണ്ട് തന്നെ പ്രതികരിക്കാറില്ല', ജാസ്മിൻ പറഞ്ഞു.

അതേസമയം ചിലപ്പോഴൊക്കെ അവരുടെ പ്രൊഫൈൽ കയറി നോക്കാറുണ്ടെന്നും ജാസ്മിൻ പറയുന്നു. 'എന്റെ ടൈപ്പാണോയെന്നാണ് നോക്കാറുള്ളത്. എന്നിരുന്നാലും മറുപടി കൊടുക്കാൻ തോന്നാറില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല. കാണുമ്പോൾ എക്സ്ട്രവേർട്ട് ആണെന്ന് വളരെയധികം തോന്നിക്കുന്ന വളരെ അധികം ഇൻട്രോവേർട്ടായ ആളാണ് ഞാൻ', ജാസ്മിൻ പറഞ്ഞു.

തന്റെ പ്രീയപ്പെട്ട അരുമയാണ് സിയാലോ എന്ന് പലപ്പോഴും ജാസ്മിൻ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ വെച്ചും താരം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. സിയാലോക്കൊപ്പമുള്ള വീഡിയോയും ജാസ്മിൻ പങ്കുവെയ്ക്കാറുണ്ട്.
യാത്ര ചെയ്യുന്ന സമയത്ത് സിയാലോയെ ആരെയാണ് ഏൽപ്പിക്കുകയെന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. കേരളത്തിലുള്ള തന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹത്തെ വിളിക്കും. അദ്ദേഹം ഇവിടെ എന്റെ അപ്പാർട്ട്മെന്റിൽ കഴിയും. അദ്ദേഹമാണ് സിയാലോയെ നോക്കുന്നത്. സിയാലോയ്ക്ക് സുഹൃത്തിനെ ഭയങ്കര ഇഷ്ടമാണ്. നായക്കുട്ടി വളരെ ഇളങ്ങുന്ന ടൈപ്പാണെന്നും മറുപടിയായി ജാസ്മിൻ പറഞ്ഞു.

ദിൽഷയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നിങ്ങൾ തമ്മിലുള്ള ദിൽജാസ് കോമ്പോ വളരെ ഇഷ്ടമായിരുന്നുവെന്നാണ് ഒരാൾ പറഞ്ഞത്. ഇതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ-ദിൽഷ, റിയാസ്, നിമിഷ , ജാനകി എന്നിവരുമായൊന്നും ഫോട്ടോ ഇടുന്നില്ല, നിങ്ങൾ എല്ലാവരും തല്ലി പിരിഞ്ഞോയെന്ന് പലരും ചോദിക്കാറുണ്ട്. ഈ പറയുന്ന ആളുകളെയെല്ലാം എന്‌റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെട്ടതും ബിഗ് ബോസ് ഹൗസിൽ വെച്ചാണ്'

ബിഗ് ബോസ് ഷോ കഴിഞ്ഞു. നമ്മൾ എല്ലാവരും പല വഴിക്കാണ്. ദിൽഷ കോഴിക്കോടാണ്. നിമിഷ ദുബായിൽ കഴിയുകയാണ്,റിയാസ് കൊച്ചിയിലാണ് ഉള്ളത്, അങ്ങനെ എല്ലാവരും ഓരോ ദിക്കിലാണ്. നമ്മളെല്ലാവരേയും ഒരുമിച്ച് കാണുന്നില്ല എന്നത് കൊണ്ട് നമ്മൾ തല്ലിപിരിഞ്ഞു എന്ന് അർത്ഥമില്ല. എല്ലാവരും ഒരുമിച്ച് നിന്നപ്പോഴും എല്ലാവരും നല്ല കമ്പനിയൊന്നും ആയിരുന്നില്ലല്ലോ അതിനുള്ളിലും. എന്നിരുന്നാലും ഞങ്ങൾക്ക് എല്ലാവർക്കും അവരുടേതായ തിരക്കുകൾ ഉണ്ടല്ലോ?', ജാസ്മിൻ പറഞ്ഞു.

ബിഗ് ബോസ് സീസൺ 4 ൽ വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ചവരാണ് നിമിഷയും റിയാസും ജാസ്മിനും. മൂവരും ഷോയ്ക്ക് പുറത്തും വളരെ അടുപ്പം പുലർത്തിയിരുന്നു. ഒത്തുകൂടുമ്പോഴുള്ള ഇവരുടെ വീഡിയോകൾ പലപ്പോഴും വൈറൽ ആകാറുണ്ട്. അതുപോലെ തന്നെ ദിൽഷയുമായും നല്ല സൗഹൃദമാണ് ജാസ്മിൻ പങ്കിട്ടിരുന്നത്. ഷോ കഴിഞ്ഞ ശേഷം ദിൽഷ ജാസ്മിനെ കാണാനെത്തിയിരുന്നു. ഇതിന്റെ വീഡിയോയും ഫോട്ടോസും നേരത്തേ ദിൽഷയും ജാസ്മിനും പങ്കിട്ടിരുന്നു.












Click it and Unblock the Notifications