Get Updates
Get notified of breaking news, exclusive insights, and must-see stories!

'അൽപം വസ്ത്രം ആയിക്കൂടെ? എന്നാൽ നെഞ്ച് മൊത്തത്തിൽ കാണിക്കൂ'; പറപ്പിച്ച് ജാസ്മിന്റെ മറുപടി

 jasmine4-1679469535.jpg -Prop

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലൂടെയാണ് ജാസ്മിൻ മൂസ മലയാളി പ്രേക്ഷകർക്കി'യിൽ താരമായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ജാസ്മിൻ നിലവിൽ ബെംഗളൂരുവിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയാണ്. ടോക്സിക് വിവാഹത്തിൽ നിന്നും പുറത്തുകടന്ന ശേഷം വീട് വിട്ടറിങ്ങിയ പിന്നാലെയാണ് ജാസ്മിൻ മൂസ ജിം ട്രെയിനർ എന്ന കരിയർ കെട്ടി പടുക്കുന്നത്. തന്റെ ശരീരത്തിൽറെ ദുർബലതയിൽ നിന്ന് പുറത്തുവരണമെന്ന ആഗ്രഹത്തിന് പുറത്താണ് ഫിറ്റ്നസ് പരിശീലനത്തിലേക്ക് പോയതെന്നും തുടർന്ന് ഫിറ്റ്നെസ് ട്രെയിനിംഗ് പൂർത്തിയാക്കിയതെന്നും ജാസ്മിൻ പറഞ്ഞിരുന്നു.

ജാസ്മിൻ മൂസയുടെ ചിത്രങ്ങൾ

ജാസ്മിൻ മൂസയുടെ ചിത്രങ്ങൾ

ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെയും തന്റെ ഫിറ്റ്നെസ് കരിയറുമായി മുന്നോട്ട് പോകുകയാണ് ജാസ്മിൻ. ജിം സെന്ററിൽ പോകുന്നതും തന്റെ വർക്ക് ഔട്ട് വീഡിയോകളുമെല്ലാം ആരാധകരുമായി ജാസ്മിൻ പങ്കിടാറുണ്ട്. അതിനിടെ ഇപ്പോഴിതാ ജാസ്മിൻ പങ്കിട്ട പുതിയ ഒരു ചിത്രമാണ് വൈറലാകുന്നത്. തന്റെ കരുത്തുറ്റ ശരീരത്തിന്റെ ഫോട്ടോയാണ് ജാസ്മിൻ പങ്കിട്ടത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

കഠിനാധ്വാനമാണ് നിങ്ങളുടെ ആസ്തി

കഠിനാധ്വാനമാണ് നിങ്ങളുടെ ആസ്തി


ഇത് പോലെ കരുത്തുറ്റ ശരീരം ലഭിക്കണമെങ്കിൽ അതിന് ചിട്ടയായ ജീവിതവും കഠിനാധ്വാനവും ത്യാഗവും ആവശ്യമാണ്. എല്ലാവർക്കും അത് സാധിക്കണമെന്നില്ല, ജാസ്മിൻ നിങ്ങൾ ഇത് പോലെ എന്നും പൊളിക്കൂ', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. കഠിനാധ്വാനമാണ് നിങ്ങളുടെ ആസ്തി എന്നായിരുന്നു മുൻ ബിഗ് ബോസ് താരമായ ജസ്ല മാടശേരി കുറിച്ചത്. എന്റെമ്പോ എന്നായിരുന്നു മറ്റൊരു ബിഗ് ബോസ് താരമായ ഡെയ്സിയുടെ കമന്റ്.

ജാസ്മിന്റെ പോസ്റ്റിന് താഴെ വിമർശനങ്ങളും

ജാസ്മിന്റെ പോസ്റ്റിന് താഴെ വിമർശനങ്ങളും

'നിങ്ങൾ കരുത്തുറ്റ സ്ത്രീയാണ്, സല്യൂട്ട് ചെയ്യുന്നു, ഇതാണ് ഗേൾ പവർ, കഠിനാധ്വാനം, എല്ലാവർക്കും നിങ്ങളെ പോലെ ഇങ്ങനെ ശരീരം സംരക്ഷിക്കാൻ സാധിക്കില്ല, അസൂയ തോന്നുന്നു, ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. എന്നാൽ പതിവ് പോലെ തന്നെ ജാസ്മിന്റെ പോസ്റ്റിന് താഴെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും യാതൊരു കുറവുമില്ല. വസ്ത്രം ഇട്ടൂടെയെന്നായിരുന്നു ചിലരുടെ കമന്റുകൾ. ഇതൊന്നും നാട്ടുകാർക്ക് കാണേണ്ടെന്നും നിങ്ങളുടെ ശരീരം കാണാൻ യാതൊരു ഭംഗിയും ഇല്ലെന്നുമായിരുന്നു മറ്റ് ചിലരുടെ ആക്ഷേപം.

ജാസ്മിൻ മറുപടി നൽകുന്നുണ്ട്

ജാസ്മിൻ മറുപടി നൽകുന്നുണ്ട്


കാക്ക കുളിച്ചാൽ കൊക്ക് ആകില്ലെന്ന് പറയുന്നതിന്റെ ഉദാഹരണമാണിത് എന്നാായിരുന്നു മറ്റൊരു വിമർശന കമന്റ്. അതിനിടെ വിമർശനം ഉയർത്തിയ ഒരാൾക്ക് ചുട്ട ഭാഷയിൽ തന്നെ ജാസ്മിൻ മറുപടി നൽകുന്നുണ്ട്. 'നെഞ്ച് മുഴുവൻ കാണിച്ചൂടെ' എന്ന് കമന്റ് ചെയ്തയാൾക്കായിരുന്നു ജാസ്മിന്റെ മറുപടി. എന്ത് കാണിക്കണമെന്ന് ഞാൻ തീരുമാനിച്ചോളം എന്നായിരുന്നു ജാസ്മിൻ കുറിച്ചത്. അതേസമയം ജാസ്മിന്റെ ഈ മറുപടിക്ക് നിരവധി പേരാണ് കൈയ്യടിക്കുന്നത്.

 വിമർശന കമന്റുകൾക്ക് ചെവി കൊടുക്കേണ്ട

വിമർശന കമന്റുകൾക്ക് ചെവി കൊടുക്കേണ്ട

ഇത്തരം വിമർശന കമന്റുകൾക്ക് ചെവി കൊടുക്കേണ്ട കാര്യമില്ലെന്നും പലരും കുറിക്കുന്നുണ്ട്. സ്വന്തമായി യാതൊരു നേട്ടവും അവകാശപ്പെടാൻ ഇല്ലാത്തവർ മറ്റുള്ളവർ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയെടുത്ത ശരീരത്തെ കുറ്റം പറയാനെത്തുന്നത് കാണുമ്പോൾ സമ്മതിച്ചുവെന്നേ പറയാനുള്ളൂവെന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. ഹേറ്റേഴ്സ് ഇനിയും ഇത്തരം കമന്റുകൾ ആവർത്തിക്കുമെന്നും നിങ്ങളുടെ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകൂവെന്നും മറ്റ് പലരും കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+