'അവർ കോമാളികളും അഹങ്കാരികളും ആയിരിക്കും, പക്ഷേ..'; ജാസ്മിന്റെ പോസ്റ്റ്,'ലേഡി ബിഗ് ബോസ്' കമന്റും
ബിഗ് ബോസ് ഷോയിലെ പല രംഗങ്ങളും കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയും ജാസ്മിൻ ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. തുടക്കം മുതൽ തന്നെ മികച്ച മത്സരം കാഴ്ച വെച്ച ജാസ്മിൻ ഫൈനൽ വരെ എത്തുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അവർ ഷോയിൽ നിന്നും വാക്കൗട്ട് ചെയ്തു. എന്നിരുന്നാലും സീസൺ 4 ലെ മികച്ച ഗെയിമറും റിയൽ ആയി കളിക്കുകയും ചെയ്ത മത്സരാർത്ഥിയായിട്ടാണ് ജാസ്മിനെ വിലയിരുത്തുന്നത്.

ബിഗ് ബോസ് ഷോയ്ക്ക് പുറത്ത് വന്നതിന് ശേഷവും
ഷോയിൽ താൻ റിയൽ ആയിട്ടാണ് നിന്നിട്ടുള്ളതെന്ന് പലപ്പോഴും ജാസ്മിൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോ എന്ന നിലയിലാണ് താൻ ബിഗ് ബോസ് ഷോയെ കണ്ടതെന്നും എന്നാൽ പലരും അവിടെ ഫേക്ക് ഗെയിം കളിച്ചാണ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചതെന്നും ജാസ്മിൻ പരിഹസിച്ചിരുന്നു.ബിഗ് ബോസ് ഷോയ്ക്ക് പുറത്ത് വന്നതിന് ശേഷവും ഗെയിമിൽ റിയൽ ആയി നിൽക്കാത്ത മത്സരാർത്ഥികൾക്കെതിരെ ജാസ്മിൻ പരോക്ഷ വിമർശനം ഉയർത്തിയിരുന്നു.

ആളി കത്തുന്ന ഒരു തീകുണ്ഡം ആയി മാറുക
സോഷ്യൽ മീഡിയ വഴി ഇപ്പോഴും ഇത്തരം മത്സരാർത്ഥികൾക്കെതിരzജാസ്മിൻ രൂക്ഷവിമർശനം ഉയർത്താറുണ്ട്. ഇത്തരത്തിൽ ജാസ്മിൻ പങ്കിടുന്ന കുറിപ്പുകളും പ്രതികരണങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ജാസ്മിന്റെ പുതിയ ഒരു പോസ്റ്റ് ആണ് ഇൻസ്റ്റഗ്രാമിൽ ചർച്ചയാകുന്നത്. 'ജീവിതത്തിൽ ചിലർ നമ്മളെ ഊതി കെടുത്താൻ നോക്കുമ്പോൾ നമ്മൾ തിരിച്ചു ആളി കത്തുന്ന ഒരു തീകുണ്ഡം ആയി മാറുക' എന്നാണ് പറയുന്നത്.

നാട്യത്തിന് കൂട്ട് ചേരാനാവാതെ
'ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തവർ ആയി ചിലരുണ്ട് . അവസരത്തിനൊത്തു മാറാനാവാത്ത ഒഴുക്കിനൊത്ത് നീന്താന്നറിയാത്ത നാട്യത്തിന് കൂട്ട് ചേരാനാവാതെ മണ്ണോളം തായ്‌ന്ന മൂട് പടങ്ങളില്ലാത്ത പച്ചയായ ചില മനുഷ്യർ. ലോകത്തിനവർ കോമാളികളും അഹങ്കാരികളും ആയിരിക്കും..'

നന്നായി അഭിനയിക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കുക
'എല്ലാവര്ക്കും സ്വീകാര്യരാവുക എന്നാൽ ഏറ്റവും നന്നായി അഭിനയിക്കുക അല്ലെങ്കിൽ പലപ്പോഴും മിണ്ടാതിരിക്കുക എന്നുള്ളതാണ് ഇപ്പോ കണ്ടു വരുന്നത് . എത്ര അല്ലെന്നു പറഞ്ഞാലും ഇത് ഒരു കയ്ക്കുന്ന സത്യം ആണ്." ജീവിതത്തിൽ ചിലർ നമ്മളെ ഊതി കെടുത്താൻ നോക്കുമ്പോൾ നമ്മൾ തിരിച്ചു ആളി കത്തുന്ന ഒരു തീ കുണ്ഡം ആയി അങ്ങട്ട് മാറുക', പോസ്റ്റിൽ ജാസ്മിൻ പറയുന്നു. ബിഗ് ബോസ് ഷോയിലെ പല രംഗങ്ങളും കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയും ജാസ്മിൻ ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ജാസ്മിൻ ദി ലേഡി ബിഗ് ബോസ്
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് പങ്കിടുന്നത്. ദി ലേഡി ബിഗ് ബോസ് എന്നും താങ്കളെ മനസിലാക്കുന്ന കുറച്ച് പേരെങ്കിലും താങ്കൾക്കൊപ്പം ഉണ്ടെന്നും ചിലർ കുറിച്ചു. ഞങ്ങളുടെ മനസിലെ റിയൽ മത്സരാർത്ഥി എപ്പോഴും ജാസ്മിൻ ആയിരിക്കുമെന്നായിരുന്നു ഒരാൾ കുറിച്ചത്.

എല്ലാവർക്കും ഇഷ്ടപെടില്ല
' ഈ പെണ്ണിനെ ഭയങ്കര ഇഷ്ടം ആണ്. ഭയങ്കര തന്റെടി ആയ പെൺകുട്ടി ആണ്. കണ്ടത് കണ്ടപോലെ ആരെയും പേടിക്കാതെ മുഖത്ത് നോക്കി പറയുന്ന സ്വഭാവം. അത് എല്ലാവർക്കും ഇഷ്ട പെടില്ല. അവരുടെ മനസിൽ ഒന്നും വെക്കില്ല, നിഷ്കു ആയിരിക്കും', മറ്റാരൾ പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications