ശരിക്കും ജാസ്മിൻ വെള്ളമടിച്ചാൽ ഇങ്ങനെയാണോ! ഞാൻ അത് അനുഭവിച്ചതാണേ എന്ന് ഡെയ്സി
ബിഗ്ബോസ് മലയാളം സീസൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ. മികച്ച രീതിയിലാണ് ജാസ്മിൻ ഷോയിൽ കളിച്ചുകൊണ്ടിരുന്നത്. എന്നാൽ ജാസ്മിൻ മത്സരം പൂർത്തിയാക്കാൻ നിന്നില്ല. പകുതിയൽ വെച്ചു തന്നെ ജാസ്മിൻ ഷോയിൽ നിന്ന് പുറത്തുവന്നു, എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ജാസ്മിൻ ധാരാളം ആരാധകരെ നേടിയിരുന്നു.
പുറത്തുവന്നപ്പോഴും ആരാധകരുടെ പിന്തുണ ജാസ്മിന് ലഭിച്ചു. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ജാസ്മിൻ. ഇപ്പോൾ ജാസ്മിൻ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ബിഗ്ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ഡെയ്സിയെ മെൻഷൻ ചെയ്താണ് ജാസ്മിൻ വീഡിയോ പങ്കുവെച്ചത്..

ഒരു ജിം ഗേളിന് മദ്യം കൊടുത്താൽ എങ്ങനെയിരിക്കുമെന്ന് ആലോചിച്ച് അമ്പരന്നിട്ടുണ്ടോ എന്ന് ചോദിച്ചാണ് രസകരമായ ഒരു വീഡിയോ ജാസ്മിൻ പങ്കുവെച്ചത്, ജാസ്മിന്റെ സ്റ്റോറി ഡെയ്സിയും ഷെയർ ചെയ്തിട്ടുണ്ട് ആ അവസ്ഥ തനിക്കറിയാം എന്ന ക്യാപ്ഷൻ നൽകിയാണ് ഡെയ്സി ആ വീഡിയോ ഷെയർ ചെയ്തത്...

ബോഡിബിൽഡർ കൂടിയാണ് ജാസ്മിൻ. ഷോയ്ക്ക് പുറത്തുവന്ന ശേഷം ജാസ്മിൻ വീണ്ടും. ജിമ്മിലൊക്കെ പോയി ബോഡിബിൽഡിംഗിൽ ശ്രദ്ധിക്കുകയാണ്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ജാസ്മിൻ പ്രേക്ഷകരുമായി തന്റെ വിശേഷം പങ്കുവെയ്ക്കുകയും അതുപോലെ ക്യൂ ആന്റ് എ നടത്തുകയും ചെയ്യാറുണ്ട്. ഇൻസ്റ്റഗ്രാമിൽ നടത്തിയ ക്യൂ ആന്റ് എയിൽ ജാസ്മിനോട് രസകരമായ ചോദ്യമാണ് ആളുകൾ ചോദിച്ചത്.

പ്രണയാഭ്യർത്ഥനകൾ ലഭിക്കാറുണ്ടോ എന്നായിരുന്നു ആരാധകരിൽ ഒരാൾ ചോദിച്ച ചോദ്യം. അത്തരത്തിൽ വരുന്ന പ്രണയാഭ്യർത്ഥനയ്ക്ക് ജാസ്മിൻ നൽകുന്ന മറുപടിയെക്കുറിച്ചും ചോദ്യം ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ജാസ്മിൻ മറുപടി നൽകിയിട്ടുണ്ട്.. ക്യൂ ആന്റ് എയിലും ഇന്സ്റ്റ ഡിഎമ്മിലുമൊക്കെ അത്തരത്തിൽ മെസേജ് ലഭിക്കാറുണ്ടെന്നും എന്നാൽ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും അതുകൊണ്ട് തന്നെ പ്രതികരിക്കാറില്ലെന്നുമായിരുന്നു ജാസ്മിൻ നൽകിയ മറുപടി.

അതുപോലെ ആളുകൾ ചോദിക്കുന്ന ഏറ്റവും അരോചകമായ ചോദ്യം എന്താണെന്നായിരുന്ന വേറൊരു ചോദ്യം. അതിന് കൃത്യമായ ഉത്തരം ജാസ്മിൻ പറയുന്നുണ്ട്. ഒരു സുഹൃത്തുമായി പുറത്തുപോകുമ്പോൾ, അത് പെൺകുട്ടിയാവും, ഇത് കാണുമ്പോൾ ചില ആൾക്കാർ വന്ന് നിങ്ങൾ കപ്പിൾ ആണോ എന്ന് ചോദിക്കാറുണ്ട് ഇത്തരം ചോദ്യങ്ങൾ വളരെ ആരോചകമായി തോന്നാറുണ്ടെന്ന് ജാസ്മിൻ പറഞ്ഞു...

എന്നാൽ അതേസമയം, ശരിക്കും ഗേൾഫ്രണ്ടുമായി ഡേയ്റ്റിന് പോകുമ്പോൾ ചില ആളുകൾ വന്ന് ചോദിക്കും നിങ്ങൾ സുഹൃത്തുക്കളാണോ എന്ന് ഈ ചോദ്യവും തനിക്ക് അരോചകമാണെന്ന് ജാസ്മിൻ പറയുന്നു. അതുപോലെ നിങ്ങളുടെ റിലേഷനിൽ ആരാണ് പുരുഷൻ എന്ന് ചോദിക്കാറുണ്ട് ഈ ചോദ്യവും അരോചകമാണെന്ന് ജാസ്മിൻ പറഞ്ഞു..

ബിഗ്ബോസിൽ കണ്ടന്റുകൾ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരാളായിരുന്നു ജാസ്മിൻ. റോബിനും ജാസ്മിനും തമ്മിൽ നല്ലൊരു മത്സരം തന്നെയാണ് നടന്നിരുന്നു. ഇവരിൽ ആരെങ്കിലുമായിരിക്കും ബിഗ്ബോസ് സീസൺ 4 ൽ വിജയിക്കുക എന്നാണ് ആളുകൾ കരുതിയത്. എന്നാൽ ജാസ്മിൻ പുറത്തുപോകുകയും റോബിനെ മത്സരത്തിൽ നിന്നു പുറത്താക്കുകയും ആയിരുന്നു












Click it and Unblock the Notifications