'ഞങ്ങള്‍ ബ്രേക്കപ്പായ ശേഷം അവര്‍ രണ്ടുപേരും കണ്ടിട്ടില്ല, ഒടുവില്‍ കാണാന്‍ പറ്റി'; ജാസ്മിന്‍
ബിഗ്ബോസ് മലയാളം സീസണ്‍4 പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഓളം ഉണ്ടാക്കിയ ഒരു സീസണ്‍ ആയിരുന്നു. ഷോയില്‍ വിജയിച്ച മത്സരാര്‍ത്ഥിയെക്കാള്‍ ആരാധകര്‍ ഇടയ്ക്ക് വെച്ച് ഷോ വിട്ടുപോയ മത്സരാര്‍ത്ഥിക്കും ഷോയില്‍ നിന്ന് പുറത്താക്കിയ മത്സരാര്‍ത്ഥിക്കും ഉണ്ടായ സീസണ്‍. വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞ സീസണ്‍ ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ ബിഗ്‌ബോസ് മലയാളം സീസണ്‍ 4നെക്കുറിച്ചുള്ള ചര്‍ച്ച ഇനിയും അവസാനിച്ചിട്ടില്ല..
ഷോ അവസാനിച്ചിട്ട് മാസങ്ങള്‍ ആയെങ്കിലും റോബിനെക്കുറിച്ചും ജാസ്മിനെക്കുറിച്ചും നിമിഷയെക്കുറിച്ചും ദില്‍ഷയെക്കുറിച്ചുമൊക്കെ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇവര്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോള്‍ ജാസ്മിന്‍ തന്റെ ഒരു വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാംസ്റ്റോറിയിലാണ് ജാസ്മിന്‍ ഇത് പറഞ്ഞിരിക്കുന്നത്..

ബിഗ്‌ബോസ് സീസണ്‍ 4 ല്‍ ഏറെ ആരാധകരുള്ള ഒരു മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിൻ. ഒരുപാട് കണ്ടന്റുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. റോബിനും ജാസ്മിനും ശക്തരായ രണ്ട് മത്സരാർത്ഥികൾ ആയിരുന്നു. എന്നാൽ ജാസ്മിൻ ഷോ പൂർത്തിയാക്കാൻ നിൽക്കാതെ പാതിയിൽ വെച്ച് പുറത്തേക്ക് വരികയായിരുന്നു. ബിഗ്ബോസിന് പുറത്തുവന്നതിന് ശേഷവും സോഷ്യൽമീഡിയയിൽ ജാസ്മിൻ സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്....

ജാസ്മിൻ ഏറെ പ്രിയപ്പെട്ടതാണ് സിയാലോ എന്ന വളർത്തുനായ. ഷോയിൽ വെച്ച് പലപ്പോഴും ജാസ്മിൻ സിയാലോയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്..
സീസൺ ഫോർ അമ്പത് ദിവസം പൂർത്തിയാക്കിയപ്പോൾ മോഹൻലാൽ വന്ന എപ്പിസോഡിൽ ജാസ്മിന്റെ ഗേൾഫ്രണ്ടും പട്ടി സിയാലോയും ഒരുമിച്ചുള്ള വീഡിയോ മോഹൻലാൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും സിയാലോയെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചിരിക്കുകയാണ് ജാസ്മിൻ...

തന്റെ കൂട്ടുകാരി റിച്ചയും സിയാലോയും രണ്ടരj വർഷത്തിന് ശേഷം കണ്ടുgമുട്ടിയ വിശേഷമാണ് ജാസ്മിൻ പങ്കുെവെച്ചിരിക്കുന്നത്. ജാസ്മിന്റെ ഗേൾഫ്രണ്ടായിരുന്നു റിച്ച. ഒക്കേ..റിച്ചയുമായി ഡേറ്റിംഗിൽ ആയിരുന്നപ്പോഴാണ് എനിക്ക് സിയാലോയെ കിട്ടിയത്. ആദ്യത്തെ ദിവസം മുതൽ അവൾ കൂടെയുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ ബ്രേക്ക്അപ്പിന് ശേഷം ഏതാണ്ട് രണ്ടര വർഷത്തോളം അവർ തമ്മിൽ കണ്ടിട്ടില്ല. ഇപ്പോൾ അവർക്ക് തമ്മിൽ കാണാൻ സാധിച്ചതിൽ എനിക്കും സന്തോഷമുണ്ട്, ജാസ്മിൻ കുറിച്ചു...

അതേസമയം, ബിഗ്ബോസ് ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ജാസ്മിൻ ബോഡിബിൽഡിംഗിൽ കൂടുതൽ ശ്രദ്ധ കൊടുത്ത് തുടങ്ങി.
നേരത്തെ ജിമ്മിൽ വർക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോയും ജാസ്മിൻ പങ്കുവെച്ചിട്ടുണ്ട്. സന്തോഷം നിറഞ്ഞിടത്ത് എത്തിയെന്ന് പറഞ്ഞായിരുന്നു ജാസ്മിൻ വീഡിയോ പങ്കുവെച്ചത്. അതുപോലെ ഒരിക്കലും താൻ തിരിച്ചുപോകില്ലെന്ന് പറഞ്ഞ വീട്ടിലേക്ക് ജാസ്മിൻ പോയിരുന്നു. അടുത്തിടെയാണ് ജാസ്മിൻ പോയത്. കോഴിക്കോട് മുക്കത്ത് ഒരു ജിം ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴായിരുന്നു ജാസ്മിൻ വീട്ടിലേക്ക് പോയത്..

ജാസ്മിൻ കോഴിക്കോട് വെച്ച് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.എനിക്ക് ഒരിക്കലും എന്റെ നാടായ മുക്കത്തേക്ക് പോവണം മെന്നില്ലെന്ന് ഇവിടുന്ന് പോയതിന് ശേഷം പല സ്ഥലത്തും ഞാൻ പറഞ്ഞിരുന്നു. മൂന്ന് നാല് മുൻപ് ഒരു ഇറങ്ങിപ്പോക്ക് നടത്തിയതാണ്. നാണം കെട്ട് പോയതിന് ശേഷം പിന്നെ തിരിച്ച് ഇങ്ങോട്ട് വരൂല വരൂല എന്ന് പലതവണ പലയിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ സത്യം പറയട്ടെ, ഇന്നത്തെ ഈ തിരിച്ചുവരവിൽ ഞാൻ വളരെ സന്തോഷവതിയാണ്, എന്നായിരുന്നു അവർ പറഞ്ഞത്...












Click it and Unblock the Notifications