ബിഗ് ബോസ് വീട്, ആ ചിത്രം വിഷമിച്ചു!..'അവിടെയാണ് നീതി ലഭിക്കാതെ പോകുന്നത്'; കുട്ടി അഖിൽ
കൊച്ചി: കോമഡി പരിപാടികളിലൂടെയാണ് കുട്ടി അഖിൽ പ്രേക്ഷക മനസിൽ ഇടംപിടിച്ചത്. എന്നാൽ ബിഗ് ബോസ് മലയാളം സീസൺ 4 ൽ എത്തിയതോടെ താരത്തിന് വലിയ സ്വീകാര്യതയാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ നേടിയെടുക്കാനായത്. ഷോയിൽ വളരെ പെട്ടെന്ന് തന്നെ പുറത്തേക്ക് പോയേക്കുമെന്നായിരുന്നു ആദ്യം അഖിലിനെ കുറിച്ചുള്ള വിലയിരുത്തലുകൾ. എന്നാൽ കടുത്ത മത്സരം കാഴ്ച വെച്ച അഖിൽ ഷോയിൽ അങ്ങോളം പിടിച്ച് നിന്നിരുന്നു.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് അഖിൽ. താരം അഭിനയിച്ച 'കാക്കിപട' എന്ന ചിത്രത്തിന് വലിയ പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട്. അതിനിടെ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ബിഗ് ബോസ് വീടിനെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുകയാണ് താരം. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്റെ പ്രതികരണം. വായിക്കാം

'ബിഗ് ബോസിൽ നിന്നും തിരിച്ച് വീട്ടിലെത്തിയപ്പോൾ ഭയങ്കരമായിട്ട് മിസ് ചെയ്തു ആ വീടിനെ. എല്ലാവരും പറയും അയ്യോ ഞാനാ വീട്ടിൽ നിന്നും ഇറങ്ങി, രക്ഷപ്പെട്ടു എന്നൊക്കെ തമാശക്ക് പറയുമായിരിക്കും, പക്ഷേ
സന്തോഷവും സങ്കടവും തരുന്ന വീടാണ്. എന്തൊക്കെ പറഞ്ഞാലും ആ വീട് നമ്മൾ മിസ് ചെയ്യു'.

'മുംബൈയിലെ സെറ്റില്ലേ അതിൽ പൂളിന് സൈഡായിട്ട് ഒരു മരമുണ്ട്. അവിടെ ഉണ്ടായിരുന്നപ്പോൾ എന്നും അതിന്റെ ഇലകൾ നമ്മൾ അടിച്ച് വാരി വൃത്തിയാക്കുമായിരുന്നു. ഷൂട്ടൊക്കെ കഴിഞ്ഞ് അടുത്തിടെ ആരോ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട് കണ്ടു, ആകെ കാടൊക്കെ മൂടിയത് പോലെ. നമ്മൾ ദിവസവും വൃത്തിയാക്കിയിരുന്ന വീടായിരുന്നില്ലേ'

'ആ വീട് നമ്മൾ സ്വന്തം വീട് പോലെ നോക്കിയതാണ്. ആ വീട് ആകെ കാട് പിടിച്ച്, അയ്യോ ആ വീട് കാട് പിടിച്ച് ആരും നോക്കാനില്ലെന്ന ഫീൽ ആയി പോയി. സംഭവം സെറ്റാണെങ്കിലും നമ്മുടെ വീട് പോലൊരു ഫീലിംഗിൽ ആയിരുന്നു ആ വീടും കണ്ടിരുന്നത്', കുട്ടി അഖിൽ പറഞ്ഞു.

കാക്കിപടയെന്ന ചിത്രത്തിൽ ഒരു പോലീസുകാരന്റെ കഥാപാത്രമാണ് അഖിൽ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് അഭിമുഖത്തിൽ ചോദ്യമുയർന്നത്. ഇരകൾക്ക് നീതി ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടോയെന്നായിരുന്നു അത്. അതിന് അഖിൽ നൽകിയ മറുപടി ഇങ്ങനെ-'നീതി കിട്ടാത്ത നിരവധി സംഭവങ്ങളുണ്ട്. ജനങ്ങളോ നമ്മളോ പ്രതികരിച്ചിട്ട് കാര്യമില്ല. ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ ചിലർ ചോദിക്കും നീ ഇതിൽ പ്രതികരിച്ചിട്ടുണ്ടോടായെന്ന്. ഈ സംഭവങ്ങൾ മൊത്തത്തിൽ എടുത്ത് നോക്കുമ്പോൾ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് ഇതൊന്നും നമ്മൾ ചർച്ച ചെയ്യാൻ പോലും നിക്കില്ല'.

'നമ്മൾ ആ സമയത്ത് എന്ത് കാണുന്നു അതിനെ കുറിച്ച് സംസാരിക്കുന്നു. ഇത് ബാക്കിൽ എന്താണ് നടന്നതെന്ന യാഥാർത്ഥ്യം നമ്മൾ അറിയില്ല. നീതി ലഭിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ നമ്മൾ കരുതുന്ന ചില സംഭവങ്ങളിൽ നീതി ലഭിച്ചിട്ടില്ല'.

'വലിയ വലിയ സംഭവങ്ങളല്ല, കുഞ്ഞ് കുഞ്ഞ് സംഭവങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നത് ഇവിടെ നടക്കുന്നുണ്ട് . ഇതൊന്നും നമ്മൾ അറിയുന്ന് പോലുമില്ല. അവിടെയാണ് നീതി ലഭിക്കാതെ പോകുന്നത്. വാർത്താ പ്രാധാന്യം ഇല്ലാതെ പോകുന്ന കേസുകളിൽ ജനങ്ങൾ കാണുന്നുണ്ടെന്ന് കരുതി നമ്മൾ ഉദ്ദേശിക്കുന്നത് പോലെ കാര്യം പോകും.
വാർത്താ പ്രാധാന്യം കിട്ടാത്ത എത്ര സംഭവങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്, അഖിൽ പറഞ്ഞു












Click it and Unblock the Notifications