Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വാർത്തകളിൽ സത്യം ഉണ്ടോ? സുചിത്രയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരണവുമായി അഖിൽ

ഇപ്പോൾ തങ്ങളുടെ വിവാഹത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് അഖിൽ.

Bigg Boss new

ബി​ഗ്ബോസ് മലയാളം സീസൺ 4 ൽ റോബിനും ജാസ്മിനും ഒക്കെ ഒരു ഭാ​ഗത്ത് കത്തിനിൽക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കയറിയ രണ്ട് പേരായിരുന്നു അഖിലും സുചിത്രയും. രണ്ടും പേരും നല്ല സുഹ‍ൃത്തുക്കളായിരുന്നു. ഷോയ്ക്ക് പുറത്തിങ്ങിയ ശേഷവും ഇവരുടെ സൗഹൃദം തുടർന്നു. എന്നാൽ‌ ഇവർ തമ്മിൽ പ്രണയത്തിലാണെന്നായിരുന്നു പുറത്തുവന്ന സംസാരം.

ഇവർ പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നുമൊക്കെ പ്രചാരണം നടന്നിരുന്നു. ഇപ്പോൾ തങ്ങളുടെ വിവാഹത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് അഖിൽ. വളരെ വിശദീകരിച്ച് തന്നെ താരം കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം

അഹങ്കാരമായി തെറ്റിദ്ധരിക്കും..

അഹങ്കാരമായി തെറ്റിദ്ധരിക്കും..

സോഷ്യൽ മീഡിയയിലെ ഓൺലൈൻ ചാനൽ സുഹൃത്തക്കളോട് എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഈ പോസ്റ്റ് ഒരു അഹങ്കാരമായി തെറ്റിദ്ധരിക്കുമെങ്കിലും അപേക്ഷയായി പരിഗണിക്കണം എന്നും താരം പറയുന്നു. ഞങ്ങൾ ബിഗ്‌ബോസ് ഹൗസിൽ ഉള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും താനും സുചിത്രയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവും വിവാഹവും നടത്തിയവരാണു നിങ്ങൾ .ബിഗ്‌ബോസ് സീസൺ 4 കഴിഞ്ഞ് സീസൺ 5 തുടങ്ങാനൊരുങ്ങുന്ന ഈ കാലയളവിനുള്ളിൽ ഏകദേശം അമ്പതിലേറെ തവണ ഞങ്ങളുടെ വിവാഹം നിങ്ങൾ തന്നെ നടത്തി എന്നും അഖിൽ പറയുന്നു. പിന്നാലെയാണ് എന്താണ് തങ്ങൾ തമ്മിലുള്ള ബന്ധമെന്ന് അഖിൽ വ്യക്തമാക്കുന്നത്.

ഇവർ വിവാഹിതരാകുമോ....

ഇവർ വിവാഹിതരാകുമോ....

അഖിലിന്റെ കുറിപ്പ് വായിക്കാം..

സോഷ്യൽ മീഡിയയിലെ ഓൺലൈൻ ചാനൽ സുഹൃത്തക്കളോട്
ഈ പോസ്റ്റ് ഒരു അഹങ്കാരമായി തെറ്റിദ്ധരിക്കുമെങ്കിലും അപേക്ഷയായി പരിഗണിക്കണം .
ഞങ്ങൾ ബിഗ്‌ബോസ് ഹൗസിൽ ഉള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഞാനും സുചിത്രയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവും വിവാഹവും നടത്തിയവരാണു നിങ്ങൾ .ബിഗ്‌ബോസ് സീസൺ 4 കഴിഞ്ഞ് സീസൺ 5 തുടങ്ങാനൊരുങ്ങുന്ന ഈ കാലയളവിനുള്ളിൽ ഏകദേശം അമ്പതിലേറെ തവണ ഞങ്ങളുടെ വിവാഹം നിങ്ങൾ തന്നെ നടത്തി

ആൺ- പെൺ സൗഹൃദത്തിന് ഈ ഒരു മാനം മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂന്നുള്ളോ..

ആൺ- പെൺ സൗഹൃദത്തിന് ഈ ഒരു മാനം മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂന്നുള്ളോ..

ഒരുകാര്യം പറഞ്ഞോട്ടെ ആൺ പെൺ സൗഹൃദത്തിന് ഈ ഒരു മാനം മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയൂന്നുള്ളോ.ഞങ്ങൾ ഈ വാർത്തകളെ തമാശയായും നിങ്ങൾക്ക് കാഴ്ചക്കാര കിട്ടാനുള്ള ഒരു എളുപ്പമാർഗ്ഗമായി കണ്ടു ചിരിച്ചു കളയുമ്പോഴും നിങ്ങളെയൊക്കെപ്പോലെ ഞങ്ങൾക്കും കുടുംബമുണ്ടെന്നും അച്ഛനും അമ്മയുംസഹോദരങ്ങളും ഒക്കെ ഉണ്ടെന്നും ഒക്കെ ഒന്ന് ഓർക്കണെ.
ഇതല്ല ഇതിനപ്പുറം എന്ത് പ്രതികരണം തന്നാലും ഇതൊന്നും നിങ്ങളുടെ രോമത്തിൽ പോലും തൊടില്ല എന്നറിയാം. വിണ്ടും ഈ പ്രണയ വിവാഹ വാർത്തകളും ആയിട്ട് വരും എന്നും അറിയാം. ഈ മാസം പുതിയ ബിഗ്ബോസ്സ് വരും അപ്പോ വേറെ ആരെയെങ്കിലും നിങ്ങൾക്ക് കിട്ടും അപ്പോഴെങ്കിലും ഞങ്ങളെ വിട്ടേക്കണേ

അപ്പോൾ‌ പ്രണയത്തിലല്ലേ..

അപ്പോൾ‌ പ്രണയത്തിലല്ലേ..

ഒരുപാട് കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. ആ ടൈം *ചിലരേ* ഉയർത്തികാണിക്കാൻവേണ്ടി., എതിരേ നിന്നിരുന്ന നിങ്ങളേയൊക്കെ ഈ വിധം Defame ചെയ്തതാണോ.,എന്നും ഒരു Doubt ഉണ്ട് . ഹല്ല Season 4 മൊത്തം PR കളികളായിരുന്നല്ലോ 💁🏻‍♂️. കണ്ടില്ലേ ഇപ്പൊ പുറത്തുവന്നുകൊണ്ടിരിക്കുന്ന പല ഞെട്ടിക്കുന്ന സത്യങ്ങളും.സീസൺ 4 ലെ എല്ലാവരും നല്ല സുഹൃത്തുക്കളായി ഇപ്പോഴും മുന്നോട്ട് പോകുന്നു ഒരാൾ ഒഴിച്ച് അലറൽ ഒഴിവാക്കുക, അപ്പൊ നിങ്ങൾ പ്രണയത്തിൽ അല്ലേ 🤔ഞാൻ വെറുതെ തെറ്റുധരിച്ചു എന്റെ ഭാഗത്തും തെറ്റുണ്ട് സോറി 🙏 ഇങ്ങനെ പോകുന്നു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+