Get Updates
Get notified of breaking news, exclusive insights, and must-see stories!

'കയ്യില്‍ പൈസ ഇല്ലെന്ന് പറയാനുള്ള മടിയായിരിക്കും', എന്ന കമന്റ്: കുട്ടി അഖില്‍ വീട്ടുവിശേഷം പറയുന്നു

ബിഗ് ബോസിലുടെ മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ അറിയപ്പെട്ട താരമാണ് കുട്ടി അഖില്‍. മിമിക്രി-കോമഡി രംഗത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു അഖില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് എത്തുന്നത്. ഗ്രാന്‍ഡ്ഫിനാലയിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും മികച്ച രീതിയിലുള്ള മത്സരം പുറത്തെടുത്ത താരത്തിന് വിമർശകരും പൊതുവെ കുറവായിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ കാക്കിപോലീസ് എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തേയും താരം അവതരിപ്പിച്ചു. ഇപ്പോഴിതാ ബിഗ് ബോസ് അനുഭവങ്ങള്‍ക്ക് പുറമെ തന്റെ കൂടുതല്‍ ജീവിത വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒരിക്കല്‍ കൂടി പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ് താരം. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

kutty-akhil

പുതിയ വീടുവെച്ചു എന്നുള്ളതാണ് ബിഗ് ബോസിന് ശേഷമുള്ള അഖിലിന്റെ പ്രധാന വിശേഷങ്ങളിലൊന്ന്. എന്തുകൊണ്ട് നഗരങ്ങളിലേക്ക് പോവാതെ ഗ്രാമത്തില്‍ തന്നെ വീടുവെച്ചുവെന്നും താരം വ്യക്തമാക്കുന്നുണ്ട്. അച്ഛനേയും അമ്മയേയും അനിയനേയും നല്ലൊരു വീട്ടില്‍ താമസിപ്പിക്കുക എന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. അതിന് ഏറ്റവും അനുയോജ്യം ഈ സ്ഥലത്ത് വീട് വെക്കുന്നതായിരുന്നു. അതുകൊണ്ടാണ് ഇവിടെ വീടുവെച്ചതെന്നും അഖില്‍ പറയുന്നു.

വലിയ ബഹളങ്ങളൊന്നും ഇല്ലാത്ത ഒരു സ്ഥലത്ത് വീട് വെക്കണമെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. ആ വീഡിയോക്ക് താഴെ ഒരാള്‍ വന്ന് കമന്റ് ചെയ്തത് ' അല്ലാതെ ഇവന്റെ കയ്യില്‍ പൈസ ഇല്ലെന്ന് പറയാനുള്ള മടിയായല്ല' എന്നായിരുന്നു. സാധാരണ സോഷ്യല്‍ മീഡിയയിലെ കമന്റുകളൊന്നും ശ്രദ്ധിക്കാത്ത വ്യക്തിയാണ് ഞാന്‍. ഒരു കൂട്ടുകാരനാണ് ആ കമന്റ് എടുത്ത് കാണിച്ചത്

വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. ഒത്തിരി കഷ്ടപ്പെട്ടാണെങ്കിലും ആ സ്വപ്നം ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുകയാണ്. മരിച്ചുപോയ ഒരു കൂട്ടുകാരനാണ് വീടിന് അഖിലകം എന്ന പേര് ഇട്ടത്. അദ്ദേഹം നല്ലൊരു ഡിസൈനറായിരുന്നു. ഈ വീടിനല്ല, മറ്റൊരു വീട് പണിയാനായിരുന്നു അദ്ദേഹം പ്ലാന്‍ വരച്ചത്. അന്ന് അത് നടന്നില്ല. പിന്നാലെ ഒരു അപകടത്തില്‍ പുള്ളി മരിച്ചുപോയി. അങ്ങനെയാണ് അദ്ദേഹം ഇട്ട പേര് തന്നെ പുതിയ വീടിന് നല്‍കിയതെന്നും കുട്ടി അഖില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+