Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളെ കെട്ടിക്കാന്‍ ചിലർക്ക് എന്താണ് ഇത്ര താല്‍പര്യം?: സുചിത്രയെക്കുറിച്ച് അഖില്‍ തുറന്ന് പറയുന്നു

ആളുകൾ ഞങ്ങളുടെ സൗഹൃദം വേറൊരു രീതിയില്‍ എടുത്തതില്‍ തുടക്കത്തില്‍ ഞാൻ അസ്വസ്ഥനായിരുന്നു

akhil

ബിഗ് ബോസ് മലയാളത്തിന്റെ എക്കാലത്തേയും മികച്ച സീസണുകളില്‍ ഒന്നാണ് സീസണ്‍ 4. മത്സരാർത്ഥികള്‍ തമ്മിലുള്ള നിരവധി തർക്കങ്ങള്‍ മാത്രമല്ല, ചിലയാളുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വരെ വിവാദവും ആവശ്യവും അനാവശ്യവുമായ പ്രചരണങ്ങളിലേക്ക് നയിച്ചു. ഇത്തരമൊരു വഴക്കിന്റെ ഭാഗമായിട്ടായിരുന്നു റോബിന്‍ രാധാകൃഷ്ണനെന്ന മത്സരാർത്ഥിക്ക് ഷോയ്ക്ക് പുറത്തേക്ക് പോവേണ്ടി വന്നത്.

എന്നാല്‍ ഷോയിലെ മറ്റ് മത്സരാർത്ഥികളുമായി വലിയ വഴക്കുകളിൽ ഒന്നിലും താൻ ഉൾപ്പെട്ടിരുന്നില്ലെന്നാണ് മികച്ച മത്സരാർത്ഥികളില്‍ ഒരാളായ കുട്ടി അഖില്‍ വ്യക്തമാക്കുന്നത്. വഴക്കൊന്നും ഉണ്ടായില്ലെങ്കിലും ഷോയില്‍ അതിജീവിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും അഖിൽ വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്റ്റാർ സിംഗർ' ലെ അവതാരകനാണ്

'സ്റ്റാർ സിംഗർ' ലെ അവതാരകനാണ്

ഇപ്പോൾ, ഞാൻ അഭിമാനകരമായ ഷോയായ 'സ്റ്റാർ സിംഗർ' ലെ അവതാരകനാണ്. വർഷങ്ങൾക്ക് മുമ്പ്, അന്നത്തെ താരങ്ങളായ സോമദാസിനെയും ജോബിയെയും ശ്രീനാഥിനെയും കാണാൻ വേണ്ടി ആ വേദിക്ക് മുന്നിലെത്താന്‍ ഞാന്‍ പരമാവധി പരിശ്രമിച്ചു. പക്ഷേ, നിർഭാഗ്യവശാൽ, അത് സംഭവിച്ചില്ല. ഇപ്പോൾ, അതേ ഷോ ഇപ്പോള്‍ ഹോസ്റ്റുചെയ്യുന്നത് എനിക്ക് അതിശയകരമായി തോന്നുന്നു.

നേരത്തെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും

നേരത്തെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസിന് ശേഷം നിർമ്മാതാക്കൾ പോസ്റ്ററിൽ എന്റെ മുഖം പതിപ്പിക്കാൻ തുടങ്ങുന്നു. ഇപ്പോൾ, ഞാൻ ഒരു വീട് പണിയുക എന്ന എന്റെ ഏറ്റവും വലിയ സ്വപ്നത്തിലെത്തുകയാണ്, സംശയമില്ല, എനിക്ക് എല്ലാം സാധ്യമാക്കിയത് ബിഗ് ബോസാണെന്നും അഖില്‍ വ്യക്തമാക്കുന്നു.

എന്റെ കോൾ ലോഗിൽ എപ്പോഴും അവന്റെ നമ്പർ

ഞാനും സൂരജും സംസാരിക്കാത്ത ഒരു ദിവസം പോലും ഇല്ല. എന്റെ കോൾ ലോഗിൽ എപ്പോഴും അവന്റെ നമ്പർ ഉണ്ടായിരിക്കും. എനിക്ക് മൂന്ന് സഹോദരന്മാരുണ്ട്, ഇപ്പോൾ ഞാൻ പറയും അവനുൾപ്പെടെ എനിക്ക് നാല് ഉണ്ടെന്ന്. ഞാൻ ബിബി ഹൗസിൽ കയറിയപ്പോൾ എനിക്ക് അവനെ അധികം അറിയില്ലായിരുന്നു. അതെ, ഞങ്ങൾ ഒരേ മേഖലയിലായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങൾ പരസ്പരം അറിയപ്പെട്ടിരുന്നു.

റോസ് വാട്ടർ ദിവസവും ഉപയോഗിക്കൂ: മുഖക്കുരു മാത്രമല്ല, കറുത്തപാടുകളും പാടെ മാറും

ആ പരിചയം ഒരു സൗഹൃദത്തിലേക്ക് നയിച്ചു

ആ പരിചയം ഒരു സൗഹൃദത്തിലേക്ക് നയിച്ചു

ആ പരിചയം ഒരു സൗഹൃദത്തിലേക്ക് നയിച്ചു. ഇപ്പോൾ ആ ബന്ധം വലിയ കൂടുതല്‍ മികച്ചതായി. ഇത് ഗെയിമിന്റെ ഭാഗമാണെന്ന് ആളുകൾ വിമർശിച്ചെങ്കിലും, ഞാൻ ഒരിക്കലും എന്റെ സൗഹൃദം വ്യാജമാക്കിയിട്ടില്ലെന്ന് പൂർണ്ണഹൃദയത്തോടെ എനിക്ക് പറയാൻ കഴിയുമെന്നും ബിഗ് ബോസ് താരം കൂട്ടിച്ചേർത്തു.

കോമഡി സ്റ്റാർസ് ചെയ്യുമ്പോള്‍ സുചിത്ര അതിഥിയായി

ഞാൻ കോമഡി സ്റ്റാർസ് ചെയ്യുമ്പോള്‍ സുചിത്ര അതിഥിയായി എത്തുമായിരുന്നു. 'വാനമ്പാടി'യിലെ നായികയായ അവള്‍ക്ക് വലിയ ആരാധരുണ്ടായിരുന്നു. പക്ഷേ, അന്നെനിക്ക് അവളോട് ചില ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നു. എനിക്കൊരിക്കലും അവളോട് പോയി സംസാരിക്കാൻ തോന്നിയില്ല. സ്കിറ്റുകൾക്കിടയിൽ പോലും ഞാൻ അവളെ പരിഹസിച്ചു. എന്നിരുന്നാലും, അവളെ പരിചയപ്പെട്ടതിനുശേഷം എല്ലാം മാറി. അവൾക്കും എന്നെ കുറിച്ച് ആദ്യം അങ്ങനെ തന്നെ തോന്നി എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും സൂരജ് പറയുന്നു.

സൗഹൃദം വേറൊരു രീതിയില്‍ എടുത്തതില്‍

ആളുകൾ ഞങ്ങളുടെ സൗഹൃദം വേറൊരു രീതിയില്‍ എടുത്തതില്‍ തുടക്കത്തില്‍ ഞാൻ അസ്വസ്ഥനായിരുന്നു. പക്ഷേ, കുറച്ച് സമയത്തിന് ശേഷം ഞങ്ങൾ അത്തരം വാർത്തകളുടെ ലിങ്കുകൾ പങ്കിടാനും അവ കണ്ട് ചിരിക്കാനും തുടങ്ങി. എന്തുകൊണ്ടാണ് ആളുകളും ഓൺലൈൻ മാധ്യമങ്ങളും ഞങ്ങളെ വിവാഹം കഴിപ്പിക്കാന്‍ ഇത്രയും താല്‍പര്യപ്പെടുന്നതെന്ന് എനിക്കറിയില്ല.

ആളുകൾ ഞങ്ങൾക്ക് നല്ല അഭിപ്രായങ്ങൾ

ആളുകൾ ഞങ്ങൾക്ക് നല്ല അഭിപ്രായങ്ങൾ

ഇപ്പോൾ, ആളുകൾ ഞങ്ങൾക്ക് നല്ല അഭിപ്രായങ്ങൾ നൽകാൻ തുടങ്ങിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബിഗ് ബോസില്‍ നിന്ന് ആഘോഷിക്കപ്പെട്ട ബന്ധങ്ങളിൽ ഭൂരിഭാഗവും മോശമായ രീതിയിൽ അവസാനിച്ചപ്പോൾ, ഞങ്ങളുടേത് ഇപ്പോഴും മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെന്നും അഖില്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+