Get Updates
Get notified of breaking news, exclusive insights, and must-see stories!

സെൽഫി ചോദിച്ചയാളോട് 'ശ്വാസം വിടട്ടെ'യെന്ന് ലക്ഷ്മിപ്രിയ; ഇന്ദ്രൻസിനെ കണ്ട് പഠിക്കാൻ കമന്റ്, മറുപടി

കൊച്ചി: നടിയും ബിഗ് ബോസ് താരവുമായ ലക്ഷ്മിപ്രിയ ആരാധകന് നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെൽഫി ചോദിച്ചെത്തിയ തന്റെ ആവശ്യം നടി നിരസിച്ചെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയയുടെ പോസ്റ്റിന് താഴെ ആരാധകൻ കമന്റിട്ടിരുന്നു. ഇതിന് അന്നത്തെ സാഹചര്യം ഉൾപ്പെടെ വിവരിച്ചാണ് ലക്ഷ്മിപ്രിയയുടെ കുറിപ്പ്. വായിക്കാം

ഞാൻ ഒന്നു ശ്വാസം വിടട്ടെ


'ഞാൻ ഒന്നു ശ്വാസം വിടട്ടെ - ഒരു സെൽഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ മാഡത്തിൻ്റെ മറുപടി കോഴിക്കോട്ട ടാഗോർ ഓഡിറ്റോറിയത്തിൽ ഓർമ്മ കാണില്ല OK എന്ത് സമയം നിങ്ങൾക്കില്ലങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത് 'നടൻ ഇന്ദ്രൻ സേട്ടനെ കണ്ട് പഠിക്കണം ഫോട്ടോ എടുക്കാൻ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കെഷൻ വണ്ടി വന്നു നിന്നിട്ട് അതിൽ തൻ്റെ ബാഗുകൾ വെച്ച് കാറിൽ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കഴ്ച്ച ഉണ്ടാല്ലോ മാഡം അതാണ് കണ്ട് പഠിക്കേണ്ടത് - ഇനിയും ഉയരങ്ങളിൽ എത്തട്ടെ', എന്നായിരുന്നു അനൂപ് ചന്ദ്രൻ എന്നയാളുടെ കമന്റ്.

പ്രോഗ്രാമിന് ഒരുപാട് വൈകി


ഇതിന് താരം നൽകിയ മറുപടി ഇങ്ങനെ- ഡിയർ അനൂപ് ചന്ദ്രൻ, ഞാൻ എഫ്ബി അങ്ങനെ നോക്കാറില്ല, ഇപ്പൊ സോഷ്യൽ മീഡിയയിൽ തീരെ ആക്റ്റീവ് അല്ല. ഇതിൽ പോസ്റ്റുകൾ ഇടുന്നത് എന്റെ എഫ്ബി അഡ്മിൻ ശ്രീ മനുവും എന്റെ ഭർത്താവ് ശ്രീ ജയ് ദേവും ആണ്. അതുകൊണ്ട് തന്നെ താങ്കളുടെ കമെന്റ് ഇപ്പോഴാണ് കാണുന്നത്. അതിനാൽ ആണ് റിപ്ലൈ വൈകിയത് എന്നറിയിച്ചു കൊണ്ടു പറയട്ടെ? അന്ന് ടാഗോർ ഹാളിൽ ഞങ്ങൾ പ്രോഗ്രാമിന് ഒരുപാട് വൈകി ആണ് എത്തിയത്. അത് താങ്കൾക്കും അറിയാമല്ലോ? അതായത് 9 മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങൾ എത്തിയത് 8.55 ന് മാത്രമാണ്.

കൊച്ചിയിൽ നിന്നു പുറപ്പെട്ട ഞങ്ങൾ


രാവിലെ 10.30 ക്ക് കൊച്ചിയിൽ നിന്നു പുറപ്പെട്ട ഞങ്ങൾ ഉച്ചക്ക് ലഞ്ചിനു അര മണിക്കൂർ മാത്രമാണ് വണ്ടി നിർത്തിയത്. അതി ഭീകരമായ ബ്ലോക്ക്‌ മൂലം ഒരുപാട് കഷ്ട്ടപ്പെട്ടുo വഴി അറിയാതെ ഒരേ വഴി തന്നെ ചുറ്റിക്കറങ്ങിയുമൊക്കെയാണ് അവിടെ എത്തിയത്.മണിക്കൂറുകളോളം വണ്ടിയിൽ ഇരുന്നും വഴിയറിയാതെ വിഷമിച്ചുo സംഘാടകരോട് എന്തുപറയണം എന്നറിയാതെ ടെൻഷനടിച്ചുമാണ് ഒരുവിധം ആ സമയത്തു അവിടെ എത്തിച്ചേർന്നത്.

കുഞ്ഞു മകൾ അടക്കം തളർന്നു പോയിരുന്നു


നാലു മണിക്കെങ്കിലും എത്തും എന്ന് കരുതി അവർ അവിടെ ഹോട്ടൽ വരെ അറേഞ്ച് ചെയ്തിരുന്നു.എന്റെ കുഞ്ഞു മകൾ അടക്കം തളർന്നു പോയിരുന്നു. അങ്ങനെ ഉലകം ചുറ്റും വാലിബൻ ആയി എത്തിച്ചേർന്ന ഉടനെ ആണ് അനുപ് കാറിൽ നിന്നു ഇറങ്ങിയ ഉടനെ എന്റെ മുന്നിൽ വന്നത്.

ശരിക്കും തല കറങ്ങിയത് കൊണ്ടാണ്


ശരിക്കും തല കറങ്ങിയത് കൊണ്ടാണ് ഞാനൊന്നു ശ്വാസം വിടട്ടെ എന്ന് പറഞ്ഞത്. പ്രോഗ്രാം ഹാളിൽ കയറി 5 മിനിറ്റിന്റെ ഉള്ളിൽ പരിപാടി അവസാനിക്കുകയും ചെയ്തു. ശേഷം അവിടെ ഉള്ള എന്റെ അടുത്ത് ഫോട്ടോ എടുക്കാൻ വന്ന എല്ലാപേർക്കുമൊപ്പം ഞാൻ ഫോട്ടോ എടുക്കാൻ നിന്നിട്ടുമുണ്ട്. താങ്കൾക്ക് മനസിലായി കാണും എന്ന് കരുതുന്നു. എങ്കിലും താങ്കൾക്ക് എന്നെക്കൊണ്ട് എന്തെങ്കിലും വിഷമം ഉണ്ടായി എങ്കിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു', ലക്ഷ്മിപ്രിയ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+