Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവന് ഉമ്മ കൊടുക്കുന്നതും മടിയിൽ കിടക്കുന്നതും പല ആംഗിളിൽ വന്നു, നാണമില്ലേയെന്ന് തെറി'; മഞ്ജു പത്രോസ്

കൊച്ചി: തന്റെ ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയിൽ പങ്കെടുത്തപ്പോൾ ലഭിച്ച വിമർശനങ്ങളെ കുറിച്ചുമെല്ലാം മനസ് തുറന്ന് ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ്. ഫ്ലവേഴ്സ് ചാനലിലെ 'ഫ്ലവേഴ്സ് ഒരു കോടി'യിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നടിയുടെ തുറന്ന് പറച്ചിൽ. വിവാഹത്തിന് മുൻപ് താൻ വളരെ ഏറെ സന്തോഷവതിയായിരുന്നുവെന്നും എന്നാൽ അതിന് ശേഷം ഒരു കടലിൽ കൊണ്ട് പോയി ഇട്ടത് പോലെ ആയിരുന്നുവെന്നും മഞ്ജു പറയുന്നുണ്ട്. ഫുക്രുവുമായുള്ള സൗഹൃദത്തിന് നേപ്പാളിൽ നിന്ന് വരെ ആളുകൾ വിളിച്ച് തെറി വിളിച്ചതായും പുറത്ത് വന്ന പ്രമോ വീഡിയോയിൽ പറയുന്നു. വായിക്കാം

കല്യാണം കഴിയുന്നത് വരെ


'കല്യാണം കഴിയുന്നത് വരെ ഞാൻ ഭയങ്കര സന്തോഷവതിയായിരുന്നു.അത് കഴിഞ്ഞ വന്നപ്പോൾ എന്നെയൊരു കടലിൽ കൊണ്ട് ഇട്ടപോലെയായിരുന്നു. എവിടേയും കടവും കടത്തിന്റെ കൂടുമായിരുന്നു. താലി മാല മാത്രമേ ഉള്ളൂ. ബാക്കി എല്ലാം കൊണ്ടുവന്ന് പണയം വെച്ചു. ശരിക്കും പറഞ്ഞാൽ അത് വിറ്റിരുന്നെങ്കിലും മതിയായിരുന്നു. ആഭരണങ്ങൾ കല്യാണ ദിവസം മാത്രമേ ഇട്ടിട്ടുള്ളൂ. എന്നാൽ അതിന്റെ പേരിൽ ഞാനൊരു പരാതിയും എവിടേയും പറഞ്ഞിട്ടില്ല. എന്റെ സ്വർണം എവിടെയെന്ന് ഇതുവരെ ചോദിച്ചിട്ടുമില്ല , ഇനിയൊട്ട് ചോദിക്കാനും പോകുന്നില്ല', പൊട്ടിക്കരഞ്ഞ് കൊണ്ട് മഞ്ജു പറയുന്നു.

വിവാഹത്തിന് സ്വർണം കൊടുത്തതെന്ന്


അതേസമയം അത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയാണ് മകൾക്ക് വിവാഹത്തിന് സ്വർണം കൊടുത്തതെന്ന് മഞ്ജുവിന്റെ അമ്മ ഇടയിൽ പറയുന്നുണ്ട്. തയ്യൽകാരിയാണ് താൻ. തയ്യ്ച്ചിട്ട് കഴുത്ത് പോലും തനിക്ക് തേയ്മാനം വന്ന് പോയി അങ്ങനെ ഉണ്ടാക്കി കൊടുത്തതാണ് സ്വർണം. ആ സ്വർണമൊക്കെ എവിടെയെന്ന സത്യം ഇപ്പോഴാണ് ഞാൻ അറിയുന്നത്, അമ്മ പറഞ്ഞു.

ഭർത്താവ് സുനിച്ചനുമായി പ്രശ്നം ഇല്ല


അതിനിടെ ഭർത്താവ് സുനിച്ചനുമായി യാതൊരു പ്രശ്നവും ഇല്ലെന്നും മഞ്ജു പറയുന്നുണ്ട്. നമ്മുക്ക് കരുതി വെച്ചിരിക്കുന്ന ജീവിതം എന്താണെന്നുള്ളത് നമ്മുക്ക് ആർക്കും പ്രവചിക്കാൻ പറ്റില്ലെന്ന് മഞ്ജു പറയുന്നുണ്ട്. മഞ്ജുവും ഭർത്താവും തമ്മിൽ വേർ പിരിഞ്ഞു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ‍ ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന തരത്തിലായിരുന്നു മഞ്ജു പലപ്പോഴും പ്രതികരിച്ചിരുന്നത്.

ഇഷ്ടം പോലെ തെറിവിളികൾ


ബിഗ് ബോസിൽ പോയതിനെ കുറിച്ചും സഹമത്സരാർത്ഥിയായിരുന്ന ഫുക്രുവിനെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. ഷോയിൽ താൻ പല ആംഗിളിൽ ഫുക്രുവിന് ഉമ്മ കൊടുക്കുന്നതും മടിയിൽ കിടക്കുന്നതുമൊക്കെയായ വീഡിയോ ആണ് പുറത്ത് വന്നിരുന്നത്. ഇഷ്ടം പോലെ തെറിവിളികൾ അതിന് തനിക്ക് ലഭിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്നൊക്കെ കോൾ വന്നിട്ടുണ്ട്.

നീ എന്തുവാടി പിള്ളേരുടെ കൂടെ


നീ എന്തുവാടി പിള്ളേരുടെ കൂടെ നീ എന്തുവാടി കാണിക്കേ എന്നൊക്കെ ചോദിച്ചായിരുന്നു ചീത്ത വിളി എന്നും മഞ്ജു പറഞ്ഞു. യു ട്യൂബ് തുറന്നാൽ നാണം കെട്ട് പോകുമെന്നും നിങ്ങൾ മഞ്ജുവിനെ കുറിച്ച് വരുന്നതൊന്നും കേൾക്കുന്നില്ലേയെന്നും ചിലർ ചോദിച്ചതായി മഞ്ജുവിന്റെ അമ്മയും പറയുന്നുണ്ട്.

ന്റെ മകനെ പോലെയാണ്


ബിഗ് ബോസിൽ ഫുക്രുവുമായുള്ള മഞ്ജുവിന്റെ സൗഹൃദത്തിന്റെ പേരിൽ ചിലർ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ തന്റെ മകനെ പോലെയാണ് ഫുക്രുവെന്നായിരുന്നു വിമർശകർക്ക് വായടപ്പിച്ച് മഞ്ജു നൽകിയ മറുപടി. വളരെ എളുപ്പത്തിൽ ജീവിച്ച് പോകാൻ സാധിക്കുമെന്ന് കരുതി ബിഗ് ബോസിലേക്ക് പോയെങ്കിലും അവിടെ അങ്ങനെയായിരുന്നില്ലെന്നും അതിനിടയിൽ ഫുക്രു മകനെ പോലെ വളരെ സ്നേഹത്തോടെയാണ് ഇടപെട്ടതെന്നും മഞ്ജു പത്രോസ് പറഞ്ഞിരുന്നു.

തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ


മകൻ ബെർണാച്ചനെ പോലെ തന്നെയാണ് അവൻ. മകൻ മഞ്ജു പത്രോസെ എന്ന് വിളിക്കുന്നത് പോലെ അവൻ വിളിക്കുമായിരുന്നുവെന്നും ഭക്ഷണമൊക്കെ മകനെ പോലെ തന്നെ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ തരുമായിരുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+