'റോബിനെ കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്', ചാറ്റ് ചെയ്യാറുണ്ടോ? നിമിഷയ്ക്ക് പറയാനുള്ളത് ഇതാ
ആത്മവിശ്വാസം ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്ന കാര്യമല്ലത്. മറ്റുള്ളവരെ പോലെ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കേണ്ടതില്ലെന്നും നിമിഷ.

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലൂടെയാണ് നിമിഷയെ മലയാളി ആരാധകർ കൂടുതലായി അറിഞ്ഞ് തുടങ്ങിയത്. വളരെ ബോൾഡായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. ഷോയിൽ വെച്ച് സഹമത്സരാർത്ഥിയായിരുന്ന റോബിനുമായി നിമിഷ പലപ്പോഴും കൊമ്പ് കോർത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഷോയ്ക്ക് പുറത്ത് റോബിനുമായി അടുപ്പം ഉണ്ടോെന്നതിനെ കുറിച്ച് പറയുകയാണ് നിമിഷ. എച്ച്ഡിഎൻ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിമിഷയുടെ വാക്കുകൾ. വായിക്കാം

ജാസ്മിനും നിമിഷയും റോബിനും
ബിഗ് ബോസ് ഹൗസിൽ നിമിഷയുടെ ഏറ്റവും അടുത്ത സുഹൃത്ത് ജാസ്മിനായിരുന്ന. പലപ്പോഴും ജാസ്മിനും നിമിഷയും റോബിനും തമ്മിൽ നേർക്ക് നേർ ഏറ്റുമുട്ടിയ നിരവധി സംഭവങ്ങൾ ബിഗ് ബോസിൽ നടന്നിട്ടുണ്ട്. ഷോയ്ക്ക് പുറത്ത് വന്നപ്പോഴും ഇരുവരും റോബിനുമായി വലിയ അടുപ്പ് സൂക്ഷിച്ചിരുന്നില്ല. എന്നാൽ തങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ലെന്ന് നിമിഷ പറയുന്നു.

റോബിനെ കുറിച്ച്
'ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കൂടുതൽ പേരും എന്നോട് ചോദിക്കുന്നത് റോബിനെ കുറിച്ചാണ്. ക്യൂ ആന്റ് എയിലൊക്കെ വന്ന് ആളുകൾ അത് ചോദിക്കും. റോബിനുമായി അടുപ്പം ഉണ്ട്. ദുബായി വരുന്നതിന് മുൻപാണ് റോബിനോട് ചാറ്റ് ചെയ്തത്.അത് കഴിഞ്ഞ് റോബിൻ വിളിച്ചോയെന്ന് അറിയില്ല. എന്റെ ദുബായ് നമ്പർ അവനറിയില്ല', നിമിഷ പറഞ്ഞു.

വളരെ ബോൾഡായി നേരിട്ടു
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പല വിധ സൈബർ ആക്രമണങ്ങളും നേരിട്ടിരുന്നു. എന്നാൽ ബോൾഡായിട്ടാണ് താൻ കാര്യങ്ങൾ നേരിട്ടതെന്ന് നിമിഷ പറയുന്നു. ജീവിതത്തിൽ വളരെ ബോൾഡായിട്ടുള്ളയാളാണ് ഞാൻ. നമ്മൾ എല്ലാത്തിനേയും അതിജീവിച്ച് ആ ഒരു പോയിന്റിൽ എത്തിയാൽ പിന്നീട് നമ്മളെ ഒന്നും ബാധിക്കുകയില്ല', നിമിഷ പറഞ്ഞു.

ആത്മവിശ്വാസം ഉണ്ടാക്കുകയെന്നത് വലിയ യാത്ര
ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുകയെന്നത് വലിയൊരു യാത്രയാണ്. ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്ന കാര്യമല്ലത്. മറ്റുള്ളവരെ പോലെ ആയിരുന്നെങ്കിൽ എന്ന് ചിന്തിക്കേണ്ടതില്ല. നമ്മളുടെ കുറവുകൾ അംഗീകരിക്കാൻ പഠിക്കണം. നമ്മളുടെ ഏറ്റവും നല്ല പതിപ്പ് എന്താണോ അതായി നിലനിൽക്കുക. അങ്ങനെയൊരു മാനസിക നിലയിൽ എത്തി കഴിഞ്ഞാൽ മറ്റാര് എന്ത് പറഞ്ഞാലും നമ്മളെ അത് ബാധിക്കാൻ പോകുന്നില്ല.

ദുബായിൽ ജോലി ചെയ്യുകയാണ്
നിലവിൽ ദുബായിൽ ജോലി ചെയ്യുകയാണ് നിമിഷ. എന്നാൽ ദുബായിലേക്ക് വെറുതെ വെക്കേഷന് വന്നതായിരുന്നുവെന്ന് താരം പറയുന്നു. 'ലോ സ്കൂൾ ഗ്രാജുവേഷൻ പരീക്ഷ കഴിഞ്ഞപ്പോൾ ഒരു വെക്കേഷൻ ആഘോഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് വന്നത്. എന്നാൽ ചില അവസരങ്ങൾ വന്നപ്പോൾ ജോലിക്ക് അപേക്ഷിച്ചു. ഇപ്പോൾ റിയൽഎസ്റ്റേറ്റ് മേഖലയിലാണ് ജോലി ചെയ്യുന്നത്', നിമിഷ വ്യക്തമാക്കി.

കുടുംബം വേണമെന്നത് ആഗ്രഹമാണ്
'എനിക്ക് കുടുംബം വേണമെന്നത് വലിയ ആഗ്രഹമാണ്. കാരണം എനിക്ക് നല്ലൊരു കുടുംബം ഉണ്ടായിരുന്നില്ല. വളരെ മോശം പാരന്റിംഗിന് വിധേയമായത് കൊണ്ട് തന്നെ ഞാൻ എങ്ങനെ എന്റെ കുട്ടികളോട് പെരുമാറരുത് എന്നതിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. മൂന്ന് കുട്ടികളും മൂന്ന് നായ്ക്കളും ഒരു ഭർത്താവും എനിക്ക് വേണം. എപ്പോഴും ഞാൻ അത് സ്വപ്നം കാണാറുണ്ട്', നിമിഷ പറഞ്ഞു. അഭിമുഖത്തിനിടെ തന്റെ പ്രണയത്തെ കുറിച്ചും നിമിഷ പറഞ്ഞിരുന്നു. സ്കോട്ടിഷുകാരനായ ഒരാളുമായി പ്രണയത്തിലാണെന്നായിരുന്നു നിമിഷ നൽകിയ മറുപടി

ഭയങ്കര ജാഡയാണെന്നാണ്
'എല്ലാവരും കരുതുന്നത് ഞാൻ ഭയങ്കര ജാഡയാണെന്നാണ്. പലരും മെസേജ് അയക്കാറുണ്ട് ചേച്ചിയെ കണ്ടിരുന്നു പക്ഷേ പേടി കൊണ്ട് വന്നില്ലെന്ന്. എന്തിനെന്നാണ് എന്റെ ചോദ്യം. കാണുന്നതൊക്കെ മാത്രമേയുള്ളൂ ഞാനൊരു പാവമാണ്', നിമിഷ ചിരിയോടെ പറഞ്ഞു.ലോ ഗ്രാജുവേഷനിൽ രണ്ട് സെമസ്റ്റർ ഒരുമിച്ച് എഴുതി എടുക്കാൻ സാധിച്ചത് ജീവിതത്തതിൽ വലിയ നേട്ടമാണെന്നും അഭിമുഖത്തിൽ നിമിഷ പറഞ്ഞു.












Click it and Unblock the Notifications