നിങ്ങളോടാരെങ്കിലും പറഞ്ഞോ? ഞാനും ജാസ്മിനും അതാലോചിച്ചിരിക്കില്ല; കളിയാക്കിയവന് നിമിഷയുടെ മറുപടി
നിമിഷയും ജാസ്മിനും ബിഗ് ബോസ് ഹൗസില്‍ നല്ല കൂട്ടുകാരായിരുന്നു. ഷോ കഴിഞ്ഞിട്ടും ഇവര്‍ സൗഹൃദം തുടര്‍ന്ന് കൊണ്ട് പോകുന്നുണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് ഏറെ നാളായെങ്കിലും പ്രേക്ഷകരുടെ മനസില്‍ നിന്ന് പോയിട്ടില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടേയും പൊതുപരിപാടികളിലൂടേയും ആള്‍ക്കാരുമായി നിരന്തരം സംവദിക്കുന്നവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥികളില്‍.
അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടേ ഏറ്റവും അടുത്ത് ആള്‍ക്കാരുമായി ഇടപഴകുന്നവരാണ് ജാസ്മിന്‍ മൂസയും നിമിഷയും. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലും അതിന് ശേഷവും ഏറ്റവും അടുത്ത സുഹൃത്തുക്കളായാണ് ജാസ്മിന്‍ മൂസയും നിമിഷയും നിലകൊണ്ടത്. ഇരുവരുടേയും സൗഹൃദവും ബിഗ് ബോസ് ഹൗസില്‍ റോബിന്‍ രാധാകൃഷ്ണനുമായുണ്ടായ പ്രശ്‌നങ്ങളും എല്ലാം പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല.

ജാസ്മിനും നിമിഷയും ഉറ്റചങ്ങാതിമാര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് എ സെഷനിലൂടെ സജീവമായി നിലനില്‍ക്കുന്നവരാണ് ജാസ്മിന്‍ മൂസയും നിമിഷയും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ക്യൂ ആന്റ് എ സെഷനിലൂടെ ആളുകളുടെ ചോദ്യത്തിന് ഉത്തരവുമായി നിമിഷ എത്തിയിരുന്നു. ഇതില്‍ തന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെ പരിഹസിച്ചയാള്‍ക്ക് തക്ക മറുപടി കൊടുത്തിരിക്കുകയാണ് നിമിഷ.

വീണ്ടും ഉച്ചാരണത്തെ കളിയാക്കി
ജാസ്മിന്‍ മൂസയുടേയും നിമിഷയുടേയും ഉച്ചാരണത്തെ കളിയാക്കി കൊണ്ടായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് എ സെഷനില്‍ ഒരാള്‍ ചോദിച്ചിരുന്നത്. ഇതിന് നിമിഷ പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. നിമിഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ഞങ്ങളുടെ ആക്‌സന്റ് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ കേള്‍ക്കേണ്ട. ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണം എന്ന് ആരാണ് പറഞ്ഞത്.

ഞങ്ങള്‍ക്ക് അതല്ല പണി
ഞങ്ങളുടെ ആക്‌സന്റിനെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകളെ കുറിച്ച് ഞങ്ങള്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. ജസ്റ്റിന്‍ ബീബറുടെ ഒരു പുതിയ ആല്‍ബം കേട്ടിട്ട് ഇത് കൊള്ളില്ലെന്ന് പറയുന്നു. പിന്നേയും കേട്ടിട്ട് കൊള്ളില്ലെന്ന് പറയുന്നു. ഒരിക്കല്‍ കൂടി കേട്ടിട്ട് കൊള്ളില്ലെന്ന് പറയുന്നു. എന്താണ് അതിന്റെ ആവശ്യം. ഇഷ്ടമല്ലെങ്കില്‍ കേള്‍ക്കേണ്ട.

ഇഷ്ടമല്ലെങ്കില്‍ കേള്‍ക്കുന്നതെന്തിന്
ആരുടേയെങ്കിലും ഉച്ചാരണം നിങ്ങള്‍ക്ക് പ്രശ്‌നമാണ് എങ്കില്‍ അവരെ നിങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കുന്നതെന്തിനാണ്. അവര്‍ പറയുന്നതെല്ലാം ഇരുന്ന് കേട്ടിട്ട് അതില്‍ പരാതി പറയുന്നതെന്തിനാണ്, എന്നാണ് നിമിഷ ചോദിക്കുന്നത്. നേരത്തേയും തന്റെ ഉച്ചാരണത്തെ പരിഹസിച്ചയാള്‍ക്ക് നിമിഷ തക്ക മറുപടി കൊടുത്തിട്ടുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് എ സെഷനില്‍ വേറെയും ചോദ്യങ്ങള്‍ക്ക് നിമിഷ മറുപടി പറയുന്നുണ്ട്.

ജാസ്മിന് എന്ത് പറ്റി?
ജാസ്മിന്റെ കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയെ കുറിച്ച് നിമിഷ പറഞ്ഞത് ഇങ്ങനെയാണ്... രാവിലെ അലാറം പോലും അടിക്കാതെ എണീറ്റ്, അഞ്ച് മിനിറ്റില്‍ കുളിച്ച് ജോലിക്ക് ഓടിപ്പോയ ഇതൊന്നും അറിയാത്ത ഞാനിപ്പോള്‍ ഇരുന്ന് ജാസുവിന്റെ സ്‌റ്റോറി മൊത്തം ഇരുന്ന് കണ്ടു. അവള്‍ക്കെന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. എന്തെങ്കിലും പ്രധാനപ്പെട്ടതുണ്ടെങ്കില്‍ ഞങ്ങള്‍ വിളിച്ച് സംസാരിക്കും.

രാജിവെച്ചിട്ടില്ല
അവളുടെ സ്റ്റോറി കണ്ടിരുന്നു. എനിക്ക് അതുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ഞാനും ഞെട്ടിപ്പോയി. അവള്‍ക്കെന്തെങ്കിലും പറ്റിയോ. ഇല്ല ജാസ്മിന്‍ ജാസ്മിന്‍ തന്നെയാണ്. അതേസമയം ജോലി രാജിവെച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നും ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് എന്നും നിമിഷ പറയുന്നു. രാജിവെക്കണം എന്ന് കരുതിയിരുന്നു. പക്ഷെ എന്റെ വിപി കുറച്ച് ചോക്കലേറ്റ് തന്ന് നിമിഷ നിങ്ങള്‍ പോകരുത് എന്ന് പറഞ്ഞ്.

ജോലിയുണ്ടായാല്‍ മതി
അതില്‍ ഞാന്‍ അലിഞ്ഞ് പോയി എന്നാണ് നിമിഷ പറയുന്നത്. ടോക്‌സിക് ആയിട്ടുള്ള രക്ഷിതാക്കളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന ചോദ്യത്തിന് ജോലി നേടി രക്ഷപ്പെടണം ആണ് നിമിഷ പറയുന്നത്. ഇതിന് ചികിത്സ വേണം എന്നും ഇത്തരം ട്രോമകളെ അതിജീവിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ചോദ്യത്തിന് ഉത്തരമായി നിമിഷ പറഞ്ഞു.












Click it and Unblock the Notifications