Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിന് ഞാൻ എന്തിന് ലാലേട്ടനെ വിളിക്കണം, റോൺസനെ വിളിച്ചാൽ പോരെ?' നിമിഷ

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും ഷോയെപ്പറ്റിയും അതിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. റോബിന്‍, ജാസ്മിന്‍,. ദില്‍ഷ. നിമിഷ, റിയാസ് എന്നീ മത്സരാര്‍ത്ഥികളെക്കുറിച്ചും ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ട്. ഇവരൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

തങ്ങളുടെ ആരാധകരുമായി താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുമുണ്ട്. നിമിഷ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവം ആയ ആളാണ്. ആരാധകര്‍ക്ക് തന്നോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നിമിഷ ഒരുക്കിയിരുന്നു. ഉത്തരങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്യാറുമുണ്ട്... ഇപ്പോള്‍ വളരെ രസകരമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് നിമിഷ..നിമിഷ പറഞ്ഞ കാര്യം വിശദമായി വായിക്കാം..

1

ബി​ഗ്ബോസിന് അകത്തും പുറത്തും നല്ല സുഹൃത്തുക്കളായിരുന്നു നിമിഷ, ജാസ്മിൻ, റോൺസൺ, റിയാസ് എന്നിവര്‌. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇവർ സൗഹൃദം തുടർന്നിരുന്നു. ഇവർ ഒരുമിച്ച് യാത്ര പോവുകയും ചെയ്തിരുന്നു. നിമിഷ ഇപ്പോൾ ദുബായിലാണ് ഉള്ളത്..

2

എസ് ടവറിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങാൻ ഞാൻ എന്തിനാണ് ലാലേട്ടനെ വിളിക്കുന്നത്, റോൺസനെ ഒന്ന് വിളിച്ചാൽ പോരെ എന്നാണ് നിമിഷ തമാശയായി പറയുന്നത്. റോൺസനോട് ചോദിക്കുന്ന രീതിയും നിമിഷ പറയുന്നുണ്ട്. റോൺസാ എസ് ടവറിൽ ഒരു അപ്പാർട്ട്മെന്റ് എടുക്കട്ടേ... എന്റെ ഫ്രണ്ട് വളരെ റിച്ചാണെന്ന കാര്യം ഞാൻ മറന്നുപോയെന്നാണ് നിമിഷ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്.

3

നിമിഷയുടെ ആരാധകര്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ഒരു പങ്കാളി ഇല്ലാത്തതില്‍ ഭയം തോന്നുന്നില്ലേ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു നിമിഷ മറുപടി നല്‍കിയത്. പങ്കാളി ഇല്ലാത്തതുകൊണ്ട് തുടര്‍ച്ചയായി ആര്‍ക്കും മെസേജ് അയക്കേണ്ടതില്ല ഞാന്‍ എവിടെയാണ് പോകുന്നത്, ആരുടെ കൂടെയാണ് പോലുന്നത് എന്നൊന്നും പറയേണ്ടതില്ല. അനാവശ്യമായ നാടകങ്ങള്‍ കളിക്കേണ്ടതില്ല, എനിക്ക് ഡേറ്റസിന് പോകാം ആരേയും ചുംബിക്കാം നിമിഷ പറഞ്ഞു..നേരത്തെ തന്നെ കളിയാക്കിയ ആള്‍ക്കും നിമിഷ അടിപൊളി മറുപടി നല്‍കിയിരുന്നു.

4

5 ഭാഷ അറിയുന്നത് തന്റെ പുതിയ ജോലിക്ക് ഏറെ സഹായകമാണെന്നും അതുകൊണ്ട് കൂടിയാണ് എനിക്ക് മികച്ച ശമ്പളത്തില്‍ ഈ ജോലി ലഭിച്ചതെന്നും നിമിഷ പറയുന്നു. ഇതിനിടയിലാണ് ഒരാള്‍ നിമിഷയുടെ ഭാഷയെ പരിഹസിച്ച് രംഗത്തെത്തിയത്. നിങ്ങളാരാണ്, നിങ്ങലുടെ ആക്‌സന്റ് തമാശ ആയിട്ടുണ്ട്. ഏത് ആക്‌സന്റ് ആണ് നിങ്ങള്‍ സംസാരിക്കുന്നത്? എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഗൂഗിള്‍ മൈ നെയിം ബിച്ച്', എന്നാണായിരുന്നു. നിമിഷ നല്‍കിയ മറുപടി.

5

നിങ്ങളുടെ തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യം എന്താണ് എന്ന ചോദ്യത്തിന് നിമിഷ രസകരമായി ഉത്തരം നൽകിയിരുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് ടോക്‌സിക്ക് ആയ ആള്‍ക്കാരുടെ ഒഴിവാക്കാറുണ്ട് എന്നായിരുന്നു നിമിഷ നല്‍കിയ മറുപടി. അതുപോലെ താന്‍ ഒരുപാട് വെള്ളം കുടിക്കാറുണ്ടെന്നും. താന്‍ തന്റെ കാര്യം നോക്കാറുണ്ടെന്നും ആണ് നിമിഷ പറഞ്ഞത്..

6

ഇതുപോലെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇഷ്ടം അല്ലാതിരുന്ന ഒരു ടീച്ചറെക്കുറിച്ചും നിമിഷ പറഞ്ഞിരുന്നു. ആ ടീച്ചർക്ക് തന്നെ ഇഷ്ടമായിരുന്നില്ലെന്നും ‍ താൻ ​ഗുണം പിടിക്കില്ലെന്നാണ് പറഞ്ഞതെന്നും നിമിഷ പറഞ്ഞിരുന്നു. ആരെങ്കിലും ശപിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+