Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരിക്കല്‍ അവസാനിച്ചത് അവസാനിച്ചതാണ്, അവനോ അവളോ എന്താണ് ചെയ്യുന്നതെന്ന് വിഷയമല്ല'; നിമിഷ

ചില ബന്ധങ്ങൾ പാതിവഴിയിൽ നിന്നുപോകാം. വേറെ വിവാഹം കഴിച്ചേക്കാം. ആ ഒരു വേദന കുറേകാലം കൂടെ തന്നെയുണ്ടാവാം.

nimisha biggboss new

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ഏറെ പ്രത്യേകത നിറഞ്ഞ സീസണ്‍ ആയിരുന്നു. മികച്ച മത്സരാര്‍ത്ഥികളായിരുന്നു സീസണ്‍ 4 ല്‍ ഉണ്ടായിരുന്നത്. സീസണ്‍ 4 ലെ മത്സരാര്‍ത്ഥികളില്‍ മികച്ചുനിന്ന ഒരു മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. വ്യക്തമായ നിലപാട് എല്ലാ കാര്യങ്ങളിലും നിമിഷയ്ക്ക് ഉണ്ടായിരുന്നു. നിമിഷ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്റ് എയിലൂടെ ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിമിഷ ഉത്തരവും നല്‍കാറുണ്ട്. അത് പോലെ പരിഹസിക്കാന്‍ ചോദിക്കുന്ന കാര്യത്തിന് കൃത്യമായ ഉത്തരം നിമിഷ നല്‍കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ നിമിഷ ഇന്‍സ്റ്റഗ്രാമിലുടെ ഒരു ചോദ്യത്തിന് മറുപടി നല്‍കുന്നുണ്ട്. നിമിഷ നൽകിയ മറുപടി ഇപ്പോൾ വലിയ രീതിയിൽ വൈറൽ ആവുന്നുണ്ട്. എന്താണ് ആ ചോദ്യമെന്നും എന്താണ് നിമിഷ നൽകിയ ഉത്തരമെന്നും നോക്കാം..

എല്ലാ പ്രണയ ബന്ധങ്ങളും വിവാഹത്തിൽ എത്തില്ല...

എല്ലാ പ്രണയ ബന്ധങ്ങളും വിവാഹത്തിൽ എത്തില്ല...

എല്ലാ പ്രണയ ബന്ധങ്ങളും വിവാഹത്തിൽ ചെന്നെത്തണമെന്നില്ല. ചില ബന്ധങ്ങൾ പാതിവഴിയിൽ നിന്നുപോകാം. വേറെ വിവാഹം കഴിച്ചേക്കാം. ആ ഒരു വേദന കുറേകാലം കൂടെ തന്നെയുണ്ടാവാം. അത്തരത്തിൽ ഒരു വേദനയാണ് ഒരാൾ നിമിഷയുമായി പങ്കുവെച്ചത്. തന്റെ എക്സിന്റെ കല്യാണമാണെന്നും ആ ഒരു അവസ്ഥ എങ്ങനെ അഭിമുഖീകരിക്കണമെന്ന് അറിയില്ലെന്നുമായിരുന്നു ഒരാൾ പറഞ്ഞത്.

നിങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോകുക.

നിങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോകുക.

എന്നാൽ വളരെ പക്വതയുള്ള ഉത്തരമാണ് നിമിഷ നൽകിയിരിക്കുന്നത്. നിങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോകുക..അവന്റെ ജീവിതത്തിൽ അവൻ എന്താണ് ചെയ്യുന്നതെന്നോ അവളുടെ ജീവിതത്തിൽ അവൾ എന്താണ് ചെയ്യുന്നതെന്നോ നോക്കേണ്ടതില്ല. അവസാനിച്ചത് അവസാനിച്ചത് തന്നെയാണ്..മുന്നോട്ട് പോവുക നിമിഷ പറഞ്ഞു.

ബോയ്ഫ്രണ്ട്

ബോയ്ഫ്രണ്ട്

നിമിഷ ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുകാണ്. നിമിഷയ്ക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്. വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഇതുവരെ ഫോട്ടോ പങ്കുവെച്ചിട്ടില്ല, മുഖം വ്യക്തമാതെയാണ് നിമിഷ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന് അദ്ദേഹത്തിൻ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് എന്നായിരുന്നി നിമിഷയുടെ മറുപടി. ജാസ്മിൻ ബി​ഗ്ബോസിനകത്ത് ആയിരിക്കുമ്പോൾ ജാസ്മ്ന്റെ ​ഗേൾഫ്രണ്ട് ആയിരുന്ന മോണിക്കെയെ ആളുകൾ ബുദ്ധിമുട്ടിച്ചത് താൻ കണ്ടതാണെന്നും നിമി പറഞ്ഞിരുന്നു.

ആരാണ് ബോയ്ഫ്രണ്ട്..

ആരാണ് ബോയ്ഫ്രണ്ട്..

മറ്റൊരു കാരണവും കൊണ്ടല്ല താൻ ബോയ്ഫ്രണ്ടിന്റെ മുഖം മറയ്ക്കുന്നത്. ജാസ്മിൻ ഷോയ്ക്കകത്ത് ഉണ്ടാവുമ്പോൾ മോണിക്കയെ ആളുകൾ ബുദ്ധിമുട്ടിച്ചത് ഞാൻ കണ്ടതാണ്. മനുഷ്യന്മാർക്ക് എത്രമാത്രം ക്രൂരന്മാരാവാൻ സാധിക്കുമെന്ന് എനിക്കറിയാവുന്നതുമാണ്.. എനിക്ക് ആവും പോല അദ്ദേഹത്തെ എനിക്ക് സംരക്ഷിക്കണം. എനിക്ക്‌ അറിയാം അദ്ദേഹം മുതിർന്ന ആളാണ്..ഇതൊന്നും അദ്ദേഹത്തിന് ഒരു പ്രശ്‌നമവാല്ലെന്നും എനിക്കറിയാം, എന്നിരുന്നാലും എനിക്കിത് ചെയ്യണം എന്നാണ് നിമിഷ പറയുന്നത്...

എല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു..

എല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു..

അതുപോലെ നിമിഷയോടുള്ള മറ്റൊരു ചോദ്യമായിരുന്നു എങ്ങനെയാണ് വർക്കും, വർക്ക് ഔട്ടും പേഴസൺ ബിസിവസ്സും റിലേഷനുമൊക്കെ ഒരുമിച്ച് കൊണ്ടുപോകുന്നത് എന്നായിരുന്ന. ഒരേസമയ, തനിക്ക് പല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അത് തന്നെയാണ് തന്റെ പ്ലസ് പോയൻരും കരത്തുമെന്നും നിമിഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+