'നിമിഷയുടെ വിവാഹം നിശ്ചയം കഴിഞ്ഞോ?'; ചോദ്യങ്ങളുമായി ആരാധകര്‍; കാരണം ആ സ്റ്റോറി
നിമിഷയുടെ കല്യാണത്തെക്കുറിച്ച് ഇടയ്ക്കിടെ ആരാധകർ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഇപ്പോൾ വീണ്ടും കല്യാണവുമായി ബന്ധപ്പെട്ട ചോദ്യമാണ് വന്നിരിക്കുന്നത്...

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും ശ്രദ്ധേയയായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. എന്നാല്‍ അവസാനം വരെ നില്‍ക്കാന്‍ നിമിഷയ്ക്ക് സാധിച്ചിരുന്നില്ല. ഇപ്പോള്‍ വിദേശത്താണ് നിമിഷ ജോലി ചെയ്യുന്നത്.
താരം തന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളിലൂടെ പങ്കുവെയ്ക്കാറുണ്ട്..അതുപോല ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്റ് എയിലൂടെ ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു ഉത്തരവും താരം നല്‍കാറുണ്ട്..

നിമിഷയ്ക്ക് പറയാനുള്ള അക്കാര്യം എന്താണ്..
2023 ഫെബ്രുവരി 24 ന് എന്റെ ജീവിതം എങ്ങനെ മാറി എന്നതിനെ കുറിച്ച് ഒരിക്കല്‍ ഞാന്‍ നിങ്ങളോട് പറയും എന്നായിരുന്നു നിമിഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്ക് വെച്ചിരുന്നത്. ഇതിന് പിന്നാലെ ആരാധകർ ചോദ്യങ്ങളുമായി എത്തിത്തുടങ്ങി പലരും പല കാര്യങ്ങളാണ് പറയുന്നത്. എന്നാൽ ഇപ്പോൾ അതിൽ ഒരു ചോദ്യത്തിനി നിമിഷ നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്താണ് എന്ന് അറിയാം

നിമിഷയുടെ കല്യാണമാണോ..?
നിമിഷയുടെ കല്യാണത്തെക്കുറിച്ച് ഇടയ്ക്കിടെ ആരാധകർ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അതുപോലെ തന്നെ നിമിഷയുടെ ബോയ് ഫ്രണ്ടിനെക്കുറിച്ചും ചോദിക്കാറുണ്ട്. താരത്തിന് ഒപു ബോയ് ഫ്രണ്ട് ഉണ്ടെന്ന് താരം തന്നെ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ അതാരാണ് എന്ന് വെളുപ്പെടുത്തിയിട്ടില്ല. ഫോട്ടോ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഇതുവരെ ആ വ്യക്തിയുടെ മുഖം വ്യക്തമാക്കിയിട്ടില്ല..

എൻഗേജ്മെന്റ് കഴിഞ്ഞോ..
അതുപോലെ തന്നെ നിമിഷയുടെ കല്യാണത്തിന് ആരെയൊക്കെ വിളിക്കുമെന്നാണ് നേരത്തെ വന്ന ചോദ്യം ബിഗ്ബോസിസെ എല്ലാവരേയും വിളക്കുമോ എന്നും ചോദിച്ചിരുന്നു, തീർച്ചയായും എല്ലാവരേയും വിളിക്കില്ല ചിലപ്പോൾ കുറച്ച് പേരെ വിളിക്കുമെന്നാണ് നിമിഷ പറഞ്ഞത്. ഇപ്പോൾ വീണ്ടും കല്യാണവുമായി ബന്ധപ്പെട്ട ചോദ്യമാണ് വന്നിരിക്കുന്നത്...നിമിഷയുടെ എൻഗേജ്മെന്റ് കഴിഞ്ഞോ എന്നാണ് ഒരാളുടെ ചോദ്യം..

എന്തൊരുനടക്കാത്ത സുന്ദരമായ സ്വപ്നം..
എന്തൊരുനടക്കാത്ത സുന്ദരമായ സ്വപ്നം എന്നാണ് നിമിഷയുടെ ഉത്തരം. ലവ് ലൈഫ് ഇപ്പോഴും ഗട്ടറിലാണെന്നും നിമിഷ പറയുന്നു. പ്രണയം ഉപേക്ഷിച്ച സൂചനയല്ലേ നിമിഷ നൽകുന്നതെന്നാണ് നിമിഷയുടെ ആരാധകർ ചോദിക്കുന്നത്. അങ്ങനെ പലരുംപല സംശയങ്ങളും മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതുപോലെ തന്നെ ബിഗ്‌ബോസ് 5 ലേക്ക് ഒരു ഗസ്റ്റ് എൻട്രി നടത്തുമോ എന്നും നിമിഷയോട് ചിലർ ചോദിക്കുന്നു. എന്നാൽ ഒരെണ്ണത്തിന് പോയ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടില്ല. പിന്നെയാണ് എന്നാണ് നിമിഷ നല്‍കിയിരിക്കുന്ന മറുപടി.

ബിഗ്‌ബോസ് കാണില്ല...
അതുപോലെ താൻ ബിഗ്‌ബോസ് കാണില്ലെന്നും നിമിഷ വ്യക്തമാക്കിയതാണ്. അതേസമയം, ബിഗ്‌ബോസ് 5 ന്റെ ചർച്ചകളാണ് സജീവമായി നടക്കുന്നുണ്ട്. ബിഗ്‌ബോസ് 5 കാണില്ലെന്നാണ് നിമിഷ പറഞ്ഞിരിക്കുന്നത്.ബിഗ് ബോസ് സീസൺ 5 ൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ' എന്ത് മാറ്റം വരുത്തണമെന്ന് തനിക്ക് അറിയില്ല, അവരോട് അൽപം അനിഷ്ടമുണ്ട്.

ബിഗ്‌ബോസ് കാണാത്തതിന് ഉള്ള കാരണം..
ഞങ്ങൾ മോശമാണെന്ന തരത്തിലൊരു മാനിപ്പുലേഷൻ ചാനൽ നൽകി അതേസമയം പുറത്തും അകത്തും റിയൽ ആയി നിന്നവരാണ് ഞങ്ങൾ', നിമിഷ പറഞ്ഞു. എന്തായാലും ബിഗ് ബോസ് ഫൈവ് കാണാൻ പോകുന്നില്ലെന്നും നിമിഷ പറയുന്നു.'ഒന്നാമത്തെ കാര്യം സമയമില്ല, രണ്ടാമത്തെ കാര്യം ഞാൻ അത് ശ്രദ്ധിക്കുന്നുമില്ല. പ്രോഗ്രസീവ് ആയ ആളുകളെ കൊണ്ട് വന്നാൽ അത് സ്വീകരിക്കാൻ നമ്മുടെ മലയാളി ഓഡിയൻസ് തയ്യാറാകുമോയെന്നും അറിയില്ലെന്നും നിമിഷ പ്രതികരിച്ചു












Click it and Unblock the Notifications