Get Updates
Get notified of breaking news, exclusive insights, and must-see stories!

നിമിഷയുടെ കല്യാണത്തിന് എല്ലാവരേയും വിളിക്കുമോ? താരത്തിന്റെ മറുപടി ഇങ്ങനെ; ഒഴുവാക്കുന്നതാരെ

കല്യാണവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നിമിഷ നല്‍കിയ ഉത്തരത്തെക്കുറിച്ചാണ് ചര്‍ച്ചറോബിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ഈ ചോദ്യം.

nimisha bb

ബിഗ്‌ബോസ് മലയാളം സീസണ് 4 ന് വളരെ വലിയ സ്വീകാര്യതയാണ് ആളുകളില്‍ നിന്ന് ലഭിച്ചത്. മറ്റ് സീസണുകള്‍ പോലെയായിരുന്നില്ല. ഷോ കഴിഞ്ഞിട്ടും ഇപ്പോഴും ഷോയെക്കുറിച്ചും അതിലെ മത്സരാര്‍ത്ഥികളെക്കുറിച്ചും ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്..

റോബിന്‍, ജാസ്മിന്‍, നിമിഷ, റിയാസ് എന്നിവരെക്കുറിച്ച് ഇപ്പോഴും സജീവമായി തന്നെ ചര്‍ച്ചയുണ്ട്. നിമിഷ ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കാറുണ്ട് ഇപ്പോള്‍ കല്യാണവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നിമിഷ നല്‍കിയ ഉത്തരത്തെക്കുറിച്ചാണ് ചര്‍ച്ച.

കല്യാണത്തിന് ആരെ വിളിക്കും...

കല്യാണത്തിന് ആരെ വിളിക്കും...

നിമിഷയുടെ കല്യാണത്തിന് ബിഗ്ബബോസ് 4 ലെ എല്ലാ മത്സരാര്‍ത്ഥികളെയും ക്ഷണിക്കുമോ എന്നാണ് ചോദ്യം ..ഇതിന് എല്ലാവരയുമോ..ഒരിക്കലും ഇല്ല..ചിലപ്പോള്‍ വിളിച്ചേക്കാം എന്നായികുന്നു നിമിഷയുടെ മറുപടി. റോബിന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ഈ ചോദ്യം...നിമിഷ. റിയാസ്. ജാസ്മിന്‍ തുടങ്ങിയവരൊന്നും നിശ്ചയത്തിന് ഉണ്ടായിരുന്നില്ല...ബിഗ്‌ബോസിനകത്ത് ഉണ്ടാകുമ്പോള്‍ ഇവര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു....നിമിഷ, ജാസ്മിന്‍, റിയാസ് എന്നിവര്‍ നല്ല സുഹൃത്തുക്കളുമായിരുന്നു...

സോഷ്യൽമീഡിയയിലെ തർക്കം...

സോഷ്യൽമീഡിയയിലെ തർക്കം...

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ റിയാസും റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആരതി. ജാസ്മിനും റോബിനും തമ്മിലുമൊക്കെ അടിയാണ്...പരസ്പരം കളിയാക്കിയും വിമര്‍ശിച്ചും ഇവര്‍ എത്താറുണ്ട്. റോബിനെതിരെ വിമർശനുമായി ജാസ്മിൻ എത്തിയിരുന്നു.

റോബിൻ പ്രണയം അഭിനയിക്കുന്ന ആളാണെന്നും പ്രണയവും സാഹോദര്യവും റോബിൻ അഭിനയിക്കുകയായിരുന്നു എന്നാണ് ജാസ്മിൻ പറഞ്ഞത്...എന്നാൽ ഇങ്ങനെ വീഡിയോ ഇട്ട് ഫ്രീ പ്രമോഷൻ നൽകുന്നതിന് നന്ദി എന്നാണ് റോബിൻ പറഞ്ഞത്...

സോഷ്യൽമീഡിയയിലെ പോര്..

സോഷ്യൽമീഡിയയിലെ പോര്..

അതേസമയം, ആരതിക്കെതിരെ റിയാസ് രം​ഗത്ത് വന്നിരുന്നു. ആരതി വസ്ത്ര ഡിസൈൻ കോപ്പിയടിച്ചതാണെന്ന് ആരോപിച്ചായിരുന്നു റിയാസ് എത്തിയത്. കോപ്പിയടിക്കുമ്പോൾ ക്രെഡിറ്റ് കൊടുത്തൂടെയെന്നായിരുന്നു പേര് പറയാതെ റിയാസ് പരിഹസിച്ചത്. ഈ വിഷയത്തിൽ നിമിഷ തനിക്ക് ഈ മുഴുവൻ സംഭവങ്ങളും അറിയില്ലെന്നായിരുന്നു ഒരു ആരധാകന്റെ ചോദ്യത്തിന് നിമിഷ നൽകിയ മറുപടി. മാത്രമല്ല ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ തനിക്ക് താത്പര്യം ഇല്ലെന്നും നിമിഷ വ്യക്തമാക്കി.

ബി​ഗ്ബോസ് 5..

ബി​ഗ്ബോസ് 5..

അതേസമയം, ബി​ഗ്ബോസ് 5 ന്റെ ചർ‌ച്ചകളാണ് സജീവമായി നടക്കുന്നുണ്ട്. ബി​ഗ്ബോസ് 5 കാണില്ലെന്നാണ് നിമിഷ പറഞ്ഞിരിക്കുന്നത്.ബിഗ് ബോസ് സീസൺ 5 ൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ' എന്ത് മാറ്റം വരുത്തണമെന്ന് തനിക്ക് അറിയില്ല, അവരോട് അൽപം അനിഷ്ടമുണ്ട്.

റിയൽ തന്നെ ആണ്...

റിയൽ തന്നെ ആണ്...

ഞങ്ങൾ മോശമാണെന്ന തരത്തിലൊരു മാനിപ്പുലേഷൻ ചാനൽ നൽകി അതേസമയം പുറത്തും അകത്തും റിയൽ ആയി നിന്നവരാണ് ഞങ്ങൾ', നിമിഷ പറഞ്ഞു. എന്തായാലും ബിഗ് ബോസ് ഫൈവ് കാണാൻ പോകുന്നില്ലെന്നും നിമിഷ പറയുന്നു.'ഒന്നാമത്തെ കാര്യം സമയമില്ല, രണ്ടാമത്തെ കാര്യം ഞാൻ അത് ശ്രദ്ധിക്കുന്നുമില്ല. പ്രോഗ്രസീവ് ആയ ആളുകളെ കൊണ്ട് വന്നാൽ അത് സ്വീകരിക്കാൻ നമ്മുടെ മലയാളി ഓഡിയൻസ് തയ്യാറാകുമോയെന്നും അറിയില്ലെന്നും നിമിഷ പ്രതികരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+