'അവര്‍ക്കെന്നെ ഇഷ്ടമല്ലായിരുന്നു, ഞാന്‍ ഒരിക്കലും ഗുണംപിടിക്കില്ലെന്നാണ് അന്ന് അവര്‍ പറഞ്ഞത്': നിമിഷ
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ഷോ അവസാനിച്ചുവെങ്കിലും ഇപ്പേഴും ചില മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല, റോബിനും ബ്ലെസ്ലിയും ദില്‍ഷയും നിമിഷും, റിയാസും ഒക്കെ ഇപ്പോഴും സജീവ ചര്‍ച്ചയിലുണ്ട്. ഇപ്പോള്‍ നിമിഷ പറഞ്ഞ ഒരു കാര്യമാണ് വൈറല്‍ ആയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയിലാണ് താന്‍ നേരിട്ട ഒരു അനുഭവം നിമിഷ പങ്കുവെച്ചത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നിമിഷ ഇക്കാര്യം പറഞ്ഞത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നേരിട്ട ഒരു അനുഭവമാണ് നിമിഷ പങ്കുവെയ്ക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം...

കുറച്ചു ദിവസങ്ങളായി ഇന്‍സ്റ്റാഗ്രാമിലൂടെ നിമിഷ തന്റെ ആരാധകരുമായി ആശയവിനിമയം നടത്താറുണ്ട്. അങ്ങനെയാണ് നിമിഷയോട് ഒരാള്‍ ഒരു നചോദ്യം ചോദിക്കുന്നത്. അധ്യാപകരില്‍ നിന്നോ, മാതാപിതാക്കളില്‍ നിന്നോ മറ്റ് മുതിര്‍ന്നവരില്‍ നിന്നോ ഉണ്ടായ ശാപം കാരണം നിങ്ങള്‍ ജീവിതത്തില്‍ പരാജയപ്പെട്ടിട്ടുണ്ടോ....

നീ നന്നാവൂല നിനക്ക് അഹങ്കാരമാണ് എന്ന് പറഞ്ഞത് ജീവിത്തതില്‍ സംഭവിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. ഇതിന് ചിരിച്ചുകൊണ്ടാണ് നിമിഷ ഉത്തരം പറയുന്നത് ഇതൊക്കെ എന്ത് ചോദ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് നിമിഷ തന്റെ അനുഭവം പങ്കുവെയ്ക്കുന്നത്.

ഞാന്‍ ഒരു കാര്യം വളരെ നന്നായി ഓര്‍ക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോല്‍ എനിക്ക് ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. അവര്‍ക്കെന്നെ ഇഷ്ടമല്ലായിരുന്നു. എന്തുകൊണ്ടാണ് അവര്‍ക്ക് ഇഷ്ടമല്ലാത്തത് എന്ന് എനിക്കറിയില്ല, ആ ഒരു കാരണം കൊണ്ട് എനിക്ക് സ്‌കൂള്‍ തന്നെ ഇഷ്ടമായിരുന്നില്ല... ജീവിതത്തില്‍ ഞാന്‍ നന്നാവില്ലെന്ന് അവര്‍ കന്നടയില്‍ പറഞ്ഞിരുന്നു...നിമിഷ പറഞ്ഞു......

നേരത്തെ റിയാസിന്റെ വിവാദത്തിൽ നിമിഷ കൊടുത്ത മറുപടിയും വൈറൽ ആയിരുന്നു, ഒരാൾ സോഷ്യൽ മീഡിയയിലൂടെയായിരുന്നു നിമിഷയോട് റിയാസിനെക്കുറിച്ച് ചോദിച്ചത്. 'റിയാസിന്റെ ഇന്റര്‍വ്യൂവില്‍ ഫെമിനിസ്റ്റായ റിയാസ് ആരതി പൊടിയെ കുറിച്ച് പറഞ്ഞത് കേട്ടിരുന്നോ. നിങ്ങളൊക്കെ ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങി, അത് ഷോ ആണെന്നൊക്കെ മനസ്സിലാക്കി ലൈഫ് അടിപൊളിയായി മുന്നോട്ട് പോകുന്നു, പക്ഷേ ഈ റിയാസ് വാ തുറന്നാല്‍ റോബിനെ കുറ്റം പറയലും കളിയാക്കലും മാത്രം ആണ്,' എന്നാണ് നിമിഷയ്ക്ക് ഒരാള്‍ അയച്ച മെസേജ്.

പക്ഷേ ആരതിയെ പറഞ്ഞത് മോശമായിപ്പോയെന്നും മെസേജില്‍ പറയുന്നുണ്ട്.. ഫ്രണ്ട് ആയതുകൊണ്ട് പറഞ്ഞതാണെന്നും ഇവര്‍ പറയുന്നു. ഈ മെസേജിന് കൊടുത്ത മറുപടി ഉൾപ്പെടുത്തിയായിരുന്നു നിമിഷ സ്റ്റോറി പോസ്റ്റ് ചെയ്തത്. മാഡം, എനിക്ക് അവന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല.

ഞാന്‍ അത് ശ്രദ്ധിക്കുന്നുമില്ല. അതെന്റെ പ്രശ്‌നമല്ല, ഞാന്‍ എന്റെ ജീവിതം ജീവിക്കുന്ന തിരക്കിലാണ്, ഇത്തരം കാര്യങ്ങള്‍ ദയവ് ചെയ്ത് എനിക്ക് അയക്കരുത്, ഇത് ആവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങളെ ബ്ലോക്ക് ചെയ്യുമെന്നും നിമിഷ പറയുന്നു. ഈ കാര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അയക്കാന്‍ ഉദ്ദേശിക്കുന്ന ആരെങ്കിലും ഉണ്ടേല്‍ ബ്ലോക്ക് ചെയ്യുമെന്നും നിമിഷ പറഞ്ഞു..












Click it and Unblock the Notifications