Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് കൊണ്ടുണ്ടായ വലിയ നേട്ടം ഇതാണ്; തുറന്ന് പറഞ്ഞ് നിമിഷ, 'ജാസ്മിനുമായി കണക്ടായത് അങ്ങനെ'

ബിഗ് ബോസ് കൊണ്ടുണ്ടായ നേട്ടത്തെ കുറിച്ചും ജാസ്മിനുമായുള്ള ബന്ധത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നിമിഷ.

 nimisha2-1675917400.jpg -Properties

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ !രാളായിരുന്നു നിമിഷ പിഎസ്. താരത്തിന്റെ ഉറച്ച നിലപാടുകൾക്കും പ്രതികരണങ്ങൾക്കും വളരെ പെട്ടെന്നാണ് കൈയ്യടി ലഭിച്ചത്. ഫൈനൽ വരെ നിമിഷ എത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും അപ്രതീക്ഷീതമായി താരം പുറത്താവുകയായിരുന്നു.

എന്നാൽ ബിഗ് ബോസ് എന്താണെന്ന് പോലും അറിയാതെ പോയ തന്നെ സംബന്ധിച്ച് വളരെ മികച്ച അനുഭവമായിരുന്നു ഷോ എന്ന് പറയുകയാണ് നിമിഷ. വേൾഡ് വിഷൻ എച്ച്ഡിഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ബിഗ് ബോസ് യാത്രയെ കുറിച്ചും ഷോ കൊണ്ടുണ്ടായ വലിയ നേട്ടത്തെ കുറിച്ചുമെല്ലാം താരം മനസ് തുറന്നു. വായിക്കാം

ശരീരഭാരം കുറക്കാൻ തീരുമാനിച്ചപ്പോഴാണ്

'വളരെ ആംബിഷ്യസായ ഒരാളാണ് ഞാൻ. ചെറുപ്പം മുതലേ നന്നായി പഠിക്കുന്ന, റാങ്കൊക്കെ ഉള്ള ഒരാൾ. ശരിക്കും ജീവിത്തതിൽ ഒരു മാറ്റം വരുന്നത് ശരീരഭാരം കുറക്കാൻ തീരുമാനിച്ചപ്പോഴാണ്. കൊവിഡ് തുടങ്ങിയപ്പോൾ ഞാൻ വലിയ പോലെ ശരീരം വണ്ണം വെച്ചു. അങ്ങനെയാണ് ഭാരം കുറക്കാൻ തീരുമാനിക്കുന്നത്. ജിം ആ സമയത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വീട്ടിൽ വർക്കൗട്ട് ചെയ്തു. സ്വന്തമായി ഡയറ്റ് പ്ലാൻ ഉണ്ടാക്കി. അങ്ങനെ 27 കിലോ കുറച്ചു.

വളരെ ബോൾഡായിട്ടുള്ള ആളെന്ന് നിമിഷ

വളരെ ബോൾഡായിട്ടുള്ള ആളെന്ന് നിമിഷ


ആ സമയത്താണ് എനിക്ക് ഒരാൾ മിസ് കേരള ഓഡിഷനെ കുറിച്ചുള്ള പരസ്യം അയച്ച് തരുന്നത്. വളരെ ബോൾഡായിട്ടുള്ള ആളായിരുന്നു ഞാൻ. എന്നിരുന്നാലും ശരീരഭാരം കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. അങ്ങനെ മിസ് കേരളയിലേക്ക് പോകുന്നതും ഫൈനലിസ്റ്റായി ഇടംപിടിക്കുന്നതും. വളരെ നല്ലയാത്രയായിരുന്നു അത്.
അത് കഴിഞ്ഞ് ലോ സ്കൂളിൽ പഠനം തുടരുമ്പോഴാണ് എനിക്ക് ബിഗ് ബോസിൽ നിന്നും കോൾ വരുന്നത്.

 ബിഗ് ബോസിൽ മണിക്കുട്ടന്റെ എപ്പിസോഡ്

ബിഗ് ബോസിൽ മണിക്കുട്ടന്റെ എപ്പിസോഡ്

ഞാൻ മുൻപൊരിക്കലും ഷോ കണ്ടിരുന്നില്ല. ശരിക്കും ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. അവർ നിർദ്ദേശം തരുമെന്നൊക്കെ. ഷോ തുടങ്ങും മുൻപ് ക്വാറന്റൈൻ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് മണിക്കുട്ടൻറെ ഒരു എപ്പിസോഡ് കണ്ടത്. ആത് കണ്ടപ്പോൾ ഉറപ്പിച്ച് സ്ക്രിപ്റ്റഡ് തന്നെയായിരിക്കും കാരണം ഇത്രയും ചെറിയ കാര്യങ്ങൾക്കൊക്കെ ആരെങ്കിലുമൊക്കെ തല്ല് പിടിക്കുമോയെന്ന്. ആ ഞാനാണ് പക്ഷേ രണ്ടാം ദിവസം പാവയ്ക്ക് വേണ്ടി തല്ലുണ്ടാക്കുന്നത്.

കളി മനസിലാകുന്നത് അപ്പോഴാണ്

കളി മനസിലാകുന്നത് അപ്പോഴാണ്

സീക്രട്ട് റൂമിൽ ഇട്ടപ്പോഴാണ് യഥാർത്ഥത്തിൽ എനിക്ക് കളി മനസിലാകുന്നത്. ബിഗ് ബോസിൽ വളരെ അധികം മാനസിക സമ്മർദ്ദത്തിലാണ് കളിച്ചത്. ഇറങ്ങി പോരണമെന്ന് പലപ്പോഴും തോന്നി. പക്ഷേ പുറത്ത് വന്ന് കഴിഞ്ഞപ്പോൾ തോന്നുന്നത് വളരെ നല്ലൊരു അനുഭവമായിരുന്നു അത് എന്നതാണ്', നിമിഷ പറഞ്ഞു.

 ജാസ്മിനുമായുള്ള ബന്ധം

ജാസ്മിനുമായുള്ള ബന്ധം

'ഷോയിൽ എന്നേയും ജാസ്മിനേയും കണക്ട് ചെയ്തത് ഞങ്ങളുടെ ഭൂതകലവും അനുഭവിച്ച ട്രോമകളുമാണ്. ഞങ്ങൾ രണ്ട് പേർക്കും നല്ല ബാല്യകാലം ഉണ്ടായിരുന്നില്ല. അതുമാത്രമല്ല ബിഗ് ബോസിൽ പോയപ്പോൾ ബാക്കി 16 പേരും എനിക്ക് അപരിചിതരാണ്. ജാസ്മിൻ ആരാണെന്ന് പോലും എനിക്ക് അറിയുന്നുണ്ടായിരുന്നില്ല. പക്ഷേ ജാസ്മിനുമായി ആദ്യ ദിനം തന്നെ അടുത്തു. പാവ ടാസ്കിൽ വെച്ച് ജാസ്മിൻ അവളുടെ പാവ എനിക്ക് തന്നപ്പോഴാണ് മനസിലായത് ജാസ്മിൻ ശരിക്കും ഒരു ജെം ആണെന്ന്. കാരണം പാവ ഉള്ളവർ ആ ഗെയിമിൽ സുരക്ഷിതരായിരിക്കുമെന്നിരിക്കെയാണ് അവൾ അവളുടെ പാവ എനിക്ക് നൽകുന്നത്.

 ടോക്സിക് പാരന്റിംഗ് നടക്കുന്നുണ്ട്

ടോക്സിക് പാരന്റിംഗ് നടക്കുന്നുണ്ട്

നമ്മുടെ സമൂഹത്തിൽ ടോക്സിക് പാരന്റിംഗ് നടക്കുന്നുണ്ട്. എന്തൊക്കെ ചെയ്താലും അവർ നിങ്ങളുടെ മാതാപിതാക്കളല്ലേയെന്നാണ് ആളുകൾ പറയുക. എന്നാൽ അത് അങ്ങനെയല്ല. മാതാപിതാക്കൾ ആയത് കൊണ്ട് സ്വന്തം മക്കളെ ഏത് വിധേനയും ട്രീറ്റ് ചെയ്യാമെന്ന് കരുതരുത്. നമ്മളെക്കാൾ മുതിർന്നവരായാലും പ്രായം കുറഞ്ഞവരായാലും ബഹുമാനം എന്നത് ഒരു കൊടുക്കൽ വാങ്ങലാകണം. സ്നേഹവും കരുതലും അടക്കം എല്ലാത്തിന് വേമ്ടിയും ചെറുപ്പം മുതലേ എനിക്ക് പോരാടേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പും മുതലേ ഒരു റെബൽ ആയിരുന്നു.

ബിഗ് ബോസ് ഷോയിൽ വെച്ച് മറ്റൊരാൾ ചെയ്തതപ്പോൾ

ബിഗ് ബോസ് ഷോയിൽ വെച്ച് മറ്റൊരാൾ ചെയ്തതപ്പോൾ

ഒരിക്കലും എന്റെ മാതാപിതാക്കൾ എന്നോട് കാണിച്ചതിനെ കുറിച്ച് ഞാൻ പറയുന്ന സങ്കടങ്ങൾ കേൾക്കാൻ പോലും തയ്യാറായിരുന്നില്ല. അവർ ചെയ്തിരുന്ന കാര്യങ്ങൾ ബിഗ് ബോസ് ഷോയിൽ വെച്ച് മറ്റൊരാൾ ചെയ്തത് കണ്ടപ്പോഴാണ് അവർക്ക് മനസിലായത് ഞങ്ങൾ മകളോട് ചെയ്തത് തെറ്റാണെന്ന്. ഷോയിൽ നിന്നും പുറത്തായി രണ്ട് ദിവസം കഴിഞ്ഞാണ് ഫോൺ ലഭിച്ചത്. എന്താണ് എയർ ആയതെന്ന് അറിയില്ലല്ലോ. അതിനാൽ വീട്ടിലേക്ക് വിളിക്കണോയെന്ന് ആലോചിച്ചു. തീർച്ചയായും നീ ഞങ്ങളുടെ മകളല്ല, വീട്ടിലേക്ക് വരേണ്ടതില്ല എന്ന് അവർ പറയുമെന്നാണ് കരുതിയത്. പക്ഷേ അവർ പറഞ്ഞത് വീട്ടിലേക്ക് വരൂ എന്നാണ്. നന്നായി കളിച്ചു, നിന്നെയോർത്ത് അഭിമാനമാണ് എന്നൊക്കെ പറഞ്ഞു. ആ വാക്ക് കേൾക്കാന്‍ 27 വർഷം എനിക്ക് കാത്തിരിക്കേണ്ടി വന്നു. എന്നെ സംബന്ധിച്ച് ഷോ കൊണ്ടുണ്ടായ വലിയ നേട്ടം എന്നത് അത് തന്നെയാണ്. അവരെ എനിക്ക് തിരിച്ച് കിട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+