''അത് ഞാന്‍ തന്നെയായിരുന്നു, ഇനി അതിന്റെ ആവശ്യമില്ല..'; ചോദ്യത്തിന് നിമിഷയുടെ മറുപടി
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 പ്രേക്ഷകര്‍ക്കിടയില്‍ ഓളമുണ്ടാക്കിയ ഒരു പരിപാടിയാണ്. പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ക്കെല്ലാം വ്യക്തമായ ഇടപെടല്‍ നടത്താന്‍ അവസരം കിട്ടിയ സീസണ്‍ ആയിരുന്നു. മികച്ച മത്സരാര്‍ത്ഥികളായിരുന്നു. വിജയിയെ മാത്രമല്ല പാതിവെച്ച് പുറത്തായി പോയവരേയും പ്രേക്ഷകര്‍ ഇപ്പോഴും മറന്നിട്ടില്ല.
അപ്രതീക്ഷിതമായ പല സംഭവങ്ങള്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ നടന്നിരുന്നു. ദില്‍ഷയാണ് വിജയിച്ചതെങ്കിലും ആരാധകര്‍ കൂടുതല്‍ ഉണ്ടായത് റോബിന്‍ രാധാകൃഷ്ണനാണ്. അതുപോലെ ജാസ്മിന്‍, റിയാസ്. നിമിഷ എന്നിവര്‍ക്കും വലിയ ഫാന്‍ ബേസ് തന്നെയുണ്ട്. മത്സരം കഴിഞ്ഞ് മാസങ്ങള്‍ ആയിട്ടും ഇപ്പോഴും മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ച അവസാനിച്ചിട്ടില്ല.

ബിഗ്‌ബോസില്‍ നിന്നും പുറത്തായിട്ടും ഏറെ ആരാധകരുള്ള താരമാണ നിമിഷ. സോഷ്യല്‍മീഡിയയില്‍ സജീവമാണ് നിമിഷ. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിമിഷ ഉത്തരം നല്‍കാറുണ്ട്. ഇപ്പോള്‍ നിമിഷയോട് ആരാധകന്‍ രസകരമായ ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ്. ചോദ്യത്തിന് നിമിഷ ഉത്തരം നല്‍കിയട്ടുമുണ്ട്. ഇനി എന്താണ് ആ ചോദ്യമെന്ന് അറിഞ്ഞാലോ..വിശദമായി തന്നെ അറിയാം...

ഡേറ്റിംഗ് ആപ്പിനെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണല്ലോ... നിമിഷ ഡേറ്റിംഗ് ആപ്പിലുണ്ടോ എന്നാണ് ആരാധകന്റെ ചോദ്യം. അതിന് കാരണവും ഉണ്ട്. ഇദ്ദേഹം ഡേറ്റിംഗ് ആപ്പിൽ നിമിഷയുടെ പ്രൊഫൈൽ കണ്ടിരുന്നുപോലും. അത് നിമിഷയുടെ തന്നെയാണോ അതോ വ്യാജ പ്രൊഫൈൽ ആണോ എന്നാണ് ഇദ്ദേഹത്തിന് അറിയേണ്ടത്...

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കൂടി നിമിഷ ഇതിന് ഉത്തരം നൽകിയിട്ടുണ്ട്. അത് ഞാൻ തന്നെയാണ് സുഹൃത്തേ എന്നാണ് നിമിഷ നൽകിയ ഉത്തരം..എന്നാൽ താൻ ഇനി ആ ആപ്പ് ഉപയോഗിക്കില്ലെന്നും എന്താണോ താൻ അന്വേഷിച്ചിരുന്നത് അത് കിട്ടി എന്നാണ് താൻ കരുതുന്നതെന്നും നിമിഷ പറഞ്ഞു...

ഇതിന് മുമ്പും നിമിഷ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിട്ടുണ്ട്. രസകരമായ ചോദ്യങ്ങൾക്ക് അങ്ങനെ തന്നെയാണ് നിമിഷ ഉത്തരം നൽകാറുള്ളത്. അടുത്തിടെ ആരാധകരിൽ ഒരാൾ പങ്കാളിയെക്കുറിച്ച് നിമിഷയോട് ചോദ്യം ചോദിച്ചിരുന്നു. ഒരു പങ്കാളി ഇല്ലാത്തതില്‍ ഭയം തോന്നുന്നില്ലേ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു നിമിഷ മറുപടി നല്‍കിയത്.

പങ്കാളി ഇല്ലാത്തതുകൊണ്ട് തുടര്‍ച്ചയായി ആര്‍ക്കും മെസേജ് അയക്കേണ്ടതില്ല ഞാന്‍ എവിടെയാണ് പോകുന്നത്, ആരുടെ കൂടെയാണ് പോലുന്നത് എന്നൊന്നും പറയേണ്ടതില്ല. അനാവശ്യമായ നാടകങ്ങള്‍ കളിക്കേണ്ടതില്ല, എനിക്ക് ഡേറ്റസിന് പോകാം ആരേയും ചുംബിക്കാം നിമിഷ പറഞ്ഞു..അതേസമയം, തന്നെ കളിയാക്കിയ ആള്‍ക്കും നിമിഷ അടിപൊളി മറുപടി നല്‍കിയിരുന്നു.












Click it and Unblock the Notifications