Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം ഉടനെ ഉണ്ടാകുമോ? നിമിഷയുടെ മറുപടി ഇങ്ങനെ, ഒപ്പം കുടുംബ ചിത്രവും, വൈറൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ നിലപാട് കൊണ്ടും ഗെയിം കൊണ്ടും തുടക്കം മുതൽ തന്നെ ശക്തമായ മത്സരം കാഴ്ച വെച്ച മത്സരാർത്ഥിയായിരുന്നു നിമിഷ. എന്നാൽ മത്സരം പകുതിയെത്തിയപ്പോൾ അപ്രതീക്ഷിതമായി താരം പുറത്താവുകയായിരുന്നു.

ഷോയിൽ നിന്ന് പുറത്തായതിന് ശേഷവും ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ നിമിഷ നിരന്തരം സംവദിക്കാറുണ്ട്. ബിഗ് ബോസിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാമുള്ള ആരാധകരുടെ ചോദ്യങ്ങൾക്കും താരം മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ക്യൂ എന്റെ എ' സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകുകയാണ് നിമിഷ.

നിയമ ബിരുദം നേടിയ ചിത്രങ്ങളും


കഴിഞ്ഞ ദിവസം നിയമ ബിരുദം നേടിയ ചിത്രങ്ങളും വിശേഷങ്ങളും നിമിഷ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 'ക്യൂ ആന്റെ എ' സെഷനുമായി നിമിഷ എത്തിയത്. അതുകൊണ്ട് തന്നെ എല്ലാവർക്കും അറിയേണ്ടിയിരുന്നത് താരത്തിന്റെ ബിരുദ പഠനത്തെ കുറിച്ച് തന്നെയായിരുന്നു. എത്ര വർഷം കൊണ്ടാണ് ബിരുദം പൂർത്തിയാക്കിയത്, പരീക്ഷ എളുപ്പമായിരുന്നോ, ഭാവി പരിപാടി എന്താണെന്നൊക്കെയായിരുന്നു ആരാധകരുടെ ചോദ്യങ്ങൾ.

എൽ എൽ ബി ചെയ്യുന്നതിനിടെ ബിഗ് ബോസിൽ


താൻ എൽ എൽ ബി ചെയ്യുന്നതിനിടെയാണ് ബിഗ് ബോസിൽ എത്തിയതെന്ന് നിമിഷ മറുപടി നൽകിയിട്ടുണ്ട്. ആദ്യ സെമസ്റ്റർ കോളേജിൽ പോയിരുന്നു. പിന്നീട് രണ്ട് സെമസ്റ്റർ കൊറോണ കൊണ്ടുപോയി. അടുത്ത സെമിസ്റ്റർ ആയപ്പോഴേക്കും ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തി എന്നാണ് നിമിഷ പറഞ്ഞത്. രണ്ട് സെം പരീക്ഷകൾ ഒരുമിച്ച് പൂർത്തിയാക്കിയതിന്റെ വിഷമതകളും താരം വിശദീകരിക്കുന്നുണ്ട്.

താൻ ബാംഗ്ലൂരിൽ തന്നെ പ്രാക്ടീസ് ചെയ്യുമെന്ന്


അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാൻ കേരളത്തിലേക്ക് വരുമോയെന്നായിരുന്നു ചിലർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ താൻ ബാംഗ്ലൂരിൽ തന്നെ പ്രാക്ടീസ് ചെയ്യുമെന്ന് നിമിഷ പറയുന്നു. ഇനി അഭിഭാഷകയായി മാത്രം ഒതുങ്ങുമോ അതോ നടിയും മോഡലുമെല്ലാമായി മൾട്ടി ടാസ്കിംഗ് ആണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് തീർച്ചയായും മൾട്ടി ടാസ്കിംഗ് എന്നായിരുന്നു നിമിഷയുടെ മറുപടി.

ആളൂരിനെ പോലുള്ള അഭിഭാഷകരെ കുറിച്ച്


ക്രിമിനലുകൾക്ക് വേണ്ടി എപ്പോഴും ഹാജരാകുന്ന ആളൂരിനെ പോലുള്ള അഭിഭാഷകരെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു മറ്റൊരു ചോദ്യം. അതിന് നിമിഷ നൽകിയ മറുപടി ഇങ്ങനെ- അത് ഞങ്ങളുടെ ജോലിയാണ്, കൂടുതലായൊന്നും പറയാനില്ല. നിയമം കുറ്റകാരനെന്ന് വിധിക്കുന്നത് വരെ കുറ്റാരോപിതർ മാത്രമാണ് ഒരാൾ എന്നും നിമിഷ പ്രതികരിച്ചു.

എന്നാണ് വിവാഹം

ഇതിനിടിയിലാണ് ഒരാൾ നിമിഷയുടെ വിവാഹ കാര്യത്തെ കുറിച്ച് ചോദിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾ വിവാഹം കഴിക്കുമോയെന്നായിരുന്നു ചോദ്യം. ഇതിന് തനിക്ക് അതിന് ആഗ്രഹമുണ്ടെന്നും എങ്കിലും പ്രകൃതി തനിക്കായി കാത്ത് വെച്ചത് എന്താണെന്ന് അറിയില്ലെന്നും നിമിഷ പറഞ്ഞു. അതിനിടെ ആരാധകരുടെ ചോദ്യത്തിന് തന്റെ അച്ഛന്റേയും സഹോദരന്റേയും ഒപ്പമുള്ള ചിത്രങ്ങളും കുടുംബ നിമിഷ പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+