നിമിഷ ദുബായിൽ പോയതിന് കാരണമുണ്ട്; തുറന്ന് പറഞ്ഞ് താരം, 'മടങ്ങി വരാൻ അൽപം പോലും ആഗ്രഹമില്ല'
കൊച്ചി: ബിഗ് ബോസ് താരമായ നിമിഷ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പങ്കിടുന്ന് ദുബൈയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ്. നിരവധി സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റേയും സൗഹൃദ കൂട്ടങ്ങളുടെ ഭാഗമായി നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്. ഇതോടെ നിമിഷ എന്തിനാണ് ദുബായിൽ പോയതെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് താരം. ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലാണ് താരത്തിന്റെ പ്രതികരണം. ആരാധകരുടെ മറ്റ് ചില ചോദ്യങ്ങൾക്കും നിമിഷ ഉത്തരം നൽകുന്നുണ്ട്. വായിക്കാം

ദുബായിൽ പോകാനുള്ള തീരുമാനത്തിന് പിന്നിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. താൻ അങ്ങനെ കാര്യമായി ചിന്തിച്ചിട്ടല്ല. നിയമ പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ യുഎഇയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. ഏതെങ്കിലും അഭിമുഖങ്ങളിൽ പങ്കെടുക്കണമോയെന്ന ചിന്ത പോലും ഇല്ലായിരുന്നു. ഫോർമൽ വസ്ത്രങ്ങൾ പോലും കൈയ്യിൽ കരുതിയിട്ടില്ല.

'ഇപ്പോൾ ദുബായിലേക്ക് വന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ചിലപ്പോൾ കുറ്റബോധം തോന്നാറുണ്ട്. കാരണം ലോകകപ്പും മറ്റ് ബഹളങ്ങളുമൊക്കെയായി ജീവിത ചെലവ് ഇവിടെ വളരെ അധികമാണ്.ബാലിയോ ഇന്തോനേഷ്യ പോലുള്ള സ്ഥലങ്ങളിലേക്ക് പോകാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ഇവിടെ ഒരു മാസം ചെലവഴിക്കുന്ന പണം കൊണ്ട് രണ്ട് മാസം എനിക്ക് അവിടെ തുടരാൻ സാധിക്കുമായിരുന്നു. പക്ഷേ ദുബൈ തിരഞ്ഞെടുത്തതിൽ സന്തോഷവമുണ്ട്'.

മോഡലിംഗ് എന്നത് അല്ല എന്നെ സംബന്ധിച്ച് പ്രധാന ലക്ഷ്യം. അവസരങ്ങൾ വന്നാൽ ചെയ്യും. എന്തായാലും നാട്ടിലേക്ക് ഇപ്പോൾ മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. ദുബൈയിൽ തന്റെ സേവിംഗ്സ് ഇത്രത്തോളം ചെലവാക്കുന്നതിൽ എനിക്ക് കുറ്റബോധമുണ്ട്. എന്നിരുന്നാലും നിയബിരുദം പൂർത്തിയാക്കി, പരീക്ഷ പാസായി എന്നൊക്കെയുള്ളതിൽ വളരെ സന്തോഷവതിയാണ് താൻ'.

'ഞാൻ ഒരു വെക്കേഷൻ അർഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ദുബായിൽ എത്തി, ഞാൻ ഇവിടെ ഉണ്ടാകണമെന്ന് യൂനിവേഴ്സ് തന്നെ തീരുമാനിക്കുന്നത് പോലെ തോന്നി. നോക്കാം ഇനി എന്താണ് മുന്നോട്ട് ഉണ്ടാകുകയെന്ന്', നിമിഷ പറഞ്ഞു. നിമിഷ ശരിക്കും എന്ത് ജോലിയാണ് ചെയ്യുന്നതെന്ന ചോദ്യത്തിന് ഇപ്പോൾ ജോലി ഒന്നും ചെയ്യുന്നില്ലെന്ന് താരം മറുപടി നൽകി.

'ഇപ്പോൾ ജീവിക്കുന്നത് തന്റെ സേവിംഗ്സ് കൊണ്ടാണ്. പുതിയ ജോലിയൊന്നും ലഭിച്ചിട്ടില്ല. അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. അത് പക്ഷേ തന്റെ നിയമ ബിരുദമായി ബന്ധപ്പെട്ടിട്ടുള്ളതല്ല.ജോലി ലഭിച്ചാൽ പുതിയ ഒരു അപ്പാർട്ട്മെന്റ് എടുത്ത് മാറാനാണ് ആഗ്രഹം', താരം ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി.

ഒരു പെൺകുട്ടിയെ സംബന്ധിച്ച് ഏറ്റവും അനാവര്യമെന്നത് സാമ്പത്തിക സ്വാതന്ത്ര്യമാണ്. നിങ്ങൾ സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാൻ തുടങ്ങിയാൽ പിന്നെ മറ്റൊരാളേയും നിങ്ങൾക്ക് ആശ്രയിക്കേണ്ടി വരില്ല', നിമിഷ പറഞ്ഞു.
2023 ൽ എന്തെങ്കിലും റെസല്യൂഷൻ എടുത്തിട്ടുണ്ടോയെന് ചോദ്യത്തിന് അങ്ങനെ റെസല്യൂഷൻ ആയൊന്നുമില്ലെങ്കിലും അടുത്ത വർഷം ദുബായിലെ ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെന്ന് ആഗ്രഹമുണ്ട്. മാത്രമല്ല സ്വന്തമായി ഒരു കാർ വാങ്ങണമെന്നും. വിചാരിച്ച പോലെ കാര്യങ്ങൾ നടന്നാൽ അതും നടക്കുമെന്നാണ് പ്രതീക്ഷയെന്നും നിമിഷ പറഞ്ഞു.












Click it and Unblock the Notifications