Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ സർപ്രൈസുണ്ടാക്കിയത് അത്, കാത്തിരിക്കുകയായിരുന്നു, പക്ഷേ'; നിമിഷ

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. ഷോ കഴിഞ്ഞും ഫോട്ടോഷൂട്ടും മോഡലിംഗുമായൊക്കെ സജീവമാണ് താരം. ഇപ്പോഴിതാ പ്ലേർ മിഷന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെ ബിഗ് ബോസിനെ കുറിച്ച് നിമിഷ പറഞ്ഞ കാര്യങ്ങൾ ചർച്ചയാകുകയാണ്. ബിഗ് ബോസിൽ തനിക്ക് ഏറ്റവും സർപ്രൈസ് ഉണ്ടാക്കിയ കാര്യവും മത്സാർത്ഥികളായ റിയാസിനേയും ജാസ്മിനേയും കുറിച്ചുമെല്ലാം നിമിഷ അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. വായിക്കാം

ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്


ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല എന്നതാണ് തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയതെന്ന് നിമിഷ പറയുന്നു. 'ഷോയിൽ പോയപ്പോൾ താൻ കരുതിയിരുന്നത് തിരക്കഥയ്ക്ക് അനുസരിച്ചാണ് നമ്മൾ അഭിനയിക്കേണ്ടത് എന്നതായിരുന്നു. ഞാൻ അതിന് വേണ്ടി കാത്തിരിക്കുമായിരുന്നു. എന്നാൽ ഒന്നും ഉണ്ടായില്ല.മത്സരാർത്ഥികളെ എങ്ങനെയാണ് ബിഗ് ബോസ് തിരഞ്ഞെടുക്കുന്നതെന്നതാണ് ആർക്കും അറിയാത്ത കാര്യം എന്നാണ് തോന്നുന്നത്. അക്കാര്യം ഇപ്പോഴും അറിയില്ലെന്നും നിമിഷ പറയുന്നു.

ജാസ്മിനിലും റിയാസിലും ഇഷ്ടപ്പെട്ടത്


'തന്റെ ആത്മമിത്രമാണ് ജാസ്മിൻ
ഉറ്റ സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ആളാണ് ജാസ്മിൻ, അതാണ് അവളിൽ ഇഷ്ടപ്പെടുന്ന കാര്യം. റിയാസിന്റെ ക്ഷമയാണ് തനിക്ക് ഏറെ ഇഷ്ടം. തീവ്രമായ ആഗ്രഹങ്ങൾ ഉള്ള, വളരെ കരുത്തയായ, അച്ചടക്കമുള്ള ഒരാൾ എന്നാണ് ഞാൻ എന്നെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നും നിമിഷ പറഞ്ഞു.

വലിയ പ്രചോദനമെന്നും


എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിക്കുന്നത് എന്റെ ഭൂതകാലമാണെന്നും 'നിമിഷ 2020' ആണ് എന്നെ സംബന്ധിച്ച് വലിയ പ്രചോദനമെന്നും താരം പറയുന്നു. വളർത്ത് നായകളായ ജിമ്മി, സാൻസ, റെയ്ഗാർ എന്നിവരില്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല. ഒരു ക്രിമിനൽ ലോയറാകണം, നടിയാകണം , ഒരു അമ്മയാകണം എന്നതൊക്കെയാണ് തന്റെ ആഗ്രഹമെന്നും നിമിഷ പറഞ്ഞു.

മലയാളികൾ തീർച്ചയായും നിർത്തേണ്ടത്


'മലയാളികൾ തീർച്ചയായും നിർത്തേണ്ടത് ആളുകളെ ബോഡി ഷെയിം ചെയ്യുന്നതാണ്. അവർക്ക് അത് മനസിലാകാത്തതാണോ എന്ന് മനസിലാകുന്നില്ല. ബോഡി ഷെയിമിങ്ങിനെ നോർമലൈസ് ചെയ്യുകയാണ് മലയാളികൾ. ഞാൻ ബന്ധുക്കളുടെ വീട്ടിൽ പോകുമ്പോൾ അവിടെയുള്ളവർ പറയും ശൊ തടി കൂടിയല്ലോ കുറഞ്ഞല്ലോ എന്നൊക്കെ. തടിവെച്ചാൽ എങ്ങനെയാണ് ആളുകൾ നിന്നെ കല്യാണം കഴിക്കുകയെന്നൊക്കെയാണ് ചോദ്യം. ഇത്തരം ചിന്തകളൊക്കെ മലയാളികൾ മാറ്റേണ്ടതുണ്ട്'.

ടോക്സിക് പാരന്റിംഗിനെ കുറിച്ച്


നിമിഷ പറഞ്ഞതിൽ ഏറ്റവും വിവാദമായ കാര്യമെന്താണെന്ന ചോദ്യത്തിന് ടോക്സിക് പാരന്റിംഗിനെ കുറിച്ച് പറഞ്ഞ കാര്യമാണെന്ന് താരം പറഞ്ഞു. ടോക്സിക് പാരന്റിംഗ് ഞാൻ അനുഭവിച്ചിട്ടുണ്ട്. മാതാപിതാക്കൾ ആകുന്നത് സെൽഫിഷ് ആക്റ്റ് എന്ന് താൻ പറഞ്ഞിരുന്നു. അത് ഇപ്പോഴും ആളുകൾക്ക് മനസിലാക്കാൻ പറ്റിയിട്ടില്ല. പക്ഷേ ആളുകൾ അത് തിരിച്ചറിയും'.

കഠിനാധ്വാനത്തിലൂടെ ലക്ഷ്യം നേടിയെടുത്ത ഒരാൾ


'ആത്മസമർപ്പണത്തിലൂടെ കഠിനാധ്വാനത്തിലൂടെ ലക്ഷ്യം നേടിയെടുത്ത ഒരാൾ എന്ന നിലയ്ക്ക് അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വെറും ഭാഗ്യത്തിലൂടെ നമ്മുക്ക് ഒന്നും നേടിയെടുക്കാൻ ആകില്ല. അതിനായി വളരെ അധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഇഷ്ടപ്പെടുന്നവരെ നഷ്ടപെടുമോയെന്നതാണ് ജീവിത്തതിൽ ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം'.

ബിഗ് ബോസിലേക്ക് പോകുന്നവരോട്


'ബിഗ് ബോസിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവരോട് പറയാനുള്ളത് വലിയ സ്വപ്നങ്ങൾ കാണൂ, ബിഗ് ബോസ് എന്നത് ജീവിത്തതിന്റെ അവസാനം അല്ലെന്നാണ്. അതിനേക്കാൾ വലിയ പല കാര്യങ്ങളും പുറത്ത് ഉണ്ടെന്നത് മനസിലാക്കണം', നിമിഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+