Get Updates
Get notified of breaking news, exclusive insights, and must-see stories!

നിമിഷയുടെ ബോയ്ഫ്രണ്ട് ആരാണ്, മുഖം വെളിപ്പെടുത്താത്തത് എന്തുകൊണ്ട്? ആ രഹസ്യം പുറത്ത്

biggboss

ബിഗ്‌ബോസ് മലയാളം സീസൺ 4, ഒരുപക്ഷേ ഇത്രയേറെ ചർച്ചയുണ്ടാക്കിയ മറ്റൊരു സീസൺ ഉണ്ടായിട്ടുണ്ടാവില്ല. ബിഗ്‌ബോസ് മലയാളത്തിന്റെ സീസൺ 5 ഉടൻ തുടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇപ്പോഴും ചർച്ച സീസൺ 4നെക്കുറിച്ചും മത്സരാർത്ഥികളെക്കുറിച്ചും തന്നെയാണ്. വളരെ വ്യത്യസ്തമായ സീസൺ ആയിരുന്നു സീസൺ 4.

സീസൺ 4 ൽ ഉണ്ടായിരുന്ന ചില മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും അവസാനിച്ചിട്ടില്ല. റോബിൻ, നിമിഷ. ജാസ്മിൻ, റിയാസ്, ദിൽഷ എന്നീ മത്സരാർത്ഥികളെക്കുറിച്ച് ഇപ്പോളും സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച നടത്തുന്നുണ്ട്. ഇവരൊക്കെ സോഷ്യൽമീഡിയയിൽ വളരെ സജീവവുമാണ്.

ഒടുവിൽ ആ കാരണം നിമിഷ വെളിപ്പെടുത്തുന്നു..

ഒടുവിൽ ആ കാരണം നിമിഷ വെളിപ്പെടുത്തുന്നു..

ബിഗ്‌ബോസ് മലയാളം സീസൺ 4 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു നിമിഷ. തന്റെഅഭിപ്രയങ്ങൾ ആരോടായാലും നിമിഷ പറഞ്ഞിരുന്നു. ബിഗ്‌ബോസിന് പുറത്തും ഈ ഒരു സ്വഭാവം തന്നെയാണ് നിമിഷയ്ക്ക്. പറയേണ്ട കാര്യങ്ങൾ പറയുക തന്നെ ചെയ്യും. താരം ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുകയാണ്. നിമിഷയുടെ അടുത്ത സുഹൃത്താണ് ജാസ്മിൻ ഇവർ തമ്മിലുള്ള ഫോട്ടോകളും വിശേഷങ്ങളും ഒക്കെ നിമിഷ പങ്കുവെയ്ക്കാറുമുണ്ട്.

എന്തുകൊണ്ട് ബോയ്ഫ്രണ്ടിന്റെ മുഖം വ്യക്തമാക്കുന്നില്ല...

എന്തുകൊണ്ട് ബോയ്ഫ്രണ്ടിന്റെ മുഖം വ്യക്തമാക്കുന്നില്ല...

ഇൻസ്റ്റഗ്രാമിൽ നടത്തുന്ന ക്യൂ എയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കും നിമിഷ മറുപടി പറയാറുണ്ട്.. പലപ്പോഴും തന്റെ ബോയ്ഫ്രണ്ടിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ടെങ്കിലും മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇടാറില്ല. കഴിഞ്ഞദിവസവും നിമിഷ ഫോട്ടോ പങ്കുവെച്ചെങ്കിലും ബോയ്ഫ്രണ്ടിന്റെ മുഖം വ്യക്തമല്ല. ഇതോടെ ഒരാൾ മുഖം എന്തുകൊണ്ട് വ്യക്തമാക്കുന്നില്ലെന്ന് ചോദിച്ചു. ഈ ചോദ്യത്തിന് നിമിഷ മറുപടി നൽകുന്നുണ്ട്...

 ജാസ്മിന്റെയും മോണിക്കയുടേയും കാര്യം

ജാസ്മിന്റെയും മോണിക്കയുടേയും കാര്യം


എന്തുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിന്റെ മുഖം എപ്പോഴും മറച്ചുപിടിക്കുന്നത് എന്നാണ് ഒരാൾ ചോദിച്ചത്.. ജാസ്മിന്റെ അനുഭവം വെച്ചായിരുന്നു നിമിഷ ഉത്തരം നൽകിയത്. ജാസ്മിൻ ഷോയിൽ ഉണ്ടാവുന്ന സമയത്ത് തന്നെ തന്റെ കാമുകി മോണിക്കയെ പരിചയപ്പെടുത്തിയിരുന്നു. പിന്നീട് ഇതിന്റെ പേരിൽ പല പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ആളുകൾ സോഷ്യൽമീഡിയയിൽ പലതരത്തിലാണ് പ്രചാരണം നടത്തിയത്. ഇതൊക്കെ സൂചിപ്പിച്ചായിരുന്നു നിമിഷയുടെ മറുപടി

ആ മറുപടി ഇതാ

ആ മറുപടി ഇതാ

നിമിഷയുടെ മറുപടി: എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മുഖം എപ്പോഴും മറയ്ക്കുന്നത് എന്നായിരുന്നു നിമിഷയ്ക്ക് വന്ന മെസേജ്. ഞാൻ അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കുന്നു എന്നാണ് മറുപടി നൽകിയത്. അതിന് ശേഷമാണ് ചാറ്റിന്റെ സ്‌ക്രീൻഷോർട്ട് എടുത്ത് നിമിഷ ഉത്തരം കൂടുൽ വ്യക്തമായി പറഞ്ഞത്...

 എനിക്ക് ആവും പോല അദ്ദേഹത്തെ എനിക്ക് സംരക്ഷിക്കണം

എനിക്ക് ആവും പോല അദ്ദേഹത്തെ എനിക്ക് സംരക്ഷിക്കണം

മറ്റൊരു കാരണവും കൊണ്ടല്ല താൻ ബോയ്ഫ്രണ്ടിന്റെ മുഖം മറയ്ക്കുന്നത്. ജാസ്മിൻ ഷോയ്ക്കകത്ത് ഉണ്ടാവുമ്പോൾ മോണിക്കയെ ആളുകൾ ബുദ്ധിമുട്ടിച്ചത് ഞാൻ കണ്ടതാണ്. മനുഷ്യന്മാർക്ക് എത്രമാത്രം ക്രൂരന്മാരാവാൻ സാധിക്കുമെന്ന് എനിക്കറിയാവുന്നതുമാണ്.. എനിക്ക് ആവും പോല അദ്ദേഹത്തെ എനിക്ക് സംരക്ഷിക്കണം. എനിക്ക്‌റിയാം അദ്ദേഹം മുതിർന്ന ആളാണ്..ഇതൊന്നും അദ്ദേഹത്തിന് ഒരു പ്രശ്‌നമവാല്ലെന്നും എനിക്കറിയാം, എന്നിരുന്നാലും എനിക്കിത് ചെയ്യണം എന്നാണ് നിമിഷ പറയുന്നത്...

 തുറന്നടിച്ച മറുപടി

തുറന്നടിച്ച മറുപടി

ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിമിഷ കൃത്യമായ മറുപടി നൽകാറുണ്ട്. പക്ഷേ തന്റെ വ്യക്തപരമായ കാര്യങ്ങളിൽ ഇടപെടാൻ നിമിഷ അനുവദിക്കാറില്ല. അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് തന്റെ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടുതന്നെയാണ് പ്രതികരിക്കാറുള്ളത്. റിയാസ്- ആരതി പൊടി വിഷയത്തിൽ നിമിഷയ്ക്ക് മെസേജ് അയച്ച ആളോട് ഇത്തരത്തിൽ ഉള്ള മെസേജ് അയച്ചാൽ ബ്ലോക്ക് ആക്കും എന്ന് നിമിഷ പറഞ്ഞിരുന്നു. ബി​ഗ്ബോസിലേക്ക് പോകാൻ സഹായിക്കുമോ എന്ന് ചോദിച്ച് മെസേജ് അയച്ച ആൾക്കും എനിക്ക് ഇപ്പോൾ അതാണല്ലോ പണി എന്നാണ് നിമിഷ ചോദിച്ചത്.....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+