'ഒരു ഷുഗര്‍ മമ്മി വേണം, നിങ്ങളെന്റേതാകുമോ'; നിമിഷ ചൂടായില്ല; താരത്തിന്റെ ഉത്തരം ഇങ്ങനെ
നിമിഷയ്ക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്. ഇദ്ദേഹത്തിന്റെ മുഖം നിമിഷ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ലെ വളരെ ആക്ടീവായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് താരം.എല്ലാ കാര്യത്തിലും സ്വന്തമായ നിലപാടുള്ള വ്യക്തികൂടിയാണ് നിമിഷ. ബിഗ്‌ബോസിനകത്ത് ആണെങ്കിലും പുറത്താണെങ്കില്‍ തന്റെ അഭിപ്രായം നിമിഷ തുറന്നുപറയാറുമുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് എയിലൂടെ ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കും നിമിഷ മറുപടി നല്‍കാറുണ്ട്.. ഇപ്പോള്‍ ഒരു ആള്‍ ചോദിച്ച ചോദ്യത്തിന് നിമിഷ നല്‍കിയ മറുപടി യാണ് വൈറല്‍ ആയിരിക്കുന്നു. നിമിഷ വളരെ രസകരമായിട്ടാണ് ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്....എന്താണ് ആ ചോദ്യം എന്നറിയാം...

ചോദ്യം രസകരമാണ്..ഉത്തരമോ...
രസകരമായ ചോദ്യങ്ങൾക്ക് നിമിഷ രസകരമായി തന്നെയാണ് മറുപടിയും നൽകാറുള്ളത്. എന്നാൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അതേരീതിയിൽ തന്നെ നിമിഷ മറുപടി നൽകാറുണ്ട്. അതിനുള്ള ഒരു ഉദാഹരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആരതി പൊടി-റിയാസ് വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിമിഷ നൽകിയ മറുപടി. എന്നാൽ ഈ ചോദ്യത്തോട് രസകരമായാണ് നിമിഷ മറുപടി നൽകിയത്

ഷുഗര്‍ മമ്മിക്ക്..
ഞാന്‍ ഒരു ഷുഗര്‍ മമ്മിക്ക് വേണ്ടി അന്വേഷിക്കുകയാണ്.. നിങ്ങള്‍ എന്റേതാകാമോ എന്നാണ് ചോദ്യം..അതിന് എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്നാണ് നിമിഷയുടെ മറുപടി നൽകിയത്. അതേസമയം നിമിഷയ്ക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്. ഇദ്ദേഹത്തിന്റെ മുഖം നിമിഷ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ബോയ് ഫ്രണ്ടിന്റെ മുഖം വെളിപ്പെടുത്താത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ സ്വകാര്യത താൻ സംരക്ഷിക്കുന്നുവെന്നാണ് നിമിഷ പറയുന്നത്....

നിമിഷയെ പ്രകോപിപ്പിച്ച ആ ചോദ്യം..
അതുപോലെ റിയാസിനെ ഉപദേശിച്ച് നന്നാക്കിക്കൂടെയെന്ന ചോദ്യമാണ് നിമിഷയെ പ്രകോപിപ്പിച്ചത്. ഇപ്പോള്‍ വീണ്ടും റിയാസിനെക്കുറിച്ചുള്ള ചോദ്യവുമായി ഒരാള്‍ വന്നിരിക്കുകയാണ്. റിയാസ് സലീമിന്റെ കേസ് നിങ്ങള്‍ ഏറ്റെടുക്കുമോ, എങ്ങനെയാണ് എപ്പോഴും തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കാന്‍ തോന്നുന്നത്..നിങ്ങളുടെ ഫ്രണ്ടല്ലേ ഉപദേശിച്ച് നന്നാക്കി കൂടെ എന്നാണ് മെസേജ്..ഇതിന് തക്ക മറുപടിയാണ് നിമിഷ നല്‍കിയിരിക്കുന്നു

ആ ചോദ്യം വേണ്ട...
പലപ്പോഴും നിമിഷ ഇത്തരം കാര്യങ്ങളൊന്നും തന്നോട് ചോദിക്കേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രൂക്ഷമായിട്ടാണ് നിമിഷ പ്രതികരിച്ചത്. ഞാന്‍ പലതും ചെയ്യും അതിനൊക്ക് നിന്നെ ബോധിപ്പക്കണോ എന്നാണ് നിമിഷ ചോദിച്ചത്. നിന്റെ തന്തയാണോ എന്റെ ബില്ലടയ്ക്കുന്നതെന്നും നിമിഷ റിപ്ലൈ മെസേജിന് റിപ്ലൈ ചെയ്തത്....ചില കരുതുന്നത് അവരുടെ തന്തയാണ് എനിക്ക് ചെലവിന് തരുന്നതെന്നാണെന്നും നിമിഷ മറുപടി പറയുന്നു...

തുടക്കം...
റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയത്തിന് ആരതി ഡിസൈൻ ചെയ്ത ലഹങ്കയുടെ ഡിസൈനുമായി ബന്ധപ്പെട്ടാണ് റിയാസ് ആരതിക്കെതിരെ രംഗത്തെത്തിയത്. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് ആരോപണവുമായി ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനർ സ്ഥാപനം രംഗത്തെത്തിയിരുന്നു. ഇത് റിയാസ് പങ്കുവെച്ചു. ഒടുവിൽ തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ആരതി പൊടിക്കുണ്ടായ വേദനയിൽ ക്ഷമ ചോദിക്കുകയാണെന്നും വ്യക്തമാക്കി സ്ഥാപനം വിശദീകരണ കുറിപ്പ് പങ്കുവെച്ചിരുന്നു. റിയാസ് വിവാദത്തിാലവുമ്പോൾ നിമിഷയോട് ആ വിഷയത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അത്തരം ചോദ്യങ്ങൾ വേണ്ട എന്ന് നിമി നേരത്തെ പറഞ്ഞതാണ്..












Click it and Unblock the Notifications