'നീ ഏതാണ്, ഇംഗ്ലീഷ് ആക്സന്റ് കോമഡിയായിട്ടുണ്ട്'; പറപ്പിച്ച് നിമിഷ, മറുപടി വൈറൽ
കൊച്ചി: ബിഗ് ബോസ് സീസൺ മലയാളം 4 ലൂടെയാണ് മോഡൽ കൂടിയായ നിമിഷ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടക്കത്തിൽ തന്നെ വളരെ മികച്ച പ്രകടനങ്ങളായിരുന്നു താരം കാഴ്ച വെച്ചത്. നിമിഷയുടെ ഫെമിനിസ്റ്റ് പുരോഗമന നിലപാടുകൾക്കെല്ലാം വളരെ വലിയ കൈയ്യടി ലഭിച്ചിരുന്നു.
തനിക്ക് തോന്നുന്നത് ആരേയും ഭയക്കാതെ പറയുന്നൊരാൾ കൂടിയാണ് നിമിഷ. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് നിമിഷ നൽകിയ മറുപടിയാണ് ഏറെ ചർച്ചയാകുന്നത്.

താൻ ദുബായിൽ എത്തിയതായി നിമിഷ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരത്തിന്റെ ദുബായ് വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം തനിക്ക് പുതിയൊരു ജോലി ലഭിച്ചതായി നിമിഷ പറഞ്ഞു. റിയൽ എസ്റ്റേറ്റ് മേഖലയിൽ സെയിൽസ് മാനേജർ ആയിട്ടാണ് ജോലി ലഭിച്ചതെന്നായിരുന്നു നിമിഷ അറിയിച്ചത്.

പുതിയ ജോലി ലഭിച്ചെങ്കിലും മോഡൽ എന്ന നിലയിലും ഫിറ്റ്നെസ് കോച്ച് എന്ന നിലയിലുമൊക്കെയുള്ള തൻറെ ജോലിയുമായി മുന്നോട്ട് പോകുമെന്നും നിമിഷ വ്യക്തമാക്കിയിരുന്നു. നിയമ ബിരുദധാരിയാണ് നിമിഷ. അടുത്തിടെയാണ് താൻ ബിരുദം നേടിയ കാര്യം നിമിഷ പങ്കിട്ടത്. എന്നാൽ
നിയമ ബിരുദം നേടിയിട്ടും സെയിൽസ് മാനേജർ ജോലി എന്തിന് തിരഞ്ഞെടുത്തുവെന്നായിരുന്നു ആരാധകരിൽ പലരും ചോദിച്ചത്.

'പൈസ മുഖ്യം ബിഗിലേ', എന്നായിരുന്നു ഇതിനോട് നിമിഷ പ്രതികരിച്ചത്.
തന്റെ ജീവിത കാലം മുഴുവൻ ഒരു കാര്യം മാത്രം ചെയ്ത് ജീവിക്കും എന്ന പ്ലാൻ ഉള്ളൊരാൾ അല്ല താൻ. കരിയറും ജോബും എല്ലാം തീർച്ചയായും ഞാൻ മാറ്റിക്കൊണ്ടേയിരിക്കും എന്നും നിമിഷ മറുപടി നൽകി.

നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്ന ആളാണ് നിമിഷ. ഹിന്ദിയും ഇംഗ്ലീഷും കന്നഡയും മലയാളവുമെല്ലാം മാറി മാറി നിമിഷ സംസാരിക്കാറുണ്ട്. ഇതെങ്ങനെ സാധിക്കുവെന്ന ചോദ്യത്തിന് ഭാഷ പഠിച്ചെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ട് ആണ് ഇവയെല്ലാം പഠിച്ചെടുത്തതെന്നും ആരാധകരുടെ ചോദ്യത്തിന് നിമിഷ മറുപടി നൽകി.

5 ഭാഷ അറിയുന്നത് തന്റെ പുതിയ ജോലിക്ക് ഏറെ സഹായകമാണെന്നും അതുകൊണ്ട് കൂടിയാണ് എനിക്ക് മികച്ച ശമ്പളത്തിൽ ഈ ജോലി ലഭിച്ചതെന്നും നിമിഷ പറയുന്നു. ഇതിനിടയിലാണ് ഒരാൾ നിമിഷയുടെ ഭാഷയെ പരിഹസിച്ച് രംഗത്തെത്തിയത്. നിങ്ങളാരാണ്, നിങ്ങലുടെ ആക്സൻറ് തമാശ ആയിട്ടുണ്ട്. ഏത് ആക്സന്റ് ആണ് നിങ്ങൾ സംസാരിക്കുന്നത്? എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഗൂഗിൾ മൈ നെയിം ബിച്ച്', എന്നാണായിരുന്നു. നിമിഷ നൽകിയ മറുപടി.

മുൻപും തന്റെ ഭാഷയെ കളിയാക്കിയ ആൾക്ക് നിമിഷ ചുട്ട മറുപടി നൽകിയിട്ടുണ്ട്. 'നിങ്ങളുടെ ഫേയ്ക്ക് അമേരിക്കൻ ആക്സന്റ് സഹിക്കാൻ പറ്റുന്നില്ല. സാധാരണ പോലെ സംസാരിക്കാൻ ശ്രമിക്കൂ. നിങ്ങളുടെ രീതിക്ക് പറയുന്നതിൽ തെറ്റില്ല. പക്ഷേ അമേരിക്കക്കാരി ആകാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കൂ, നിങ്ങൾക്ക് ഒരിക്കലും അമേരിക്കക്കാരി ആകാൻ പറ്റില്ല'
എന്നായിരുന്നു പരിഹാസം.

ഇതിന് 'നിങ്ങളുടെ തലയിൽ തോക്ക് വെച്ച് നിർബന്ധമായും എന്റെ സ്റ്റോറികൾ കാണണമെന്ന് ആരും പറയുന്നില്ല. ഞാൻ പറയുന്നത് കേൾക്കാൻ നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ എന്റെ സ്റ്റോറികൾ നോക്കാൻ നിൽക്കേണ്ടതില്ല, സിമ്പിൾ',
എന്നായിരുന്നു അന്ന് നിമിഷ നൽകിയ മറുപടി.
( ചിത്രങ്ങൾ-നിമിഷ ഇൻസ്റ്റഗ്രാം)












Click it and Unblock the Notifications