Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതാണല്ലോ ഇപ്പോള്‍ എന്റെ പണി..! ചാറ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ടുമായി കലിപ്പില്‍ നിമിഷ

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ഒരുപക്ഷേ ഇത്രയേറെ ചര്‍ച്ചയായൊരു സീസണ്‍ വേറെ ഉണ്ടോ എന്നുപോലും സംശയമാണ്. ശരിക്കും ഷോയല്ല ചര്‍ച്ചയായത് ഷോയിലെ മത്സരാര്‍ത്ഥികള്‍ ആണ്. അതുകൊണ്ടാണ് ഷോ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും മത്സരാര്‍ത്ഥികളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടന്ന സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. വിജയിച്ച മത്സരാര്‍ത്ഥിയെക്കാളും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് ആരാധകരുണ്ടായ സീസണ്‍, പാതിവഴിയില്‍ വെച്ച് ഷോ വിട്ട് ഇറങ്ങിയ മികച്ച പിന്തുണയുള്ള മത്സരാര്‍ത്ഥി ഉണ്ടായ സീസണ്‍.. അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ചവര്‍ ...അങ്ങനെ വ്യത്യസ്തമായ ഒരു സീസണ്‍ ആയിരുന്നു.

1

റോബിന്‍, ജാസ്മിന്‍, റിയാസ്, നിമിഷ ഇവരൊക്കെയാണ് ഇപ്പോഴും സോഷ്യല്‍മീഡിയ ആഘോഷമാക്കുന്ന താരങ്ങള്‍. ഇവര്‍ക്ക് ധാരാളം ആരാധകരമുണ്ട്. നിമിഷ ഷോയില്‍ ഉണ്ടാകുമ്പോള്‍ തന്നെ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പറയുന്ന ഒരാളായിരുന്നു. അതേ നിലപാട് തന്നെയാണ് ഷോയ്ക്ക് പുറത്തുവന്നപ്പോഴും നിമിഷ പിന്തുടരുന്നത്. പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പറയും. ബിഗ്‌ബോസില്‍ വെച്ച് നിമിഷയും ലക്ഷ്മിപ്രിയയും തമ്മില്‍ വലിയ വഴക്കുകള്‍ നടന്നിരുന്നു..പുറത്തുവന്ന ശേഷവും ലക്ഷ്മിപ്രിയയോടുള്ള വിയോജിപ്പ് താരം വ്യക്തമാക്കിയിരുന്നു..

2

സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് നിമിഷ. തന്റെ വിശേഷങ്ങൾ നിമിഷ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റ​ഗ്രാമിലെ ക്യൂ ആന്റ് ഏയിലൂടെ ആരാധകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടികൊടുക്കാറുണ്ട്. മോശം ഉദ്ദേശ്യത്തിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയും താരം കൊടുക്കാറുണ്ട്. ഇപ്പോൾ താരം തനിക്ക് വന്ന ഒരു മെസേജിന്റെ സ്ക്രീൻഷോർട്ടാണ് പങ്കിട്ടിരിക്കുന്നത്. ഇത്തിരി കലിപ്പിലാണ് താരം....

3

താരത്തിന് വന്ന മെസേജ് ബി​ഗ്ബോസിനെക്കുറിച്ചാണ്. നിമിഷയുമായി ഒരു അപ്പോയിൻമെന്റ് വേണം എന്ന് പറഞ്ഞാണ് മെസേജ് തുടങ്ങുന്നത്. പിന്നീട് തനിക്ക് ബി​ഗ്ബോസ് മലയാളത്തിന്റെ അടുത്ത സീസണിൽ പങ്കെടുക്കണമെന്നും അതിന് തന്നെ സഹായിക്കാമോ എന്നുമാണ് ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് അല്പം ദേഷ്യത്തിലാണ് നിമിഷ മെസേജ് അയച്ചത്.. ആളുകളെ ബി​ഗ്ബോസിൽ എത്താൻ സഹായിക്കലാണല്ലോ തന്റെ പണി, എനിക്ക് വേറെ പണിയൊന്നുമില്ലെന്നാണ് നിങ്ങൾ കരുതിയത് എന്നാണ് നിമിഷ മറുപടി നൽകിയത്.

4

ഇതിന് മുമ്പും ഇത്തരം ശല്യപ്പെടുകത്തുന്ന മെസേജുകളുടെ സ്ക്രീൻഷോർട്ട് എടുത്ത് താരം പങ്കുവെച്ചിട്ടുണ്ട്. റിയാസുമായി ബന്ധപ്പെട്ട ഒരു വിവാദത്തെക്കുറിച്ച് ചോദിച്ച് ഒരാൾ അയച്ച മെസേജാണ് നിമിഷ പങ്കുവെച്ചിരുന്നത്. റിയാസിന്റെ ഇന്റര്‍വ്യൂവില്‍ ഫെമിനിസ്റ്റായ റിയാസ് ആരതി പൊടിയെ കുറിച്ച് പറഞ്ഞത് കേട്ടിരുന്നോ. നിങ്ങളൊക്കെ ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങി, അത് ഷോ ആണെന്നൊക്കെ മനസ്സിലാക്കി ലൈഫ് അടിപൊളിയായി മുന്നോട്ട് പോകുന്നു, പക്ഷേ ഈ റിയാസ് വാ തുറന്നാല്‍ റോബിനെ കുറ്റം പറയലും കളിയാക്കലും മാത്രം ആണ്,' എന്നാണ് നിമിഷയ്ക്ക് ഒരാള്‍ അയച്ച മെസേജ്. പക്ഷേ ആരതിയെ പറഞ്ഞത് മോശമായിപ്പോയെന്നും മെസേജില്‍ പറയുന്നുണ്ട്.. ഫ്രണ്ട് ആയതുകൊണ്ട് പറഞ്ഞതാണെന്നും ഇവര്‍ പറയുന്നു.

5

മാഡം, എനിക്ക് അവന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ഞാന്‍ അത് ശ്രദ്ധിക്കുന്നുമില്ല. അതെന്റെ പ്രശ്‌നമല്ല, ഞാന്‍ എന്റെ ജീവിതം ജീവിക്കുന്ന തിരക്കിലാണ്, ഇത്തരം കാര്യങ്ങള്‍ ദയവ് ചെയ്ത് എനിക്ക് അയക്കരുത്, ഇത് ആവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങളെ ബ്ലോക്ക് ചെയ്യുമെന്നും നിമിഷ പറയുന്നു. ഈ കാര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അയക്കാന്‍ ഉദ്ദേശിക്കുന്ന ആരെങ്കിലും ഉണ്ടേല്‍ ബ്ലോക്ക് ചെയ്യുമെന്നും നിമിഷ പറഞ്ഞു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+