Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ബിഗ് ബോസിലേക്കോ..? നിമിഷ പറഞ്ഞ മറുപടി കേട്ടോ..; അമ്പരന്ന് ആരാധകരും

ദില്‍ഷയാണ് കഴിഞ്ഞ തവണ ബിഗ് ബോസില്‍ കിരീടം ചൂടിയത്. മലയാളം ബിഗ് ബോസില്‍ ആദ്യമായാണ് ഒരു സ്ത്രീ വിജയി ആകുന്നത്

nimisha

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചെങ്കിലും അതിലെ മത്സരാര്‍ത്ഥികള്‍ ഇപ്പോഴും സജീവമായി തന്നെ ലൈം ലൈറ്റില്‍ നില്‍ക്കുന്നുണ്ട്. പൊതുപരിപാടികളിലൂടേയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടേയും ആരാധകരുമായി നിരന്തരം സംവദിക്കുന്നവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ താരങ്ങള്‍. ഇതില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍, ജാസ്മിന്‍ എം മൂസ, നിമിഷ എന്നിവര്‍.

റോബിന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയ താരങ്ങളിലൊരാളാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും ആരാധകരുടെ എണ്ണത്തില്‍ മുന്‍പന്തിയിലാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇതിനോടകം കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിട്ടുണ്ട്.

റോബിനെതിരെ ഉറച്ച് നിന്ന നിമിഷയും ജാസ്മിനും

റോബിനെതിരെ ഉറച്ച് നിന്ന നിമിഷയും ജാസ്മിനും

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ റോബിന്‍ രാധാകൃഷ്ണന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിനും നിമിഷയും. ഷോ കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടേയും ഇവര്‍ തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ പ്രോമോ വീഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

സീസണ്‍ 5 ലും റോബിന്‍ തരംഗം

സീസണ്‍ 5 ലും റോബിന്‍ തരംഗം

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രോമോയില്‍ റോബിന്‍ റഫറന്‍സ് ഉള്ള ഡയലോഗൊക്കെയുണ്ടായിരുന്നു. ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലും റോബിന്‍ ഇംപാക്ട് ഉണ്ടാക്കും എന്നായിരുന്നു റോബിന്‍ ഫാന്‍സ് പറഞ്ഞത്. ഇതിന് പിന്നാലെ നിമിഷയോട് ബിഗ് ബോസ് സീസണ്‍ 5 നെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എ സെഷനില്‍ ഒരാളോട് ചോദിച്ചിരുന്നു. ഇതിന് നിമിഷ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ജീവിതത്തിലെ വലിയ മാറ്റമെന്ന് നിമിഷ

ജീവിതത്തിലെ വലിയ മാറ്റമെന്ന് നിമിഷ

2023 ഫെബ്രുവരി 24 ന് എന്റെ ജീവിതം എങ്ങനെ മാറി എന്നതിനെ കുറിച്ച് ഒരിക്കല്‍ ഞാന്‍ നിങ്ങളോട് പറയും എന്നായിരുന്നു നിമിഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്ക് വെച്ചിരുന്നത്. ഇതിന് മറുപടിയെന്നോണം നിമിഷയോട് ബിഗ് ബോസ് സീസണ്‍ 5 പകുതിയാകുമ്പോള്‍ ഒരു ഗസ്റ്റ് എന്‍ട്രി എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇതിന് നിമിഷ നല്‍കിയ മറുപടി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.

ഒന്നുകൊണ്ട് തന്നെ മതിയായി

ഒന്നുകൊണ്ട് തന്നെ മതിയായി

ഒരെണ്ണത്തിന് പോയ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടില്ല. പിന്നെയാണ് എന്നാണ് ചിരിക്കുന്ന സ്‌മൈലിയോടെ നിമിഷ നല്‍കിയിരിക്കുന്ന മറുപടി. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 മാര്‍ച്ച് അവസാനത്തോടെ തുടങ്ങുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണയും മോഹന്‍ലാല്‍ തന്നെയായിരിക്കും ഷോയുടെ അവതാരകന്‍ എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ ആരൊക്കെ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

ചരിത്രം രചിച്ച ദില്‍ഷ

ചരിത്രം രചിച്ച ദില്‍ഷ

മാര്‍ച്ച് 26 ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ലോഞ്ച് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ദില്‍ഷ പ്രസന്നന്‍ ആണ് കിരീടം ചൂടിയത്. മലയാളം ബിഗ് ബോസ് സീസണിന്റെ ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു വനിതാ മത്സരാര്‍ത്ഥി ബിഗ് ബോസ് കിരീടം ചൂടുന്നത്. ബ്ലെസ്ലിയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ രണ്ടാം സ്ഥാനം നേടിയത്. റിയാസ് സലീം ആയിരുന്നു സെക്കന്റ് റണ്ണറപ്പ്.

സീസണ്‍ 5 ല്‍ ഇവര്‍?

സീസണ്‍ 5 ല്‍ ഇവര്‍?

അതേസമയം ഇതിനോടകം ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുട്യൂബര്‍ സായ് കൃഷ്ണ, ദിയ കൃഷ്ണ, പാലാ സജി, മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധുവും നടിയുമായ ആരതി പൊടി, നടി ബീനാ ആന്റണി, ശില്‍പ ബാല, തുടങ്ങിയവര്‍ ഇത്തവണ ബിഗ് ബോസിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+