Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ ശരിയാകും, ഇതും കടന്നുപോകും..'; ആകെ നിരാശയില്‍ നിമിഷ! അന്ന് പറഞ്ഞ അതേ കാരണമോ?

ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് എയിലൂടെ നിമിഷ ആളുകളുടെ ചോദ്യങ്ങള്‍ മറുപടി നല്‍കാറുണ്ട്, വളരെ സജീവമായി സോഷ്യല്‍മീഡിയിയില്‍ ഇടപെടുന്ന നിമിഷ ഇപ്പോള്‍ അത്ര സജീവമല്ല.

nimisha

ബിഗ്‌ബോസ് മലയാളം സീസണ്‍ 4. ഇത്ര പ്രത്യേകതയുള്ള മറ്റൊരു സീസണ്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. മത്സരാര്‍ത്ഥികളില്‍ ഉള്‍പ്പെടെ ആ മാറ്റം നമ്മള്‍ കണ്ടതുമാണ്. ബിഗ്‌ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ആ സീസണെക്കുറിച്ച് അതിലെ ചില മത്സരാര്‍ത്ഥികളെക്കുറിച്ചുമാണ്. റോബിന്‍ ജാസ്മിന്‍ റിയാസ്, നിമിഷ, ദില്‍ഷ എന്നിവെരക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും സജീവമാണ്.

ഇവരൊക്കെ സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ ആരാധകരുമായി വിശേഷം പങ്കുവെയ്ക്കാറുമുണ്ട്. നിമിഷ അത്തരത്തില്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന വ്യക്തിയാണ്. ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് എയിലൂടെ നിമിഷ ആളുകളുടെ ചോദ്യങ്ങള്‍ മറുപടി നല്‍കാറുണ്ട്, വളരെ സജീവമായി സോഷ്യല്‍മീഡിയിയില്‍ ഇടപെടുന്ന നിമിഷ ഇപ്പോള്‍ അത്ര സജീവമല്ല.

നിമിഷ വിഷമത്തിലാണോ...

നിമിഷ വിഷമത്തിലാണോ...

താരം കുറച്ച് വിഷമത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തോ ഒരു ദുഖം നിമിഷയ്ക്കുണ്ടെന്ന് ആരാധകര്‍ പറയുന്നു.. നിമഷ അത്ര സന്തോഷത്തിലല്ല എന്ന സൂചന തന്നെയാണ് നിമിഷയും നല്‍കുന്നത്. താരം തന്റെ ആരാധകരുടെ ചോദ്യത്തിന് നല്‍കിയ ഉത്തരത്തില്‍ ആ സൂചനയുണ്ട്. താരം പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് മറുപടിയായാണ് താൻ അത്ര സന്തോഷത്തിലല്ല എന്ന് താരം സൂചിപ്പിച്ചത്.

ആദ്യമായിട്ടാണ് ഇങ്ങനെ...

ആദ്യമായിട്ടാണ് ഇങ്ങനെ...

ആദ്യമായാണ് നിമിഷ ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറി മാത്രം പോസ്റ്റ് ചെയ്തു കാണുന്നത് എന്ന ഒരു കമന്റിനാണ് താൻ വൈകാരികമായി തളർന്നുപോയി എന്ന തരത്തിൽ നിമി മറുപടി നൽകിയിരിക്കുന്നത്. തനിക്ക് സ്വയം ഒന്നും പോസ്റ്റ് ചെയ്യാൻ പോലും കഴിയാത്ത രീതിയിൽ‌ താൻ വൈകാരികമായ വിഷമിത്തിലാണ് പക്ഷേ എല്ലാം ശരിയാണ്, ഇതും കടന്നുപോകും എന്നാണ് നിമി പറഞ്ഞിരിക്കുന്നത്. എന്നാൽ എന്താണ് വിഷമത്തിന് കാരണം എന്ന് നിമിഷ പറഞ്ഞിട്ടില്ല..

ജോലിയാണോ ആ കാരണം...

ജോലിയാണോ ആ കാരണം...

നേരത്തെ തന്റെ ജോലി കാരണം മറ്റൊന്നുനും സമയം കിട്ടുന്നില്ല. അതിനാലാണ് ഇൻസ്റ്റ​ഗ്രാംമിൽ സജീവമല്ലാത്തത് എന്ന് താരം പറഞ്ഞിരുന്നു.

നിമിഷയുടെ സംസാരം മിസ് ചെയ്യുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ജോലി തിരക്ക് മൂലമാണ് കൂടുതല്‍ സമയം ചെലവിടാന്‍ സാധിക്കാത്തത് എന്നാണ് നിമിഷ പറയുന്നത്...ജാസ്മിന്‍ നടത്തിയതുപോലെ ജോലിയിൽ നിന്ന് വാക് ഔട്ട് നടത്തേണ്ട അവസ്ഥയാകുമെന്നാ തോന്നുത് എന്നും നിമിഷ പറഞ്ഞിരുന്നു.

അന്ന് പറഞ്ഞത്..

അന്ന് പറഞ്ഞത്..

ഇപ്പോള്‍ തനിക്ക് ഇറങ്ങണമെന്ന് താന്‍ എച്ച് ആറിനോട് പറഞ്ഞെന്നും അയ്യോ അങ്ങനെ പറയല്ലേ നിമിഷ എന്നായിരുന്നു മറുപടിയെന്നും നിമിഷ പറഞ്ഞിരുന്നു . എല്ലാം തന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്നും ആരാധകർക്ക് തന്റെ സ്വഭാവം അറിയാവുന്നത് ആണല്ലോ എന്ന് നിമിഷ ആരാധകരോട് ചോദിച്ചിരുന്നു. അതേസമയം തനിക്ക് ജോലി ബോറടിച്ചിട്ടില്ലെന്നും നിമിഷ പറയുന്നുണ്ട്.

എന്തും സംഭവിക്കാം.. കാത്തിരിപ്പ്..

എന്തും സംഭവിക്കാം.. കാത്തിരിപ്പ്..

ജോലി രാജി വെച്ചേക്കാമെന്ന സൂചനയും നൽകിയിരുന്നു. ഒരുപക്ഷേ ഈ മാസം അവസാനം രാജി വെച്ചേക്കാം ചിലപ്പോള്‍ വെയ്ക്കില്ല എന്നും ആണ് നിമിഷ പറഞ്ഞത്. ജോലി രാജി വെയക്കുന്നത് ചെറിയ കാര്യമല്ല അതിനെക്കുറിച്ച് വളരെ ആലോചിക്കണമെന്നും നിമിശഷ പറഞ്ഞിരുന്നു. വിദേശത്ത് പണിയെടുക്കുമ്പോൾ ജോലി മാറുന്നത് ഇന്ത്യയിൽ ഉള്ളപോലെ എളുപ്പമല്ലെന്നും അതേക്കുറിച്ച് വളരെ ആലോചിക്കണമെന്നും നിമിഷ പറഞ്ഞത്. എന്തായാലും നിമിഷയുടെ ഈ മൗനത്തിൽ ആകെ വിഷമത്തിലായത് ആരാധകരാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+