Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ കയ്യിലിരുപ്പ് കൊണ്ടാണ്, നിങ്ങൾക്ക് അറിയാലോ എന്റെ സ്വഭാവം'; ആകെ പെട്ട അവസ്ഥയിൽ നിമിഷ

ജാസ്മിനും നിമിഷയും ബിഗ്‌ബോസില്‍ വെച്ച് നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തുവന്നതിന് ശേഷവും ഇവര്‍ ഈ സൗഹൃദം തുടരുന്നുണ്ട്.

Nimisha

ബിഗ്‌ബോസ് മലയാളം സീസണ്‍ ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ സീസണ്‍ ആയിരുന്നു. ഏറ്റവും വലിയ പ്രത്യേക മത്സരാര്‍ത്ഥികള്‍ തന്നെയായിരുന്നു. പിന്നെ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയായി ഇന്നും ബിഗ്‌ബോസ് മലയാളം സീസണ്‍ 4നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല.

റോബിന്‍, ജാസ്മിന്‍, നിമിഷ, റിയാസ് തുടങ്ങിയ മത്സരാര്‍ത്ഥികള്‍ക്ക് ഷോയില്‍ നിന്ന് വലിയ ആരാധകരെയാണ് ലഭിച്ചത്. റോബിന്റെ ആരാധകര്‍ അത്രത്തോളമാണ്. അതുപോലെ തന്നെ നിമിഷയ്ക്കും ധാരാളം ആരാധകരുണ്ട്. തന്റെ ആരാധകരുമായി നിമിഷ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ഇന്‍സ്റ്റഗ്രാമിസെ ക്യൂ ആന്റ് എയിലൂടെയാണ് നിമിഷ ആരാധകരുമായി സംസാരിക്കാറുള്ളത്. ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരിക്കുകയാണ് നിമിഷ. എന്താണ് നിമിഷ പറഞ്ഞ അക്കാര്യമെന്ന് നോക്കാം....

അങ്ങനെ ഒരു അവസ്ഥ വരുമോ...

അങ്ങനെ ഒരു അവസ്ഥ വരുമോ...

നിമിഷ ഇപ്പോള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. അവിടത്തെ വിശേഷങ്ങള്‍ നിമിഷ പങ്കുവെയ്ക്കാറുണ്ട്. നിമിഷ സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിമിഷയുടെ സംസാരം മിസ് ചെയ്യുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ജോലി തിരക്ക് മൂലമാണ് കൂടുതല്‍ സമയം ചെലവിടാന്‍ സാധിക്കാത്തത് എന്നാണ് നിമിഷ പറയുന്നത്. നിമിഷ സംസാരിക്കുന്നത് കേള്‍ക്കുന്നത് ഒരു പതിവായി അതുകൊണ്ട് നിമിഷ സംസാരിക്കാതിരിക്കുന്നത് ബുദ്ധിമുട്ടാണ് എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. ഇങ്ങനെ ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് ഇടയിലാണ് നിമിഷ പ്രധാനപ്പെട്ട കാര്യം പറഞ്ഞത്...

നിമിഷയും ജാസ്മിനും...

നിമിഷയും ജാസ്മിനും...

ജാസ്മിനും നിമിഷയും ബിഗ്‌ബോസില്‍ വെച്ച് നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തുവന്നതിന് ശേഷവും ഇവര്‍ ഈ സൗഹൃദം തുടരുന്നുണ്ട്. ബിഗ്‌ബോസില്‍ ഫൈനലില്‍ എത്തി വിജയിക്കും എന്ന് ആരാധകര്‍ കരുതിയിരുന്ന വ്യക്തിയായിരുന്നു ജാസ്മിൻ. എന്നാല്‍ ഷോ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ജാസ്മിന്‍ പുറത്തുപോവുകയായിരുന്നു. ഇപ്പോള്‍ ജാസ്മിനെ പോലെ വാക്ക് ഔട്ട് നടത്തേണ്ട അവസ്ഥയിലാണ് താന്‍ ഉള്ളതെന്നാണ് നിമിഷ പറയുന്നത്.

ആ സംസാരം...

ആ സംസാരം...

നിമിഷയുടെ ജോലിയെക്കുറിച്ച് ഒരാള്‍ ചോദിച്ച ചോദ്യത്തിനായിരുന്നു നിമിയുടെ ഉത്തരം. താങ്കളുടെ ജോലി എങ്ങനെ പോകുന്നവെന്നായിരുന്നു ചോദ്യം..ജാസ്മിന്‍ നടത്തിയതുപോലെ വാക് ഔട്ട് നടത്തേണ്ട അവസ്ഥയാകുമെന്നാ തോന്നുത് ഗയ്‌സ് എന്നാണ് നിമിഷ മറുപടി നല്‍കിയത്. എച്ച് ആറുമായി ഉണ്ടായ തന്റെ സംസാരത്തെക്കുറിച്ചും നിമിഷ പറയുന്നു.

എല്ലാം കയ്യിലിരുപ്പ് കൊണ്ട്...

എല്ലാം കയ്യിലിരുപ്പ് കൊണ്ട്...

ഇപ്പോള്‍ തനിക്ക് ഇറങ്ങണമെന്ന് താന്‍ എച്ച് ആറിനോട് പറഞ്ഞെന്നും അയ്യോ അങ്ങനെ പറയല്ലേ നിമിഷ എന്നായിരുന്നു മറുപടിയെന്നും നിമിഷ പറയുന്നു. എല്ലാം തന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്നും നിങ്ങള്‍ക്ക് എന്റെ സ്വഭാവം അറിയാവുന്നത് ആണല്ലോ എന്ന് നിമിഷ ആരാധകരോട് ചോദിക്കുന്നുമുണ്ട്...

അത് എളുപ്പമല്ല..

അത് എളുപ്പമല്ല..

അതേസമയം തനിക്ക് ജോലി ബോറടിച്ചിട്ടില്ലെന്നും സമയം കിട്ടുന്നില്ലെന്നുമാണ് നിമിഷ പറയുന്നത്. ഇതുവരെ ജോലി രാജിവെച്ചിട്ടിട്ടില്ലെന്നും ഒരുപക്ഷേ ഈ മാസം അവസാനം രാജി വെച്ചേക്കാം ചിലപ്പോള്‍ വെയ്ക്കില്ല എന്നും അവര്‍ പറയുന്നു. ജോലി രാജി വെയക്കുന്നത് ചെറിയ കാര്യമല്ല അതിനെക്കുറിച്ച് വളരെ ആലോചിക്കണമെന്നും നിമി പറഞ്ഞു. വിദേശത്ത് പണിയെടുക്കുമ്പോൾ ജോലി മാറുന്നത് ഇന്ത്യയിൽ ഉള്ളപോലെ എളുപ്പമല്ലെന്നും നിമിഷ പറയുന്നു. അതേക്കുറിച്ച് വളരെ ആലോചിക്കണമെന്നും നിമിഷ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+