' ടോക്‌സിക്കായ ആളുകളെ ഞാനെന്റെ ജീവിതത്തിലേക്ക് അടുപ്പിക്കാറില്ല': ചോദ്യങ്ങൾക്ക് ഉത്തരവുമായി നിമിഷ
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥി ആയിരുന്നു നിമിഷ. എല്ലാ കാര്യത്തിലും തന്റേതായ നിലപാട് എടുത്ത മത്സരാര്‍ത്ഥി കൂടിയായിരുന്നു നിമിഷ. ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ലക്ഷ്മി പ്രിയയുമായി പലതവണ നിമിഷ കൊമ്പുകോര്‍ത്തിട്ടുണ്ട്. ബിഗ്‌ബോസിനകത്ത് കണ്ടന്റ് ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു വ്യക്തി തന്നെയായിരുന്നു നിമിഷ.
ബിഗ്‌ബോസിന് പുറത്തിറങ്ങശേഷവും സോഷ്യല്‍മീഡിയയില്‍ സജീവമാണ് നിമിഷ. കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിമിഷ ഉത്തരം നല്‍കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു ഫാന്‍ ചോദിച്ച ചോദ്യത്തിന് നിമിഷ ഉത്തരം നല്‍കിയിരിക്കുകയാണ്. എന്താണ് ആ ചോദ്യമെന്നും നിമിഷ നല്‍കിയ ഉത്തരം എന്താണ് എന്നും അറിയാം..

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ആണ് നിമി ഉത്തരം നല്‍കിയത്. നിങ്ങളുടെ തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യം എന്താണ് എന്നായിരുന്നു. ചോദ്യം എന്നാല്‍ ഒരുപാട് അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ഉത്തരമാണ് നിമിഷ നല്‍കിയത്.

ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് ടോക്‌സിക്ക് ആയ ആള്‍ക്കാരുടെ ഒഴിവാക്കാറുണ്ട് എന്നായിരുന്നു നിമിഷ നല്‍കിയ മറുപടി. അതുപോലെ താന്‍ ഒരുപാട് വെള്ളം കുടിക്കാറുണ്ടെന്നും. താന്‍ തന്റെ കാര്യം നോക്കാറുണ്ടെന്നും നിമിഷ പറഞ്ഞു..ഇതിന് മുമ്പും ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് നിമിഷ മറുപടി നല്‍കിയിട്ടുണ്ട്..

നേരത്തെ റിയാസിന്റെ വിഷയം വന്നപ്പോഴും നിമിഷയോട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. നിമിഷ. റിയാസ്, ജാസ്മിൻ എന്നിവർ ബിഗ്‌ബോസിലെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായിരുന്ന റോബിൻ വിവാഹം ചെയ്യാൻ പോകുന്ന ആരതി പൊടിയെക്കുറിച്ച് മോശമായി സംസാരിച്ച് റിയാസ് വിവാദത്തിൽ ആയിരുന്നു. പിന്നാലെ ഈ വിഷയത്തിൽ നിമിഷയുടെ നിലപാട് എന്താണ് നിരവധി പേർ ചോദിച്ചിരുന്നു.

തന്നോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ച് മെസേജ് അയച്ച ഒരു സ്ത്രീക്ക് നൽകിയ മറുപടിയാണ് നിമിഷ പങ്കുവെച്ചത്. 'റിയാസിന്റെ ഇന്റര്‍വ്യൂവില്‍ ഫെമിനിസ്റ്റായ റിയാസ് ആരതി പൊടിയെ കുറിച്ച് പറഞ്ഞത് കേട്ടിരുന്നോ. നിങ്ങളൊക്കെ ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങി, അത് ഷോ ആണെന്നൊക്കെ മനസ്സിലാക്കി ലൈഫ് അടിപൊളിയായി മുന്നോട്ട് പോകുന്നു, പക്ഷേ ഈ റിയാസ് വാ തുറന്നാല്‍ റോബിനെ കുറ്റം പറയലും കളിയാക്കലും മാത്രം ആണ്,' എന്നാണ് നിമിഷയ്ക്ക് ഒരാള്‍ അയച്ച മെസേജ്. പക്ഷേ ആരതിയെ പറഞ്ഞത് മോശമായിപ്പോയെന്നും മെസേജില്‍ പറയുന്നുണ്ട്.. ഫ്രണ്ട് ആയതുകൊണ്ട് പറഞ്ഞതാണെന്നും ഇവര്‍ പറയുന്നു. ഈ മെസേജിന് ആണ് നിമിഷ മറുപടി കൊടുത്തത്.

മാഡം, എനിക്ക് അവന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ഞാന്‍ അത് ശ്രദ്ധിക്കുന്നുമില്ല. അതെന്റെ പ്രശ്‌നമല്ല, ഞാന്‍ എന്റെ ജീവിതം ജീവിക്കുന്ന തിരക്കിലാണ്, ഇത്തരം കാര്യങ്ങള്‍ ദയവ് ചെയ്ത് എനിക്ക് അയക്കരുത്, ഇത് ആവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങളെ ബ്ലോക്ക് ചെയ്യുമെന്നും നിമിഷ പറയുന്നു. ഈ കാര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അയക്കാന്‍ ഉദ്ദേശിക്കുന്ന ആരെങ്കിലും ഉണ്ടേല്‍ ബ്ലോക്ക് ചെയ്യുമെന്നും നിമിഷ പറഞ്ഞു. ഇത്തരത്തിൽ തന്നോട് ആരാധകർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും നിമിഷ മറിപടി നൽകാറുണ്ട്.
തന്റെ സ്കൂൾ ലൈഫിൽ നേരിട്ട അനുഭവത്തെക്കുറിച്ചും നിമിഷ പറഞ്ഞിരുന്നു..












Click it and Unblock the Notifications