ജാസ്മിനെ ഇപ്പോൾ ഒപ്പം കാണാറില്ലല്ലോ? നിമിഷയുടെ മറുപടി..'അവർ തിരിച്ചറിഞ്ഞത് ഷോയിൽ കരഞ്ഞപ്പോൾ'
ബിഗ് ബോസ് മലയാളം സീസൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നിമിഷ. നിർഭാഗ്യവശാൽ 53 ദിവസങ്ങൾക്ക് ശേഷം നിമിഷ ഷോയിൽ നിന്നും പുറത്ത് പോവുകയായിരുന്നു. ബിഗ് ബോസ് കഴിഞ്ഞും നിമിഷയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. പലപ്പോഴും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നിമിഷ എത്താറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ക്യൂ ആൻ എ സെഷനിലൂടെ ആരാധകരോട് പ്രതികരിക്കുകയാണ് അവർ. നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. രസകരമായാണ് നിമിഷ ഇതിനോട് പ്രതികരിക്കുന്നത്. വായിക്കാം

ബിഗ് ബോസിനകത്തും പുറത്തും നിമിഷയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ജാസ്മിൻ. പലപ്പോഴും തങ്ങൾക്ക് ഇരുവർക്കുമിടയിലെ സൗഹൃദത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും രണ്ട് പേരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായിരുന്നു ഇരുവരേയും ഒന്നിച്ച് കാണാത്തത് എന്തേയെന്നാണ് ആരാധകർക്ക് അറിയേണ്ടിയിരുന്നത്.
ജാസ്മിൻ എവിടെ ഇപ്പോൾ കൂടെ കാണാറേ ഇല്ലെന്നായിരുന്നു ചോദ്യം. ഇതിന് ഞാൻ എവിടെയാണെന്നാണ് നിങ്ങൾ കരുതുന്നതെന്നായിരുന്നു നിമിഷയുടെ മറുപടി.

ഞാൻ ദുബായിലും ജാസ്മിൻ ബെംഗളൂരുവുമാണ്. രണ്ട് രാജ്യത്തുള്ള ഞങ്ങൾ എങ്ങനെയാണ് ഒന്നിച്ചുണ്ടാകുക',നിമിഷ മറുപടി നൽകി. ദുബായിൽ വെക്കേഷൻ ആഘോഷിക്കാനെത്തിയ തനിക്ക് അവിടെ ജോലി ലഭിച്ചതായി നിമിഷ നേരത്തേ പറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് തനിക്ക് ജോലി ലഭിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.

സുഹൃത്തിന്റെ മുൻ പങ്കാളിയെ ഡേറ്റ് ചെയ്യുമോയെന്നായിരുന്നു ക്യൂ ആന്റ് എ സെഷനിലെ മറ്റൊരാളുടെ ചോദ്യം. തന്റെ കാഴ്ചപാടിൽ അവർ എന്നത് സഹോദര തുല്യരാണ്. അതുകൊണ്ട് തന്നെ തീർച്ചയായും ഇല്ലെന്നായിരുന്നു നിമിഷ പറഞ്ഞത്. ലോകം അവൾക്ക് ചുറ്റുമാണ് കറങ്ങുന്നതെന്ന് കരുതുന്ന ഒരു സുഹൃത്തുണ്ട് തനിക്ക് എപ്പോഴും തന്നെ കുറിച്ച് മാത്രം സംസാരിക്കുന്ന മറ്റുള്ളവരെ കേൾക്കാൻ തയ്യാറാകാത്ത സുഹൃത്ത്, അത്തരമൊരു ബന്ധത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന് തീർച്ചയായും ആ സൗഹൃദം അവസാനിപ്പിക്കൂ എന്നായിരുന്നു നിമിഷയുടെ പ്രതികരണം. ചിലപ്പോൾ സൗഹൃദങ്ങൾ അങ്ങനെയാണെന്നും അതിൽ നിന്ന് മാറി നടക്കുന്നത് സാധാരണമാണെന്നും നിമിഷ പറഞ്ഞു.

ഫ്രീഡം ഓഫ് ചോയ്സിനെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാറുണ്ടോയെന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. 'മാതാപിതാക്കൾ ഇന്ത്യക്കാരാണെങ്കിൽ പ്രത്യേകിച്ച് എന്നെ പോലെ മലയാളികൾ ആണെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് അവർക്ക് മനസിലാകില്ല. അവരെ മനസിലാക്കാൻ ശ്രമിക്കുന്നത് വളരെ അധികം ശ്രമകരമായിരിക്കും എന്ന് നിമിഷ മറുപടി നൽകി.

ഒടുവിൽ ഒരു നാഷ്ണൽ ടിവിയിൽ എനിക്ക് കരയേണ്ടി വന്നപ്പോഴാണ് എന്റെ മാതാപിതാക്കൾക്ക് അത് മനസിലാകാൻ സാധിച്ചത്. അവർ എന്നെ ഇത്രയും നാൾ പരിഗണിച്ച രീതിയിൽ മറ്റൊരാൾ പരിഗണിക്കുന്നത് കണ്ടപ്പോഴാണ് ഇത്രയും കാലം ഞങ്ങൾ തെറ്റായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞതെന്നും നിമിഷ പറഞ്ഞു.

എങ്ങനെയാണ് സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്യാനും തുറന്ന് സംസാരിക്കാനുമൊക്കെ ധൈര്യം ലഭിക്കുന്നതെന്ന ചോദ്യത്തിന് തീർച്ചയായും ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ് എന്നായിരുന്നു നിമിഷ പറഞ്ഞു. ഒരിക്കൽ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയാൽ പിന്നെ നിങ്ങളെ യാതൊന്നും ബാധിക്കില്ല', നിമിഷ മറുപടി നൽകി. അതിനിടെ ദുബായി ഇഷ്ടമായത് കൊണ്ടാണ് ഇവിടേക്ക് വന്നതെന്നും തനിക്ക് ജോലി ലഭിച്ചതോടെയാണ് ഇവിടെ തുടരാൻ തീരുമാനിച്ചതെന്നും താരം മറുപടി നൽകുന്നുണ്ട്.












Click it and Unblock the Notifications