Get Updates
Get notified of breaking news, exclusive insights, and must-see stories!

'താത്പര്യമില്ലാത്ത ഒരാളെ റിലേഷൻഷിപ്പിലേക്ക് നിർബന്ധിച്ച് കൊണ്ടുവരാനാകില്ല';മറുപടിയുമായി നിമിഷ

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ നിമിഷ 'ക്യൂ ആന്റ് എ' സെഷനിലൂടെ നിരന്തരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാറുണ്ട്. വളരെ രസകരമായുള്ള നിമിഷയുടെ മറുപടികളോടുള്ള ഇഷ്ടവും ആരാധകർ ഇതിൽ പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു 'ക്യൂ ആന്റ് എ' സെഷനുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ പതിവ് രീതിയിൽ നിന്നും മാറി ആരാധകരോട് അവരെ എക്സൈറ്റ് ചെയ്യിച്ച കാര്യങ്ങളെ കുറിച്ച് പറയാനാണ് നിമിഷ ആവശ്യപ്പെട്ടത്. ആരാധകരുടെ കമന്റുകളും അതിന് നിമിഷ നൽകുന്ന മറുപടികളും രസകരമാണ്, വായിക്കാം

സുഹൃത്തിനോട് തനിക്ക് പ്രണയമുണ്ടെന്നും

സുഹൃത്തിനോട് തനിക്ക് പ്രണയമുണ്ടെന്നും എന്നാൽ ആ സുഹൃത്ത് അത്തരമൊരു ബന്ധത്തിൽ താത്പര്യം ഇല്ലാത്ത ആളാണെന്നും എന്ത് ചെയ്യണമെന്നുമായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് നിമിഷ നൽകിയ മറുപടി താത്പര്യമില്ലാത്ത ഒരാളെ ഒരു ബന്ധത്തിലേക്ക് നിർബന്ധിച്ച് കൊണ്ടുവരാൻ സാധിക്കില്ലെന്നതിനാൽ മൂവ് ഓൺ ചെയ്യൂവെന്നായിരുന്നു. ജീവിതത്തിൽ നല്ല മറ്റൊരാളെ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും.ഒരു വിഡ്ഡിയെ പോലെ ഏതെങ്കിലും ആളുകൾക്ക് വേണ്ടി സമയം ചെലവഴിക്കാതിരിക്കണമെന്നും നിമിഷ മറുപടിയായി പറയുന്നു.

5 വർഷത്തോളം പ്രണയിച്ചതിന് ശേഷം


5 വർഷത്തോളം പ്രണയിച്ചതിന് ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ സ്വീകരിച്ചുവെന്നും അതിൽ നിന്നും മോചിതയകാൻ ഇപ്പോഴും തനിക്ക് സാധിച്ചിട്ടില്ലെന്നുമായിരുന്നു വേറൊരാളുടെ കമന്റ്. ഈ സാഹചര്യത്തിൽ നിന്നും പുറത്ത് കടക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നായിരുന്നു നിമിഷ ഇതിനോട് പ്രതികരിച്ചത്.

ബോയ് ഫ്രണ്ട് ഇല്ലെന്ന കാര്യത്തിൽ


'ഇതൊക്കെ കേൾക്കുമ്പോഴാണ് തനിക്ക് ഒരു ബോയ് ഫ്രണ്ട് ഇല്ലെന്ന കാര്യത്തിൽ ഏറെ സന്തോഷം തോന്നുന്നത്. ഇങ്ങനെയുള്ള ട്രോമകൾ കൈകാര്യം ചെയ്യാൻ തീർച്ചയായും എനിക്ക് ഇപ്പോൾ സാധിക്കില്ല.അതിനെക്കാൾ നല്ലത് സിംഗിൾ ആയി തുടരുന്നതാണ്', നിമിഷ പറഞ്ഞു.

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പദായത്തിൽ


തന്റെ മാനസിക ആരോഗ്യത്തിനായി ഒരു വർഷം പഠനത്തിൽ നിന്ന് താൻ ഇ‌ടവേള എടുക്കാൻ തീരുമാനിച്ചെന്നായിരുന്നു മറ്റൊരു ആരാധിക കുറിച്ചത്. മികച്ച തീരുമാനമാണിതെന്നും പഠനത്തിനിടയിൽ ഇടവേളയെടുക്കുന്നത് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പദായത്തിൽ മാത്രമാണ് വലിയ തെറ്റായി കണക്കാക്കുന്നതെന്നും നിമിഷ പറഞ്ഞു.

വിദേശ രാജ്യങ്ങളിൽ


'വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികൾ പഠനത്തിൽ നിന്നും ഇടവേളയൊടുത്ത് ജോലിക്ക് പോകുകയും യാത്ര ചെയ്യുകയുമൊക്കെ ചെയ്യും. പക്ഷേ ഇന്ത്യയിൽ മാത്രം അതിന് സാധിക്കില്ല. എന്തായാലും മാനസികാരോഗ്യത്തിന് മുൻഗണന നൽകാനുള്ള നിങ്ങളുടെ തീരുമാനത്തെ അംഗീക്കുന്നു. നിരവധി യാത്രകൾ ചെയ്യൂ. ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് പഠിക്കാനാകും', നിമിഷ പറഞ്ഞു.

 ശക്തമായ നിലപാടുകൾ കൊണ്ട്


ബിഗ് ബോസ് സീസണിൽ ശക്തമായ നിലപാടുകൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു നിമിഷ. എന്നാൽ ഷോ പകുതിയായപ്പോൾ അപ്രതീക്ഷിതമായി നിമിഷ പുറത്താവുകയായിരുന്നു. മോഡൽ കൂടിയായ നിമിഷ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+