യൂട്യൂബിലും ഗൂഗിളിലും എന്റെ പേര് നോക്കാന്‍ ഇപ്പോഴും പേടിയാണ്, ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല; നിമിഷ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും മറ്റ് സീസണുകളില്‍ ആര്‍ക്കും ലഭിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് ഇപ്പോഴും സീസണ് ഫോറിലെ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഉദ്ഘാടനങ്ങളും സിനിമയും യൂ ട്യൂബ് ചാനലുകളും ഒക്കെയായി പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെയുണ്ട്. അതുകൊണ്ട് തന്നെ പലരുടേയും വിശേഷങ്ങള്‍ ആരാധകര്‍ ഞൊടിയിടയില്‍ അറിയുന്നമുണ്ട്.
ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിച്ചിട്ടും ഇപ്പോഴും ചര്‍ച്ചകളില്‍ നില്‍ക്കുന്നത് ഡോ റോബിന് രാധാകൃഷ്ണനും ദില്‍ഷ പ്രസന്നനും റിയാസ് സലീമും ബ്ലെസ്ലിയും നിമിഷയും ജാസ്മിന് മൂസയും ഒക്കെയാണ്. ഇതിനിടെ മത്സരാര്‍ത്ഥികളുടെ പരസ്പരമുള്ള പോരും അവരുടെ ആരാധകര്‍ തമ്മിലുള്ള പോരും എല്ലാം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലായി വന്നത് റിയാസ് സലീമിന്റെ ഒരു ശബ്ദ സന്ദേശം പുറത്തായതാണ്.

ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ ഏറെ ആരാധകരുള്ള മറ്റൊരു താരമാണ് നിമിഷ. തന്റെ വിശേഷങ്ങളും യാത്രകളുമെല്ലാം നിമിഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ഇന്‍സ്റ്റഗ്രാമിലൂടെ ആസ്ക് എ ക്വസ്റ്റിയന്‍ റൗണ്ടുമായി എത്തിയിരിക്കുകയാണ് നിമിഷ. ഇതില്‍ തന്റെ വ്യക്തിപരമായ വിശേഷങ്ങളും ബിഗ് ബോസ് ഷോയിലെ കാര്യങ്ങളും എല്ലാം നിമിഷ പങ്ക് വെക്കുന്നുണ്ട്.

ടോക്സിക് ആയിട്ടുള്ള ആരാധകരെ കുറിച്ചും, പക്ഷഭേദം കാണിക്കുന്ന യൂ ട്യൂബ് ചാനലുകളെ കുറിച്ചും എന്താണ് അഭിപ്രായം എന്നായിരുന്നു ഇതില്‍ ഒരാള്‍ നിമിഷയോട് ചോദിച്ചത്. ഇതിന് നിമിഷ നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. താനും റിയാലും ജാസ്മിനും ഉള്‍പ്പെട്ട ഗ്യാങിനോട് വളരെ മോശമായാണ് നിമിഷ പെരുമാറിയത് എന്നും ഇത് ഒട്ടും ശരിയായ കാര്യമല്ല എന്നുമായിരുന്നു നിമിഷ പറഞ്ഞത്. നിമിഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ഞാന്‍ ഇക്കാര്യം ഇന്നലെ ചിന്തിച്ചതേ ഉണ്ടായിരുന്നുള്ളൂ. എത്രത്തോളം മോശമായാണ് മാധ്യമങ്ങള്‍ ഞങ്ങളോട് പെരുമാറിയത്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, റിയാസ്, ജാസ്മിന് എന്ന ഗ്യാങിനോട്. ഞങ്ങള്‍ വളരെ റിയലായിരുന്നു. ഞങ്ങള്‍ അകത്തും പുറത്തും ഒരേ ആള്ക്കാര് തന്നെയായിരുന്നു. ഇന്ന് പോലും എനിക്ക് എന്റെ പേര് യൂ ട്യൂബില്‍ സെര്‍ച്ച് ചെയ്യാന്‍ ധൈര്യമില്ല. രണ്ട് പേരാണ് ഞാന്‍ ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ എന്റെ അക്കൗണ്ട് മാനേജ് ചെയ്തിരുന്നത്.

ഞാന്‍ ഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷം എന്റെ അക്കൗണ്ട് മാനേജ് ചെയ്യുന്നവര്‍ എന്നോട് പറഞ്ഞത് എന്റെ പേര് ഗൂഗിളിലോ യൂ ട്യൂബിലോ സെര്‍ച്ച് ചെയ്യരുത് എന്ന് ആയിരുന്നു. അത്രയും സ്ലട്ട് ഷെയിമിംഗ് അവിടെ നടക്കുന്നുണ്ടായിരുന്നു. ബയാസ്ഡ് ആയിട്ടുള്ള യൂ ട്യൂബ് ചാനലുകള്‍ ആയിരുന്നു അതിന് പിന്നില്‍. അത്രയും വെറുപ്പും വിദ്വേഷവും പരത്തുന്നവരുണ്ടായിരുന്നു.

ഈ ചാനലുകാര്‍ക്ക് ഞങ്ങളും മനുഷ്യരാണ് എന്ന ചിന്തയോ ഞങ്ങള്‍ക്കും വേദനയും വിഷമങ്ങളും ഉണ്ട് എന്ന തിരിച്ചറിവോ ഇല്ലായിരുന്നു. അവര്‍ വെറുതെ എന്തൊക്കയോ പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. അത് കണ്ട് അവര്‍ക്കൊപ്പം ചേര്‍ന്ന നിരവധി പേരുണ്ടായിരുന്നു. ഞങ്ങളെ ഒരു മനുഷ്യര്‍ എന്ന നിലയില്‍ പോലും കാണാതെ ഞങ്ങളെ ജഡ്ജ് ചെയ്ത യൂ ട്യൂബ് ചാനലുകള്‍ പക്ഷപാതപരമായിരുന്നു. അതൊട്ടും ശരിയായ കാര്യമല്ല. ഞങ്ങള്‍ അത് അര്‍ഹിക്കുന്നില്ല.

എനിക്ക് പലപ്പോഴും ഞങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിച്ചു എന്ന തരത്തിലുള്ള മെസേജുകള്‍ ലഭിച്ചിരുന്നു. കൂട്ടുകെട്ടിലൂടെയുള്ള കുറ്റബോധം. ഈ ആരാധകരും ഈ യൂ ട്യൂബ് ചാനലുകളും എനിക്കെതിരെ ഒരുപാട് വിദ്വേഷങ്ങളും വെറുപ്പും പരത്തി. കാരണം ഞാന്‍ ഷോയില്‍ ചില ആള്‍ക്കാരോടൊപ്പം ചേര്‍ന്നു എന്നതിനാല്‍. എന്നാല്‍ ഞാന്‍ അവര്‍ പറഞ്ഞ ഒരു കാര്യങ്ങളും ചെയ്യുകയോ പറയുകയോ ചെയ്തിട്ടില്ല. ഞാന്‍ അര്‍ഹിക്കാത്ത കാര്യങ്ങള്‍ക്ക് പോലും സ്ഥിരമായി ആക്രമിക്കപ്പെട്ടു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications