Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ-റോബിൻ പോരിനെ കുറിച്ച് ചോദ്യം,മറുപടിയുമായി നിമിഷ; 'ബിഗ് ബോസ് 5 കാണില്ല',കാരണം ഇതാണ്

നാർസിസ്റ്റായ ആളുകളെ ഡീൽ ചെയ്യുന്നത് എങ്ങനെയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. റോബിൻ ബിഗ് ബോസിൽ ഫേക്ക് ഗെയിം കളിച്ചെന്ന ആക്ഷേപവും ജാസ്മിൻ ഉയർത്തിയിരുന്നു.

 nimisha3-1676539740.jpg -Pr

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥികളായിരുന്ന റോബിനും-ജാസ്മിനും തമ്മിലുള്ള സോഷ്യൽ മീഡിയ പോരാണ് കുറച്ച് ദിവസങ്ങളാണ് ബിഗ് ബോസ് ആരാധകർക്കിടയിലെ ചർച്ച. റോബിനെ പരോക്ഷമായും പ്രത്യക്ഷമായുമെല്ലാം കടന്നാക്രമിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നാർസിസ്റ്റായ ആളുകളെ ഡീൽ ചെയ്യുന്നത് എങ്ങനെയെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. റോബിൻ ബിഗ് ബോസിൽ ഫേക്ക് ഗെയിം കളിച്ചെന്ന ആക്ഷേപവും ജാസ്മിൻ ഉയർത്തിയിരുന്നു.

എന്തായാലും രണ്ട് പേരും പരസ്പരം കൊണ്ടും കൊടുത്തും പോര് തുടരുകയാണ്. അതിനിടെ ഇരുവരും തമ്മിലുള്ള പോരിനെ കുറിച്ച് ജാസ്മിന്റെ അടുത്ത സുഹൃത്തായ നിമിഷയോട് ചോദ്യങ്ങൾ ഉയർത്തുകയാണ് ആരാധകർ. നിമിഷയുടെ ക്യു ആന്റ് എ സെഷനിലാണ് ഇരുവരുടേയും വഴക്കിനെ കുറിച്ച് എന്താണ് തോന്നുന്നതന്ന് ചിലർ ചോദിച്ചത്. ഇതിന് നിമിഷ നൽകിയ മറുപടി ഇങ്ങനെ

ജാസ്മിൻ -റോബിൻ വിഷയം

ജാസ്മിൻ -റോബിൻ വിഷയം

ജാസ്മിന്റേയും റോബിന്റേയും വിഷയം എനിക്ക് സത്യമായി അറിയില്ല. അവർ അങ്ങനെ തന്നെയാണല്ലോ, റോബിന്റെ സ്റ്റോറികൾക്ക് ചിരിക്കുന്ന സ്മൈലി ഞാൻ കൊടുക്കാറുണ്ട്. അവൻ തിരിച്ചും. ഇതിൽ നിന്നൊക്കെ ആളുകൾ മൂവ് ഓൺ ചെയ്യൂ', നിമിഷ പറഞ്ഞു. അതേസമയം ആരാധകരുടെ മറ്റ് ചില ചോദ്യങ്ങൾക്കും നിമിഷ മറുപടി നൽകുന്നുണ്ട്.

ബിഗ് ബോസ് സീസൺ 5 ൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റം

ബിഗ് ബോസ് സീസൺ 5 ൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റം

ബിഗ് ബോസ് സീസൺ 5 ൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ' എന്ത് മാറ്റം വരുത്തണമെന്ന് തനിക്ക് അറിയില്ല, അവരോട് അൽപം അനിഷ്ടമുണ്ട്, ഞങ്ങൾ മോശമാണെന്ന തരത്തിലൊരു മാനിപ്പുലേഷൻ ചാനൽ നൽകി അതേസമയം പുറത്തും അകത്തും റിയൽ ആയി നിന്നവരാണ് ഞങ്ങൾ', നിമിഷ പറഞ്ഞു.

ബിഗ് ബോസ് സീസൺ 5

ബിഗ് ബോസ് സീസൺ 5

എന്തായാലും ബിഗ് ബോസ് ഫൈവ് കാണാൻ പോകുന്നില്ലെന്നും നിമിഷ വ്യക്തമാക്കി.'ഒന്നാമത്തെ കാര്യം സമയമില്ല, രണ്ടാമത്തെ കാര്യം ഞാൻ അത് ശ്രദ്ധിക്കുന്നുമില്ല. പ്രോഗ്രസീവ് ആയ ആളുകളെ കൊണ്ട് വന്നാൽ അത് സ്വീകരിക്കാൻ നമ്മുടെ മലയാളി ഓഡിയൻസ് തയ്യാറാകുമോയെന്നും അറിയില്ലെന്നും നിമിഷ പ്രതികരിച്ചു..

ദിൽഷ, ലക്ഷ്മിപ്രിയ , ബ്ലസ്ലി

ദിൽഷ, ലക്ഷ്മിപ്രിയ , ബ്ലസ്ലി

ദിൽഷ, ലക്ഷ്മിപ്രിയ , ബ്ലസ്ലി എന്നിവരുമായി ഇപ്പോൾ ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എനിക്ക് ഒരിക്കൽ അറിയാമായിരുന്ന ആളുകൾ മാത്രമാണ് അവർ എന്നായിരുന്നു നിമിഷയുടെ മരുപടി. ജാസ്മിൻ ഒരിക്കലും ബിഗ് ബോസിൽ ഗെയിം കഴിച്ചിട്ടില്ലെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ജാസ്മിന് ഒരിക്കലും ഗെയിം കളിക്കാനറിയില്ലെന്നായിരുന്നു ചിരിച്ച് കൊണ്ട് നിമിഷയുടെ മറുപടി.

അവൾ വല്ലാതെ റിയൽ ആയ ആളാണ്

അവൾ വല്ലാതെ റിയൽ ആയ ആളാണ്


'ഫിസിക്കൽ ഗെയിം അവൾ നന്നായി കളിക്കും, മറ്റ് ഗെയിമുകൾ അവൾക്ക് അറിയില്ല, അവൾ വല്ലാതെ റിയൽ ആയ ആളാണ്', നിമിഷ പറഞ്ഞു. ബിഗ് ബോസിനെ ഒരു ഗെയിമായി ജാസ്മിൻ കണ്ടിരുന്നുവെങ്കിൽ അവൾ ഫൈനൽ 2 യിൽ എത്തുമായിരുന്നുവെന്ന് കരുതുന്നുണ്ടോയെന്നതായിരുന്നു മറ്റൊരു ചോദ്യ. ഇതിന് ഇല്ലെന്നായിരുന്നു നിമിഷയുടെ മറുപടി. ഒരുപക്ഷേ 3 യിൽ ഇടംപിടിച്ചേനെയെന്നും നിമിഷ പറഞ്ഞു. ബിഗ് ബോസ് സീസൺ 4 തന്നെയായിരുന്നു മികച്ച സീസൺ എന്നും നിമിഷ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+