'ഇതാണോ ബ്രേക്കപ്പിന് ശേഷമുള്ള മുഖത്തെ തിളക്കം', പുരുഷനോട് അനാകർഷണം ഉണ്ടാക്കുന്നത് ഇതെന്നും നിമിഷ
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യത്തിന് നിമിഷ മറുപടി നൽകുന്നത്.

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ നിമിഷ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ആരാധാകരുമായി തന്റെ സോഷ്യൽ മീഡിയ ഹാന്റിലുകൾ വഴി നിരന്തരം താരം സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ക്യൂ ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യത്തിന് നിമിഷ മറുപടി നൽകുന്നത്. ബിഗ് ബോസിൽ പങ്കെടുത്തതിൽ കുറ്റബോധമുണ്ടോ, എന്തുകൊണ്ട് ബിഗ് ബോസ് സീസൺ 4 ലെ സഹമത്സരാർത്ഥിയായ റോബിൻ വിവാഹ നിശ്ചയത്തിന് ക്ഷണിച്ചില്ല തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം നിമിഷ മറുപടി നൽകുന്നുണ്ട്. വായിക്കാം

റോബിനും നിമിഷയും സുഹൃത്തുക്കൾ ആയിരുന്നില്ലേ
നിങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നില്ലേ, എന്തുകൊണ്ടാണ് റോബിൻ നിങ്ങളെ വിവാഹ നിശ്ചയത്തിന് ക്ഷണിക്കാതിരുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് എനിക്ക് എങ്ങനെ അറിയും എന്നും റോബിനോട് ചോദിക്കൂവെന്നായിരുന്നു നിമിഷയുടെ ചോദ്യം.
ബിഗ് ബോസിന് ശേഷം നിങ്ങളാണ് യഥാർത്ഥത്തിൽ റിയൽ എന്നും അവർ മനസിൽ ദേഷ്യം വെച്ച് നല്ല രീതിയിൽ പെരുമാറുകയാണെന്നും ഞങ്ങൾ തിരിച്ചറിഞ്ഞുവെന്നായിരിന്നു ഒരാൾ പറഞ്ഞത്, ഇതിന് ഇത് ഇതുവരെ തീർന്നില്ലല്ലോയെന്നായിരുന്നു നിമിഷ മറുപടി നൽകിയത്.

ബിഗ് ബോസിൽ പോയതിൽ
ബിഗ് ബോസിൽ പോയതിന് ദുഃഖിക്കുന്നുണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. തീർച്ചയായും ഇല്ല, ബിഗ് ബോസ് എന്നെ സംബന്ധിച്ച് പ്രശസ്ത്രിയും അംഗീകാരവും ലഭിക്കാൻ കാരണമായി,എന്റെ കുടുംബത്തെ എനിക്ക് തിരിച്ച് കിട്ടി, എന്നാൽ സത്യം പറഞ്ഞാൽ ബിഗ് ബോസിന് ശേഷം ഉണ്ടായ ഹെയ്റ്റ് കമന്റുകളും സൈബർ ആക്രമണങ്ങളും നേരിടാൻ ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നില്ല. പക്ഷേ മറ്റൊരു വശം നോക്കിയാൽ ഈ ഹേറ്റേഴ്സിനെ സംബന്ധിച്ച് നമ്മൾ ടിവിയിലും അവർക്ക് സ്ക്രീനിന് പുറത്ത് ഇരുന്ന് നമ്മുക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും മാത്രമേ കഴിഞ്ഞുള്ളൂ, എന്തൊരു വിജയമാണല്ലേ?', നിമിഷ കുറിച്ചു.

മകളെ ബിഗ് ബോസിൽ പോകാൻ അനുവദിക്കുമോ?
നിങ്ങളുടെ മക്കളെ ബിഗ് ബോസിൽ പോകാൻ അനുവദിക്കുമോയെന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഇതിന് ബിബിയെക്കാൾ നല്ലൊരു ഷോ അവൾ ചെയ്യും എന്നായിരുന്നു നിമിഷയുടെ മറുപടി. മാത്രമല്ല ഷോയിലേക്ക് ക്വാളിഫൈ ചെയ്യാൻ മാത്രം മലയാളം അവൾക്ക് അറിയും എന്ന് തനിക്ക് തോന്നുന്നുമില്ലെന്നും നിമിഷ പറഞ്ഞു.

ദുബായിൽ ഉള്ള ജോലി രാജിവെച്ചോ?
ഇതിനിടയിൽ താൻ ദുബായിലിൽ ഉള്ള ജോലിയിൽ നിന്നും രാജിവെച്ചുവെന്ന കാര്യവും നിമിഷ ആരാധകരോട് പങ്കിടുന്നുണ്ട്. ചൊവ്വാഴ്ചയാണ് താൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അവസാന ദിനം. മറ്റെവിടെയും ജോലി ലഭിച്ചിട്ടില്ല, എല്ലാ കാര്യങ്ങളിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ട്രാക്കിലേക്ക് തിരിച്ച് വരേണ്ടതുണ്ട്. അതിന് ശേഷം തന്റെ പുതിയ അഡ്വഞ്ചറിലേക്ക് കടക്കും. തീർച്ചയായും റിയൽ എസ്റ്റേറ്റ് മേഖയിൽ തന്നെ ഞാൻ തുടരും. കാരണം എനിക്ക് അത് വളരെ ഇഷ്ടമായി. ദുബായിൽ തന്നെ തുടരാനാണ് തീരുമാനം. സ്വയം എരിഞ്ഞ് പണം ഉണ്ടാക്കുന്നതിൽ അല്ല, സ്വന്തം മാസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതിമാണ് തന്റെ രീതി', നിമിഷ പറഞ്ഞു.

പുരുഷനോട് ആകർഷണം തോന്നുന്നതിനുള്ള കാരണം
ഒരു പുരുഷനോട് ആകർഷണം തോന്നുന്നതിനുള്ള പ്രധാന കാരണം എന്താണ് എന്നായിരുന്നു ഒരാൾ ചോദിച്ചത്. ഒരു പുരുഷനിൽ ആകർഷണം തോന്നിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. എന്നാൽ ഒരു പുരുഷനോട് അനാകർഷണം തോന്നാൻ കാരണമാകുന്ന കാരണം പറയാം. നിങ്ങളെ കോഫി ഡേറ്റിന് വിളിച്ചതിന് ശേഷം കോഫിയുടെ പണം നിങ്ങൾ കൊടുക്കണമെന്ന് അയാൾ പ്രതീക്ഷിക്കുകയാണ്. അത്തരക്കാരോട് പെട്ടെന്ന് അനാകർഷണം തോന്നും. കാരണം അങ്ങനെ കോഫി ഡേറ്റിന് വിളിക്കുമ്പോൾ അവർ നമ്മുടെ സമയത്തെ മതിക്കാൻ പഠിക്കണം, നിമിഷ പറഞ്ഞു.

ഉത്തരമായി ആരാധകരോട് നിമിഷ പറയുന്നുണ്ട്
അതിനിടിൽ ഡേറ്റിംഗ് ആപ്പായ ബംബിൾ താൻ ഒഴിവാക്കിയെന്ന് നിമിഷ വീഡിയോയിൽ പറയുന്നുണ്ട്.ഇതാണോ ബ്രേക്കപ്പിന് ശേഷമുള്ള ഗ്ലോ എന്ന് പറഞ്ഞ് കൊണ്ടുള്ള വീഡിയോയും താരം പങ്കിട്ടിട്ടുണ്ട്. ചിലർ നമ്മുടെ ജീവിതത്തിന് അനുഗ്രഹമാണ്. ചിലർ പാഠങ്ങളും. എന്ത് തന്നെയായാലും അവർ ജീവിതത്തിൽ നമ്മുക്ക് നൽകുന്നത് പാഠങ്ങളാണെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ആരാധകരോട് നിമിഷ പറയുന്നുണ്ട്.












Click it and Unblock the Notifications