നിങ്ങള്‍ക്ക് ഗോസിപ്പിനുള്ളത് വേറെ ചിലര്‍ തരുന്നില്ലേ.. എന്നെ കുറിച്ച് ഇങ്ങനെ എഴുതണോ..? ചോദ്യവുമായി നിമിഷ
ഞാന്‍ നിരാശയിലാണ് എന്നുള്ളതൊക്കെ വാര്‍ത്തയാണോ. ഇത് എന്റെ വീട്ടുകാര്‍ കാണുമ്പോള്‍ എന്ത് കരുതും എന്ന് ചിന്തിച്ചിട്ടുണ്ടോ

ബിഗ് ബോസ് മലയാളം സീസണില്‍ ഇന്നേ വരെയുള്ളതില്‍ ഏറ്റവും ഓളമുണ്ടാക്കിയ സീസണ്‍ ഏതാണ് എന്ന് ചോദിച്ചാല്‍ പലരും പറയുക സീസണ്‍ 4 എന്നായിരിക്കും. വളരെ സംഭവ ബഹുലമായിരുന്നു ബിഗ് ബോസ് സീസണ്‍ 4 എന്നായിരിക്കും പലരും പറയുക. അതിന് കാരണം അതിലെ മത്സരാര്‍ത്ഥികള്‍ തന്നെയാണ് എന്നായിരിക്കും പലരും പറയുക. ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞ് മാസങ്ങളായിട്ടും ഇതിലെ മത്സരാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ആളുകളുടെ ഉള്ളിലുണ്ട്.
ദില്‍ഷ പ്രസന്നന്‍, റിയാസ് സലീം, ബ്ലെസ്ലി, ജാസ്മിന്‍ മൂസ, നിമിഷ, ഡെയ്‌സി, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗീസ്, സൂരജ്, കുട്ടി അഖില്‍, സുചിത്ര, റോബിന്‍ എന്നിവരെല്ലാം ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഷോ കഴിഞ്ഞെങ്കിലും ഇവര്‍ക്ക് ഇപ്പോഴും വലിയ പിന്തുണ പ്രേക്ഷകര്‍ നല്‍കുന്നുമുണ്ട്. അതിനാല്‍ പലരും സോഷ്യല്‍ മീഡിയയില്‍ പലരും ആളുകളുമായി ഇടക്കിടെ സംവദിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നിമിഷ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ക്യു ആന്റ് എ സെഷനുമായി എത്തിയിരുന്നു.

ഇതൊക്കെ ഒരു വാര്‍ത്തയാണോ?
നിമിഷ ഇടക്കിടെ ഇന്‍സ്റ്റഗ്രാമില്‍ ക്യു ആന്റ് എ സെഷന്‍ നടത്തി ആരാധകരുമായി സംവദിക്കാറുണ്ട്. ഇത്തവണ ക്യു ആന്റ് എ സെഷനില്‍ നിമിഷ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പങ്ക് വെച്ചിരിക്കുന്നത്. താന്‍ നിരാശയില്‍ ആണ് എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്നും ഇതൊന്നും വാര്‍ത്തായേക്കണ്ട കാര്യമില്ല എന്നുമാണ് നിമിഷ പറയുന്നത്. ഇത് വായിക്കുന്ന തന്റെ രക്ഷിതാക്കളുടെ അവസ്ഥ കൂടി പരിഗണിക്കണം എന്നും നിമിഷ പറയുന്നു.

വാര്‍ത്ത മറ്റുള്ളവരില്‍ നിന്ന് കിട്ടുന്നില്ലേ
നിമിഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ഈ ഗോസിപ്പ് ചാനലുകള്‍ ഈ പ്രവൃത്തി അവസാനിപ്പിക്കണം. എന്റെ സീസണില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ ആവശ്യത്തിന് വാര്‍ത്തക്ക് ആവശ്യമായ കണ്ടന്റുകള്‍ തരുന്നുണ്ട്. അത് വെച്ച് ആര്‍ട്ടിക്കിളും ന്യൂസും ഉണ്ടാക്കിക്കോളൂ. ഞാനിടുന്ന സ്റ്റോറി എന്റെ ഫോളോവേഴ്സ് നോക്കിക്കോളൂം. അത്തരം ഗോസിപ്പ് വാര്‍ത്തകള്‍ വായിക്കേണ്ട എന്ന് എന്റെ ഫാമിലിയോട് പറഞ്ഞാലും.

എന്റെ പേര് ഗൂഗിള്‍ ചെയ്യരുത്
ഞാന്‍ അവരോട് എന്റെ പേര് ഗൂഗിള്‍ ചെയ്യുകയോ യൂ ട്യൂബ് ചെയ്യുകയോ ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ട്. കാരണം ഞാന്‍ വളരെ ദൂരെ ഒരു രാജ്യത്താണ് താമസിക്കുന്നത്. ഒറ്റക്കാണ് കതാമസിക്കുന്നത്. ഇവിടെ എന്റെ കുടുംബമോ ബന്ധുക്കളോ ഇല്ല. എനിക്ക് സുഹൃത്തുക്കളുണ്ട്. നിങ്ങളുടെ മകള്‍ നിരാശയിലാണ് എന്ന് എഴുതുന്ന ആര്‍ട്ടിക്കിള്‍ വായിക്കുന്ന രക്ഷിതാക്കളുടെ മാനസികാവസ്ഥ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.

മാതാപിതാക്കള്‍ പ്രായമായവരാണ്
അത് അവരുടെ ഹൃദയത്തെ വേദനിപ്പിക്കും. ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ അവരെ വിളിക്കാറില്ല. ഞാന്‍ കരയുന്നത് അവര്‍ കണ്ടാല്‍ അവരുടെ ഹൃദയം തകരും. അവര്‍ നിസഹായരാണ്. അതുകൊണ്ട് അവരോട് നിങ്ങള്‍ ഞാന്‍ നിരാശയിലാണ് എന്നൊന്നും പറഞ്ഞ് വെക്കരുത്. എന്റെ രക്ഷിതാക്കള്‍ പ്രായമായവരാണ്. അതുകൊണ്ട് അവര്‍ക്ക് എന്റെ മാനസികാവസ്ഥയുടെ ഭാരം കൂടി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

സ്വന്തം മകള്‍ കരയുന്നെന്ന് കേട്ടാല്‍ ആരെങ്കിലും സഹിക്കുമോ
ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്. എന്നെ സഹായിക്കാന്‍ സുഹൃത്തുക്കളുണ്ട്. എനിക്ക് എന്റെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കും. എനിക്ക് വീട്ടിലേക്ക് വിളിച്ച് ഞാന്‍ പ്രയാസമേറിയ ദിവസങ്ങളിലൂടേയാണ് കടന്ന് പോകുന്നത് എന്ന് അറിയിക്കേണ്ട കാര്യമില്ല. നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ നിങ്ങളുടെ മകള്‍ കരയുകയാണ്, നിരാശയിലാണ് എന്നൊക്കെ വായിക്കുമ്പോള്‍ എന്ത് സംഭവിക്കും. എനിക്ക് അത് വായിക്കുമ്പോള്‍ ഹൃദയം തകരും. അതുകൊണ്ട് ഇതെല്ലാം ദയവായി ഒന്ന് നിര്‍ത്തൂ. ഇത് തമാശയല്ല.












Click it and Unblock the Notifications