Get Updates
Get notified of breaking news, exclusive insights, and must-see stories!

' ഇവിടെ വെച്ച് എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് നിങ്ങളാണ്'; കുറിപ്പുമായി നിമിഷ

ബിഗ്‌ബോസ് സീസണ്‍ 4 മലയാളം അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഷോയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. മുന്‍ സീസണുകളെക്കാളും ഏറെ ചര്‍ച്ചചെയ്യപ്പെട്ട സീസണ്‍ ആയിരുന്നു നാലാം സീസണ്‍. അപ്രതീക്ഷിതമായ പല കാര്യങ്ങളും നടന്ന ഒരു എപ്പിസോഡ് കൂടിയായിരുന്നു ബിഗ്‌ബോസ് മലയാളം സീസണ്‍ 4.

ഷോ കഴിഞ്ഞിട്ടും ചില മത്സരാര്‍ത്ഥികള്‍ ഇപ്പോഴും ചര്‍ച്ചകളില്‍ ഉണ്ട്, റോബിന്‍, ജാസ്മിന്‍, ദില്‍ഷ, ബ്ലെസ്ലി, റിയാസ്, നിമിഷ എന്നീ മത്സരാര്‍ത്ഥികള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചയാണ്. കാരണം ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളതും ഇവര്‍ക്ക് തന്നെയാണ്...ബിഗ്‌ബോസില്‍ തന്നെ നിലപാട് ആര്‍ക്കും മുന്നില്‍ ആണെങ്കിലും തുറന്നുപറഞ്ഞ മത്സരാര്‍ത്ഥിയായിരുന്നു. നിമിഷ. നിമിഷയും ലക്ഷ്മിപ്രിയയും പലതവണ പല കാര്യങ്ങളുടെ പേരിലും വഴക്ക് കൂടിയിട്ടുമുണ്ട്. നിമിഷ.

1

റിയാസ്, ജാസ്മിന്‍ എന്നീ കോമ്പോയ്ക്ക് വലിയ ആരാധകരും ഉണ്ട്.. നിമിഷ തന്റെ വിശേഷം പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ എത്താറുണ്ട്. ഇപ്പോള്‍ താരം ദുബായിലാണ്. ഇപ്പോള്‍ ദുബായില്‍ നിന്ന് മടങ്ങും മുമ്പ് സോഷ്യല്‍മീഡിയയില്‍ താരം പങ്കിട്ട ഒരു കുറിപ്പിന്റെ ചിത്രമാണ് വൈറല്‍ ആകുന്നത്.. എന്താണ് നിമിഷ പങ്കുവെച്ച ആ കുറിപ്പില്‍ എന്ന് വിശദമായി അറിയാം..

2

ദുബായിലായിരുന്നു കുറച്ച് ദിവസങ്ങളിലായി നിമിഷ. കഴിഞ്ഞ തവണ വന്നതിനെക്കാള്‍ ദുബായിയോട് ഇഷ്ടം തോന്നിയെന്നും ഇനി ഇവിടെ തന്നെ കൂടിയേക്കാം എന്നാണ് തോന്നുന്നതെന്നും നിമിഷ പറഞ്ഞിരുന്നു. ദുബായ് വളരെ മനോഹരമായ സിറ്റിയാണെന്നാണ് നിമിഷ പറഞ്ഞിരുന്നു. ദുബായില്‍ നിന്നുള്ള ചിത്രങ്ങളും നിമിഷ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ദുബായിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിട്ടത്. ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറി ആയിട്ട് ത്‌നനെയായിരുന്നു ഈ കുറിപ്പും നിമിഷ പങ്കിട്ടത്.

2


ടു മൈ ഫസ്റ്റ് ആന്റ് ബെസ്റ്റ് ലാന്റ്‌ലോര്‍ഡ് എന്ന തലക്കെട്ടോടെയാണ് ഈ ചെറിയ കുറിപ്പ്....
എനിക്ക് വീട് പോലെ തന്നെ തോന്നിപ്പിച്ചതിന് നന്ദി, ദുബായില്‍ വെച്ച് എനിക്കുണ്ടായ എന്നത്തേയും ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്ന് നിങ്ങളായിരിക്കും, നമ്മള്‍ വീണ്ടും കണ്ടുമിട്ടും, അതുവരെ ഗുഡ്‌ബൈ ഫ്രണ്ട്, ലവ് നിമിഷ, എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്..

4

അതേസമയം, തന്റെ മാതാപിതാക്കളെയും ദുബായിലേക്ക് കൊണ്ടുവരണമെന്നാണ് ആഗ്രഹം എന്ന് നിമിഷ പറഞ്ഞിരുന്നു. തീര്‍ച്ചയായും 2023 ല്‍ എന്റെ മാതാപിതാക്കളേയും ദുബായില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. അവരേയും ഇവിടങ്ങള്‍ ഒക്കെ കാണിച്ച് കൊടുക്കണമെന്നതാണ് ആഗ്രഹം എന്നാണ് നിമിഷ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് സെക്ഷനില്‍ ആയിരുന്നു ഒരു ആരാധകന്റെ പ്രതികരണത്തിന് മറുപടിയായി നിമിഷ തന്റെ ഈ ആഗ്രഹം പറഞ്ഞത്.. ക്യൂ ആന്റ് എ സെക്ഷനില്‍ നിരവധിപേരാണ് തങ്ങളുടെ ജീവിതത്തിലെ എക്‌സൈന്റ്‌മെന്റ് നിറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ചത്...

5

ബിഗ് ബോസ് ഷോയ്ക്ക് ശേഷം മാതാപിതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിച്ചു. അവര്‍ സന്തോഷത്തോടെ കഴിയണമെന്നതാണ് എന്റെ ആഗ്രഹം. കാര്യങ്ങള്‍ എല്ലാം ശരിയായി തന്നെ നടന്നാല്‍ തീര്‍ച്ചയായും 2023 ല്‍ അത് ഞാന്‍ നടത്തും', എന്നാണ് നിമിഷ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+