'നിന്റെയൊക്കെ അപ്പന്റെ വീട്ടിൽ നിന്നും കൊടുത്തയച്ച ഐഫോണൊന്നും അല്ലല്ലോ?'; പൊട്ടിത്തെറിച്ച് നിമിഷ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 സെക്കന്റ് റണ്ണർ അപ് കൂടിയായ റിയാസ് സലീമിന്റെ ഒരു വീഡിയോയ്ക്കെതിരെ കഴിഞ്ഞ ദിവസം ചിലർ കടുത്ത അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. കരയുന്ന വീഡിയോ പങ്കിട്ടതിനെയായിരുന്നു ചിലർ പരിഹസിച്ചത്. മേയ്ക്കപ്പ് ഇട്ട് കരയും എന്നിട്ട് അത് പോസ്റ്റ് ചെയ്ത് സിമ്പതി പിടിച്ച് പറ്റാൻ നോക്കുന്നു എന്ന തരത്തിലായിരുന്നു അധിക്ഷേപങ്ങൾ. ഇപ്പോഴിതാ അത്തരത്തിലുള്ള അധിക്ഷേപങ്ങൾക്ക് ചുട്ടഭാഷയിൽ മറുപടി നൽകുകയാണ് മറ്റൊരു ബിഗ് ബോസ് താരമായ നിമിഷ. റിയാസിന്റെ പേര് പറയാതെയാണ് ഇൻസ്റ്റഗ്രാമിലൂടെ താരത്തിന്റെ പ്രതികരണം. വായിക്കാം

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില കാര്യങ്ങളെ കുറിച്ചുള്ള യുട്യൂബേഴ്സിന്റെ വീഡിയോകൾ എല്ലാം ഞാൻ ഒഴിവാക്കുകയായിരുന്നു. ഇത് എന്നെ പോലുള്ള ഇൻഫ്ലുവെൻസർമാർ,സെലിബ്രിറ്റികൾ, എന്നിവർ കരയുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനെ കുറിച്ചാണ്. ആദ്യം തന്ന വളരെ സൗമ്യമായ രീതിയിൽ പറഞ്ഞ് വെയ്ക്കട്ടെ, എന്ത് റെക്കോഡ് ചെയ്യണം പങ്കുവെയ്ക്കണം എന്നതൊക്കെ വ്യക്തിപരമായ താത്പര്യങ്ങളും ഇഷ്ടങ്ങളുമാണ്. അത് മറ്റുള്ളവരുടെ കാര്യമേ അല്ല.

അവര് കഷ്ടപ്പെട്ട് പണിയെടുത്ത് വാങ്ങിച്ച ഐഫോണിൽ അവര് എന്ത് റെക്കോഡ് ചെയ്യണം , ചെയ്യണ്ട എന്ന് തീരുമാനിക്കുന്നത് അവരല്ലേ? നിങ്ങളുടെ അപ്പന്റെ വീട്ടിൽ നിന്നും കൊടുത്തയച്ച ഐഫോണൊന്നും അല്ലല്ലോ? പിന്നെ നിങ്ങൾ എന്തിനാണ് പ്രകോപിതരാകുന്നത്? ഓ മെയ്ക്കപ്പിട്ട്, കരയുമ്പോൾ വീഡിയോ റെക്കോഡ് ഇടുന്ന് എന്ന് പറയേണ്ട ആവശ്യം എന്താണ്? നിങ്ങളാണ്? നിങ്ങളോടാരാണ് ഇതൊക്കെ കാണാൻ പറയുന്നത്. വേണമെങ്കിൽ കണ്ടാൽ മതി. ഞങ്ങൾ പങ്കുവെയ്ക്കുന്നതൊക്കെ കാണണമെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഞാൻ കരയാറുള്ള സമയങ്ങളിൽ ഞാനും വീഡിയോ റെക്കോഡ് ചെയ്യാറുണ്ട്. എന്തിനാണ് ഞാൻ അത് ചെയ്യുന്നതെന്ന് വെച്ചാൽ എറ്റവും മോശമായ അവസ്ഥയിലിരിക്കുമ്പോൾ എനിക്ക് അറിയാം ഞാൻ തിരിച്ച് വരുമെന്ന്. ഞാൻ അതിൽ നിന്നും കരകയറിയെന്ന് എനിക്ക് മനസിലാക്കാൻ വേണ്ടി കൂടിയാണത്. അതൊരിക്കലും ആളുകളിൽ നിന്നും സിമ്പതി ലഭിക്കാനോ സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയുള്ളതല്ല.

റെക്കോഡ് ചെയ്യാനും പോസ്റ്റ് ചെയ്യാനുമൊക്കെ പലർക്കും പല കാരണങ്ങളും കാണാം. പക്ഷേ ഒരാൾ കരയുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുന്നത് എത്രമാത്രം മോശമാണ്.
എനിക്ക് അറിയാം ഇന്ത്യക്കാർ നല്ലവരല്ലെന്ന്.പക്ഷേ കരയുന്ന ആളുകളെ കാണുമ്പോൾ സന്തോഷം കണ്ടെത്തുന്ന നിങ്ങളെ കുറിച്ചൊക്കെ എന്ത് പറയാനാണ്. നിങ്ങളിൽ സത്യത്തിൽ ഒരു പ്രതീക്ഷയുമില്ല. നിങ്ങളൊക്കെ നരഗത്തിൽ പോകാനുള്ളവരാണ്.

ഇതൊക്കെ കൊണ്ടാണ് പല യുട്യൂബ് വീഡിയോകളും ഞാൻ കാണാത്തത്. കാരണം അത് ഉണ്ടാക്കിയവനും അത് കാണുന്നവനും ഒന്നിനും കൊള്ളാത്തവരായിരിക്കും. അതിന് താഴെ പോയി കമന്റ് ചെയ്യുന്നവർ അതിലും വലിയ മാലിന്യങ്ങളാണ്. എന്റെ ഏറ്റവും വലിയ ശത്രു എന്റെ മുന്നിൽ വ്ന്ന് കരയുമ്പോൾ പോലും അതിൽ ഒരു സന്തോഷം കണ്ടെത്താൻ സാധിക്കാറില്ല.

ഇൻഫ്ലുവെൻസേഴ്സും സെലിബ്രിറ്റികളുമെല്ലാം മനുഷ്യമാർ തന്നെയാണ്. ഞങ്ങളും കരയും. നിങ്ങൾ അത് എല്ലായപ്പോഴും കണ്ടെന്ന് വരില്ല. കരയുന്ന വീഡിയോകൾ പങ്കുവെച്ചാൽ ഞങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുകയാണ്. എന്തിനാണത്. സന്തോഷം മാത്രം പങ്കുവെയ്ക്കുന്നവരെയെ നിങ്ങൾക്ക് കാണണ്ടൂവെങ്കിൽ എന്നെ ദയവ് ചെയ്ത് ഫോളോ ചെയ്യേണ്ടതില്ല. ഇൻസ്റ്റഗ്രാമിലും റിയൽ ആയി പോകാനാണ് ഞാൻ താത്പര്യപ്പെടുന്നത്.

ഞാൻ കരയുമ്പോഴോ ഏറ്റവും മോശം അവസ്ഥയിൽ ഇരിക്കുമ്പോഴോ സന്തോഷകരമായ വീഡിയോ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ കരയുന്നത് നിങ്ങളുടെ സിമ്പതിക്ക് വേണ്ടിയല്ല. നിങ്ങളുടെ സിമ്പതികൊണ്ട് എന്റെ ബില്ലുകൾ അടക്കാൻ എനിക്ക് കഴിയില്ല. അതിന് ഞാൻ കഷ്ടപ്പെട്ട് പണിയെടുക്കുക തന്നെ വേണം.












Click it and Unblock the Notifications