'കലിപ്പിന്‍ ഡോക്ടർ' പ്രമോ അധികം കാണാനില്ല; ബിഗ് ബോസില്‍ റിയാസിന് കൃത്യമായ പ്ലാനുകള്‍ ഉണ്ടായിരുന്നു
വൈല്‍ഡ് കാർഡ് എന്‍ട്രീസ് ഇഷ്ടം പോലെ വേണം. പക്ഷെ വരുന്നവരൊക്കെ വാ തുറക്കുന്നവരായിക്കണം എന്നതില്‍ മാത്രമേ നിർബന്ധമുള്ളു

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് സംബന്ധിച്ച ആദ്യ പ്രമോ പുറത്ത് വന്നിട്ട് ദിവസങ്ങളായെങ്കിലും ഷോ എന്ന് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ഒരു സൂചനയും ഇതുവരെ പുറത്ത് വന്നിട്ടുള്ളു. അതേസമയം കോമണേഴ്സ് ഓഡീഷന്‍ സംബന്ധിച്ച പ്രമോ ഇപ്പോഴും ചാനലുകളില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതേസമയം തന്നെ പുതിയ സീസണ്‍ സംബന്ധിച്ച് ആരാധകർക്കിടയില്‍ നിന്ന് തന്നെ നിരവധി ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ട്.
ഇതിനെല്ലാമുള്ള മറുപടിയും വ്യക്തതയുമായി രംഗത്ത് വന്നിരിക്കുകയാണ് യൂട്യൂബിലെ പ്രമുഖ ബിഗ് ബോസ് നിരൂപകയായ രേവതി. ഇത്തവണത്തെ അപേക്ഷിച്ച് സീസണ്‍ ഫോറിലെ ഓരോ പ്രമോയും മികച്ചതായിരുന്നുവെന്നാണ് രേവതി അഭിപ്രായപ്പെടുന്നത്. രേവതിയുടെ വാക്കുകളിലേക്ക്..

ബിഗ് ബോസിലെ ആദ്യ പ്രമോയ്ക്ക് ശേഷം തുടർച്ചയായി
ബിഗ് ബോസിലെ ആദ്യ പ്രമോയ്ക്ക് ശേഷം തുടർച്ചയായി വരുന്നത് സാധാരണക്കാരുടെ ഓഡീഷന് വേണ്ടിയുള്ള പ്രമോയാണ്. നിരന്തരും അത് തന്നെ പ്രൈം ടൈമില്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ലോഗോയുമുണ്ട്. അതിന് അപ്പുറത്തേക്ക് എന്ന് തുടങ്ങും എന്നതിനെ സംബന്ധിച്ചുളള വിവരങ്ങള്‍ ഉള്‍പ്പടെ ലഭ്യമല്ല. കഴിഞ്ഞ സീസണിലേ കാര്യം എടുക്കുകയാണെങ്കില്‍ ഓരോ പ്രമോയും അടിപൊളിയായിരുന്നുവെന്നാണ് എന്റെ അഭിപ്രായം.

എയർപോർട്ടില്‍ നിന്നുള്ളത് ഉള്‍പ്പടേയുള്ള ഔട്ട് ഡോർ പ്രമോ ഉണ്ടായിരുന്നു. ലാലേട്ടന്‍ സ്വിമ്മിങ് പൂളില്‍ കിടക്കുന്നു, ഒളിച്ചു നോക്കുന്നു, കേള്‍ക്കുന്നു അതുമാത്രമല്ല വൈറ്റ് ബാക്ക്ഗ്രൌണ്ടിലേക്ക് ലാലേട്ടന്‍ കളേഴ്സ് എടുത്ത് വിതറുന്ന മനോരഹരമായ പ്രമോയുമുണ്ടായിരുന്നു. അതുപോലത്തെ ഒരു സീസണിലും വന്നിട്ടില്ല. ഇത്തവണ ഇനി ഉണ്ടാവുമോയെന്നും സംശയമാണ്.

കലിപ്പിന്‍ ഡോക്ടർ ഉണ്ടാവുമോ
ഫാന്‍ ഗേള്‍സ് വന്നിട്ടുള്ള 'കലിപ്പിന്‍ ഡോക്ടർ ഉണ്ടാവുമോ, ജിം ഗെയ് ഉണ്ടാവുമോ' എന്നൊക്കെയുള്ള ആദ്യ പ്രമോ അധികം കാണുന്നില്ല. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും 24 മണിക്കൂറും സ്ട്രീം ഇത്തവണയും ഉണ്ടാവും. മുംബൈ സെറ്റില്‍ തന്നെയാണ് ബിഗ് ബോസ് സീസണ്‍ ഫൈവ് നടക്കുന്നത്. മലയാളം സീസണ്‍ ഇതുവരെ 100 ദിവസം പിന്നിട്ടിട്ടില്ല. കഴിഞ്ഞ സീസണ്‍ സുഖമായി 105 ഉം 112 ഉം 120 ഉം ദിവസമൊക്കെ ആക്കാമായിരുന്നു. അത്രയ്ക്ക് ടിആർപി റേറ്റിങ് ഉണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

ഇത്തവണയെങ്കിലും 100 ദിവസത്തില്‍ കൂടുതല്‍ വേണം. കാണാന്‍ ഇഷ്ടം പോലെ ആളുകളുണ്ട്. നല്ല കണ്ടന്റുകള്‍ ഉണ്ടാവും. സീസണ്‍ 3 യില്‍ കണ്ടന്റ് ഇല്ലാതിരുന്നിട്ടും നല്ല പിന്തുണ ഉണ്ടായിരുന്നു. ഹിന്ദിയിലൊക്കെ സീസണ്‍ 13 145 ദിവസമായിരുന്നു ഷോ. എന്തായാലും എന്റെ ആഗ്രഹം. ഇനി അടുത്തതായുള്ള ചോദ്യം എത്ര മത്സരാർത്ഥികള്‍ ഉണ്ടാവും എന്നുള്ളതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മത്സരാർത്ഥികള്‍ വന്നത് സീസണ്‍ 2 വിലാണ്. അന്ന് 23 മത്സരാർത്ഥികളായിരുന്നു. കഴിഞ്ഞ തവണ 21 പേരായിരുന്നു. മറ്റ് രണ്ട് തവണ 18 വീതമായിരുന്നു. ഇത്തവണ എത്രയാളാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയും ഇല്ല. എന്തായാലും നമുക്ക് നോക്കാം.

ഗെയിം പ്ലാനോട് കൂടി വന്നത് റിയാസ് മാത്രമാണ്
വൈല്‍ഡ് കാർഡ് എന്‍ട്രീസ് ഇഷ്ടം പോലെ വേണം. പക്ഷെ വരുന്നവരൊക്കെ വാ തുറക്കുന്നവരായിക്കണം എന്നാണ് എനിക്ക് പറയാനുള്ളു. അല്ലാതെ വെറുതെ വന്നിട്ട് പോവുന്നവരാവരുത്. അവർക്കൊക്കെ ഒരു ഗെയിം പ്ലാന്‍ ഉണ്ടാവണം എന്നാണ്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണത്തെ വൈല്‍ഡ് കാർഡുകളില്‍ ഗെയിം പ്ലാനോട് കൂടി വന്നത് റിയാസ് മാത്രമാണ് ഉള്ളുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഏതൊക്കെ മത്സരാർത്ഥികളാണ് കണ്‍ഫോംഡ് ആയതെന്ന വിവരം എനിക്കില്ലെന്നും രേവതി വ്യക്തമാക്കുന്നു.












Click it and Unblock the Notifications